മേക്കപ്പ് റൂമിലിരുന്ന് മാധുരി പൊട്ടിക്കരഞ്ഞു; ഇല്ല അയാള്‍ക്കൊപ്പം ഞാന്‍ അഭിനയിക്കില്ല! ഒന്നുമറിയാതെ രഞ്ജീത്ത്

ബോളിവുഡിലെ ഐക്കോണിക് നായികയാണ് മാധുരി ദീക്ഷിത്. അഭിനയത്തിലൂടേയും ഡാന്‍സിലൂടേയും ഒരു തലമുറയുടെ മനസില്‍ ഇടം നേടിയ നായിക. ഇന്നും മാധുരിയുടെ ഗ്രേസിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഒരിടവേളയ്ക്ക് വീണ്ടും അഭിനയത്തില്‍ സജീവമായ മാറിയിരിക്കുകയാണ് മാധുരി. ടെലിവിഷനിലും ഒടിടിയിലുമെല്ലാം മാധുരി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെറുപ്രായത്തില്‍ സിനിമയിലെത്തിയ മാധുരി വളരെ വേഗത്തിലെ ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറുന്നത്.

ഇപ്പോഴിതാ മാധുരിയെക്കുറിച്ച് നടന്‍ രഞ്ജീത്ത് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ബോളിവുഡിലെ ഒരുകാലത്തെ സ്ഥിരം വില്ലനായിരുന്നു രഞ്ജീത്ത്. ഓണ്‍ സ്‌ക്രീനിലെ വില്ലത്തരം കണ്ട് തന്നെ ജീവിതത്തിലും മിക്കവരും ഭയത്തോടെയായിരുന്നു നോക്കിയിരുന്നതെന്നാണ് രഞ്ജീത്ത് പറഞ്ഞിട്ടുള്ളത്. അത്തരത്തില്‍ മാധുരി പോലും തനിക്കൊപ്പം അഭിനയിക്കാന്‍ ഭയന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

Madhuri Dixit

പ്രേം പ്രതിഗ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ചിത്രത്തില്‍ രഞ്ജീത്തിനൊപ്പം അഭിനയിക്കാന്‍ പറ്റില്ലെന്ന് മാധുരി പറയുകയായിരുന്നു. എന്നാല്‍ തനിക്ക് ഇതൊന്നും അപ്പോള്‍ അറിയില്ലായിരുന്നുവെന്നും പിന്നീട് ആക്ഷന്‍ ഡയറക്ടറായ വീരു ദേവ്ഗണില്‍ നിന്നുമാണ് മാധുരി പറഞ്ഞതിനെക്കുറിച്ച് താന്‍ അറിയുന്നതെന്നുമാണ് രഞ്ജീത്ത് പറയുന്നത്. അജയ് ദേവ്ഗണിന്റെ അച്ഛനാണ് വീരു ദേവ്ഗണ്‍.

അന്നത്തെ കാലത്ത് സ്ഥിരമായി വില്ലന്‍ വേഷങ്ങള്‍ അഭിനയിച്ചിരുന്ന നടനാണ് രഞ്ജീത്ത്. മിക്ക സിനിമകളിലും ബലാത്സംഗ രംഗങ്ങളും രഞ്ജീത്ത് അഭിനയിച്ചിരുന്നു. അതിനാല്‍ രഞ്ജീത്തിനൊപ്പം ബലാത്സംഗ രംഗത്തില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന് മാധുരി ദീക്ഷിത് കരയുകയായിരുന്നു.

''മാധുരി പ്രേം പ്രതിഗ്യ ചെയ്യില്ലെന്ന് ഏതാണ്ട് തീരുമാനിച്ചതാണ്. മേക്കപ്പ് റൂമിലിരുന്ന് കരയുകയായിരുന്നു. ആ രംഗം ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. ഞാന്‍ രണ്ട് മണിക്കൂര്‍ നേരത്തേക്കാണ് സെറ്റില്‍ വന്നത്. അവള്‍ അഭിനയിച്ചത് പാവപ്പെട്ട ഒരാളുടെ മകളുടെ വേഷമാണ്. ഞാന്‍ അവളെ ബലാത്സംഗം ചെയ്യുന്നതാണ് രംഗം. വീരു ദേവ്ഗണ്‍ പറഞ്ഞത് നിര്‍ത്താതെ ഷൂട്ട് ചെയ്യാമെന്നാണ്'' രഞ്ജീത്ത് പറയുന്നു.

''സീന്‍ കഴിഞ്ഞപ്പോള്‍ ആരും എന്നെ ഗൗനിച്ചില്ല. സാധാരണഗതിയില്‍ എല്ലാവരും എനിക്ക് ചുറ്റുമായിരിക്കും കൂടുക. പക്ഷെ അന്ന് എല്ലാവരും അവളുടെ അടുത്തേക്കാണ് ഓടിയത്. അവള്‍ പറഞ്ഞത് ഞാനവളെ തൊട്ടത് പോലും അറിഞ്ഞിട്ടില്ല എന്നാണ്. അത് വളരെ വലിയൊരു പ്രശംസയാണ്. ഞാന്‍ എല്ലാ സ്ത്രീകളേയും ബഹുമാനിക്കുന്നു. എനിക്ക് അറിയുന്നവരാണെങ്കിലും അല്ലെങ്കിലും'' എന്നും രഞ്ജീത്ത് പറയുന്നുണ്ട്.

Madhuri Dixit

''അത്തരം രംഗങ്ങളൊക്കെ കൊറിയോഗ്രഫി ചെയ്ത് എടുക്കുന്നതാണ്. ഡാന്‍സ് രംഗങ്ങള്‍ പോലെ. അല്ലാതെ യഥാര്‍ത്ഥ റേപ്പ് നോക്കി പഠിച്ച് അവതരിപ്പിക്കുന്നതല്ല. ഞാന്‍ എന്റെ കൂടെ അഭിനയിക്കുന്നവരോട് എന്റെ മുഖത്ത് മാന്താന്‍ പറയുമായിരുന്നു. സീന്‍ നല്ലതാക്കാനാണ്. എനിക്കൊപ്പം അവരെല്ലാം കംഫര്‍ട്ടബിളായിരുന്നു'' എന്നും രഞ്ജീത്ത് പറയുന്നുണ്ട്.

സ്‌ക്രീനിലെ രംഗങ്ങള്‍ കാരണം തന്നെ അമ്മ വീട്ടില്‍ കയറ്റാതിരുന്നിട്ടുണ്ട് എന്നാണ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞത്. എങ്ങനെയാണ് സ്ത്രീകളോട് ഇത്രയും മോശമായി പെരുമാറാന്‍ സാധിക്കുന്നത്, സ്ത്രീകളെ ബഹുമാനിക്കാത്തവന്‍ എന്റെ വീട്ടില്‍ കയറണ്ട എന്ന് പറഞ്ഞായിരുന്നു അമ്മ രഞ്ജീത്തിനെ പുറത്താക്കിയത്. പിന്നാലെ ഒപ്പം അഭിനയിച്ച നടി രഞ്ജീത്തിന്റെ അമ്മയെ കണ്ട് സംസാരിച്ചാണ് ആ തെറ്റിദ്ധാരണ മാറ്റിയത്.

More from Filmibeat

Read more about: madhuri dixit
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X