എന്നെ കല്യാണം കഴിക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു; പ്രണയത്തിന് കാരണം ഗോസിപ്പുകള്‍: മാലാ പാര്‍വ്വതി
മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മാലാ പാര്‍വ്വതി. അഭിനയത്തിന് പുറമെ അവതാരകയായും സാമുഹിക പ്രവര്‍ത്തകയായുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് മാലാ പാര്‍വ്വതി. ഇപ്പോഴിതാ തന്റെ കല്യാണത്തെക്കുറിച്ച് മാലാ പാര്‍വ്വതി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. താനാണ് സതീശനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്നാണ് മാലാ പാര്‍വ്വതി പറയുന്നു.
തങ്ങളുടെ പ്രണയത്തിന്റെ തുടക്കം ഗോസിപ്പുകളായിരുന്നുവെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. താനും സതീശനും പ്രണയത്തിലാണെന്ന ഗോസിപ്പ് കോളേജിലും നാട്ടിലും പ്രചരിക്കുമ്പോള്‍ തങ്ങള്‍ സഹൃത്തുക്കള്‍ പോലുമല്ലായിരുന്നുവെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. ഈ വാര്‍ത്ത വീട്ടില്‍ വലിയ പ്രശ്‌നമായെന്നും പാര്‍വ്വതി പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

വലിയൊരു വാര്‍ത്തയായ ശേഷമാണ് എന്റെ ചെവിയിലെത്തുന്നത്. ഞങ്ങള്‍ ഒളിച്ചോടിപ്പോയെന്ന് വരെ പറഞ്ഞു. സത്യമറിയുന്ന ഏക വ്യക്തിയെന്ന നിലയില്‍ ഞാന്‍ ഒരു ദിവസം സതീശനെ വിളിച്ചു. നിങ്ങള്‍ക്ക് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു. ഞാനൊരു കമ്മിറ്റിയിലാണ് പിന്നെ വിളിക്കൂ എന്നായിരുന്നു സതീശന്റെ മറുപടി. തിരിച്ചു വിളിച്ചതുമില്ല. എന്നെ മൈന്റ് ആക്കിയില്ല. ഞാന്‍ ചമ്മിപ്പോയി.
പക്ഷെ എനിക്കിത്തിരി ഇഷ്ടവും തോന്നിയിരുന്നു. ഞാന്‍ സതീശനെ കാണാന്‍ ചെന്നു. ഇത് രാഷ്ട്രീയമാണന്നും ഒരു ഗ്രൂപ്പിന്റെ വഴക്കിന്റെ ഭാഗമാണെന്നും എന്നെ ലക്ഷ്യം വച്ചുള്ളതാണെന്നും നിങ്ങള്‍ പൊക്കോളൂവെന്നും പറഞ്ഞു. അങ്ങനെ പോകാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ വീട്ടില്‍ ഭയങ്കര വഴക്ക് നടക്കുകയാണ്, വീട്ടില്‍ പൂട്ടിയിടുന്ന അവസ്ഥയാണെന്നും വേറെ ആരേയും കല്യാണം കഴിക്കാന്‍ പറ്റില്ലെന്നും പറഞ്ഞു.
ഞാന്‍ കല്യാണം കഴിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ലെന്ന് സതീശന്‍ പറഞ്ഞു. കുറേ ദിവസം കഴിഞ്ഞ്, ഞാന്‍ പറഞ്ഞത് സീരിയസായിട്ടാണെന്ന് മനസിലായിട്ടാണ്, ഒരു കത്ത് കൊടുത്തയച്ചു. സതീശന്റെ ചേട്ടന്റെ കല്യാണക്കത്താണ്. വീടൊക്കെ പോയി കാണൂ, അതോടെ അസുഖം മാറിക്കോളും എന്ന് പറഞ്ഞു. ഞാന്‍ പോയി കണ്ടു. ചെറിയൊരു വീടാണ്. സതീശന്റെ ചേച്ചിയുണ്ടായിരുന്നു. സതീശന് ഇങ്ങനെ സാരിയൊക്കെ ഉടുക്കുന്ന കൂട്ടുകാരോ സാധാരണ സഞ്ചിയൊക്കെ തൂക്കിയവരെയല്ലേ കാണുറുള്ളൂവെന്ന് ചേച്ചി ചോദിച്ചു.
എനിക്ക് സതീശനെ ഭയങ്കര ഇഷ്ടമാണെന്നും പക്ഷെ എന്നെ കല്യാണം കഴിക്കില്ല എന്ന് പറഞ്ഞുവെന്നും ഞാന്‍ പറഞ്ഞു. ഓഹോ മക്കളെ വേണ്ടാന്ന് പറഞ്ഞോ അവന്‍ ഇങ്ങ് വരട്ടെ എന്ന് ചേച്ചി പറഞ്ഞു. ഞാന്‍ എന്തായാലും സതീശനയെ കല്യാണം കഴിക്കൂ, വീട് കണ്ടാല്‍ മാറുമെന്നാണ് കരുതിയതെന്ന് ഞാന്‍ പറഞ്ഞു. അതുകഴിഞ്ഞൊരു ആറുമാസം കഴിഞ്ഞതും ഞങ്ങള്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തു. അത്രയേ ഞങ്ങള്‍ തമ്മിലുള്ള പരിചയമുള്ളൂ.

അച്ഛന്‍ എന്നോട് പറഞ്ഞത് നീ സത്യസന്ധമായി ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അച്ഛന്‍ കല്യാണം നടത്തി തരാം, ആരോടും പറയാന്‍ നിക്കണ്ട എന്നായിരുന്നു. ഒരാളെ സ്‌നേഹിച്ചിട്ടുണ്ടെങ്കില്‍ ഉറച്ച് നില്‍ക്കണമെന്നും ഒരിക്കലും മനസ് മാറരുതെന്നും പറഞ്ഞു. പക്ഷെ പരസ്യമായി എതിര്‍പ്പ് കാണിക്കുമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്തതിന്റെ പിറ്റേന്ന് തന്നെ മാമന്മാരൊക്കെ അറിഞ്ഞു. അവര്‍ വീട്ടില്‍ വന്നു.
ഒളിച്ചോടി പോകാനല്ല, ഇങ്ങനെ ചീത്തപ്പേരായെന്നും ചേച്ചിയുടെ കല്യാണമൊക്കെ കഴിഞ്ഞിട്ട് മതി എന്റെ കല്യാണമെന്നും ഞാന്‍ പറഞ്ഞു. പക്ഷെ കോളേജിലും മറ്റും ഞാന്‍ മോശം സ്ത്രീയാണെന്ന് പറഞ്ഞു നടക്കുന്നുണ്ട്. അല്ല ഞാന്‍ കല്യാണം കഴിച്ചതാണെന്ന് എനിക്ക് പറയാനാകണം എന്നും ഞാന്‍ പറഞ്ഞു. പത്തൊമ്പത് വയസേയുള്ളൂ. അന്നത്തെ ബുദ്ധിയില്‍ തോന്നിയതാണ്. അതുകൊണ്ട് ഇന്നും സന്തോഷമായി ജീവിക്കുന്നു. എനിക്ക് ലോട്ടറിയാണ്, സതീശന്റെ കാര്യം അറിയില്ല.


Click it and Unblock the Notifications