'മീനാക്ഷിയെ ഞാൻ മതിൽ ചാടിക്കും, ദിലീപ് അങ്കിൾ വിളിച്ച് വഴക്ക് പറയും! എന്റെ ബേബി സിസ്റ്ററാണ്': മാളവിക ജയറാം

മലയാള സിനിമ പതിയെ സെക്കൻഡ് ജനറേഷന്റെ കൈകളിലേക്ക് നീങ്ങികൊണ്ടിരിക്കയാണ്. സംവിധായകരുടെയും താരങ്ങളുടെയുമെല്ലാം മക്കള്‍ അച്ഛനമ്മമാരുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അഭിനയം, സംവിധാനം, നിർമാണം തുടങ്ങി എല്ലാ മേഖലകളിലും ഈ മക്കൾ മാഹാത്മ്യം കാണാം. മലയാളത്തിലെ മുൻനിര താരങ്ങളുടെയെല്ലാം മക്കൾ ഇതിനകം സിനിമയിൽ അരങ്ങേറ്റം നടത്തി കഴിഞ്ഞു. എന്നാൽ അക്കൂട്ടത്തില്‍ ഇനിയും വരാത്ത രണ്ടുപേരാണ് മാളവിക ജയറാമും മീനാക്ഷി ദിലീപും.

മീനാക്ഷിയ്ക്ക് അഭിനയത്തിലേക്ക് വരാൻ താത്പര്യമില്ല എന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഡാന്‍സ് വീഡിയോകളും മറ്റും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരപുത്രി. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ സിനിമ പ്രവേശനം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം അഭിനയത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നയാളാണ് മാളവിക എന്ന ചക്കി. നേരത്തെ ചില അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും ആത്മവിശ്വാസക്കുറവുള്ളതിനാല്‍ അഭിനയിച്ചില്ല.

malavika jayaram meenakshi dileep

ഇനി നല്ല അവസരങ്ങള്‍ വന്നാല്‍ അഭിനയിക്കണം എന്നാണ് മാളവികയുടെ തീരുമാനം. ഇടയ്ക്ക് ചില ആക്ടിങ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയും ചില പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു താരം. അതേസമയം സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും അടുത്ത സുഹൃത്തുക്കളാണ് മാളവികയും മീനാക്ഷിയും. മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് മാളവിക പലപ്പോഴും വാചാലയായിട്ടുണ്ട്. ഒരിക്കൽ ഇന്ത്യ ഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ മീനാക്ഷിയെ കുറിച്ച് മാളവിക സംസാരിച്ചിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

മീനാക്ഷി തനിക്ക് ബേബി സിസ്റ്ററിനെ പോലെയാണെന്നാണ് മാളവിക പറയുന്നത്. ചെറുപ്പം മുതലേ മീനൂട്ടിയെ അറിയാം. ദിലീപ് അങ്കിളിനൊപ്പം വീട്ടില്‍ വരാറുണ്ടായിരുന്നു. അവള്‍ ചെന്നൈയിലേക്ക് എം ബി ബി എസ് പഠനത്തിനായി വന്നതിന് ശേഷം ഞങ്ങള്‍ ഒരുമിച്ച് കറങ്ങാനൊക്കെ പോകാറുണ്ട്. ഞാന്‍ അവളെ ഹോസ്റ്റലിന്റെ മതില്‍ ചാടിക്കും, ദിലീപ് അങ്കിള്‍ എന്നെ വിളിച്ച് വഴക്കു പറയും. പിന്നെ അവളെ തിരിച്ച് ഹോസ്റ്റലില്‍ കൊണ്ടു ചെന്നാക്കും. അങ്ങനെ കുറച്ച് കലാപരിപാടികള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടാകാറുണ്ടെന്നും മാളവിക പറയുന്നു.

മീനാക്ഷിയെ തന്റെ റൂട്ടിലേക്ക് കൊണ്ടു വരുകയായിരുന്നു എന്നാണ് കളിയായി മാളവിക പറഞ്ഞത്. മറ്റു താരങ്ങളുടെ മക്കളെ കുറിച്ചും മാളവിക അഭിമുഖത്തിൽ സംസാരിച്ചു. മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ ചെറുപ്പത്തില്‍ കണ്ടതാണ്, സിനമയില്‍ വന്നതിന് ശേഷം പരസ്‌പരം എ അങ്ങനെ കണ്ടിട്ടില്ലെന്ന് മാളവിക പറഞ്ഞു. ഫില്‍ട്ടര്‍ ഇല്ലാത്ത മനുഷ്യന്‍ എന്നാണ് പ്രണവിനെ കുറിച്ച് മാളവികയുടെ അഭിപ്രായം. കല്യാണി പ്രിയദര്‍ശന്‍ തന്റെ മച്ചനാണ്. തങ്ങളൊക്കെ ചെന്നൈ ബഡ്ഡീസ് ആണെന്നും ചക്കി പറഞ്ഞു.

malavika jayaram meenakshi dileep

ഫഹദ് ഫാസില്‍ ഇന്റര്‍വ്യുസില്‍ അഭിമുഖങ്ങളിൽ ഒന്നും കാണുന്നത് പോലെയല്ല, ആൾ ശരിക്കുമൊരു അത്ഭുതമാണെന്നാണ് മാളവികയുടെ അഭിപ്രായം. ദുല്‍ഖര്‍ സല്‍മാനെ പണ്ട് പരിചയപ്പെട്ടതാണ്, അത്ര അടുത്ത ബന്ധമൊന്നും ഇല്ല. പക്ഷെ തനിക്ക് ഡിക്യു എന്നാല്‍ വളരെ ക്യൂട്ട് ആയിട്ടുള്ള ആളാണെന്ന് മാളവിക പറയുന്നു. ദുൽഖറിനൊപ്പം ഒരു മുഴുനീള റൊമാന്റിക് സിനിമ ചെയ്യാനുള്ള തന്റെ ആഗ്രഹവും മാളവിക പങ്കുവച്ചു.

നേരത്തെ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് തന്നെ വിളിച്ചിരുന്നതായി മാളവിക പറഞ്ഞിരുന്നു. യുകെയിൽ പഠിക്കുന്ന സമയമായത് കൊണ്ട് വേണ്ടെന്ന് വച്ചു എന്നാണ് മാളവിക പറഞ്ഞത്. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ നായകനായത്. കല്യാണി പ്രിയദർശൻ ആയിരുന്നു നായിക. സുരേഷ് ഗോപിയും ശോഭനയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

More from Filmibeat

Read more about: meenakshi dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X