For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ കണ്ടിട്ടില്ല, ചാറ്റിംഗായിരുന്നു; പ്രായമുള്ളയാളെ പ്രണയിക്കാനുള്ള കാരണം പറഞ്ഞ് ജോമോള്‍!

  |

  മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജോമോള്‍. ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള നടിയാണ് ജോമോള്‍. 2002 ലായിരുന്നു ജോമോളുടെ വിവാഹം. ചന്ദ്രശേഖര്‍ പിള്ളയാണ് ജോമോളുടെ ഭര്‍ത്താവ്. രണ്ട് പെണ്‍മക്കളുമുണ്ട് താരത്തിന്.

  ചാറ്റിംഗിലൂടെയായിരുന്നു ജോമോള്‍ ചന്ദ്രശേഖറിനെ പരിചയപ്പെട്ടത്. ഒരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോള്‍ ജോമോള്‍ തങ്ങളുടെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Jomol

  ഞാന്‍ ആളെ കണ്ടിരുന്നില്ല. അര്‍ച്ചന കവിയും ഉര്‍വശി ചേച്ചിയും അഭിനയച്ച സിനിമയിലേത് പോലെയായിരുന്നു. ചില കാര്യങ്ങളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറ്റി തന്ന ആളായിരുന്നു. പേര് ചന്ദ്രശേഖര്‍ ആണെന്ന് അറിയാം. പ്രായമൊന്നും പറഞ്ഞിട്ടില്ല, ഞാന്‍ ചോദിക്കാനും പോയിട്ടില്ല. പക്ഷെ സംസാരിക്കുന്നത് ഒക്കെ കണ്ടപ്പോള്‍ ഒരുപാട് അനുഭവജ്ഞാനമുള്ള വ്യക്തിയായിട്ടാണ് തോന്നിയത്. അതിനാല്‍ പ്രായമുണ്ടാകുമെന്ന് കരുതി. ഞാന്‍ ഗ്രാന്റ്പാ എന്നായിരുന്നു വിളിച്ചിരുന്നത്.

  Also Read: 'ജീവിതം എന്നേക്കുമായി മാറിയിരിക്കുന്നു, ഇതൊരു തുടക്കം മാത്രം'; ആൺകുഞ്ഞിന് ജന്മം നൽകി നടി സോനം കപൂർ!

  ഷിപ്പിലാണ് ജോലി ചെയ്യുന്നത് എന്നൊക്കെ പറഞ്ഞു. പക്ഷെ എനിക്ക് അന്നും ഇന്നും കിഴിഞ്ഞ് ചോദിക്കുന്നയാളല്ല. ഞാന്‍ പഠിക്കുകയും അഭിനയിക്കുകയാണെന്നും പറഞ്ഞു. ആള് മലയാളം ബാക്ക്ഗ്രൗണ്ടാണെങ്കിലും മലയാളം അറിയില്ലെന്നാണ് പറഞ്ഞതാണ്. ഷിപ്പില്‍ നിന്നും അയക്കുന്ന മെയില്‍ ആയതിനാല്‍ അത് അവരുടെ ഉദ്യോഗസ്ഥര്‍ വഴിയായായിരുന്ന വന്നത്. പിന്നെ ഞാന്‍ സിനിമയിലാണെന്ന് പറഞ്ഞു. പുള്ളിയ്ക്ക് സിനിമ അറിയില്ല. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ശോഭനയേയും മാത്രമേ അറിയുകയുള്ളൂവെന്നാണ് പറഞ്ഞാണ്.

  ശോഭനാണ് ഓള്‍ ടൈം ഫേവറീറ്റ്. എന്നെ കണ്ടിട്ടില്ല എന്നത് എനിക്ക് സമാധാനമാണ്. അപ്പോള്‍ പുതിയൊരു നടന്‍, കുഞ്ചാക്കോ ബോബന്‍ ആണെന്ന് തോന്നുന്നു, ഇവിടെ ഷിപ്പിലുള്ളവര്‍ പറയുന്നത് കേട്ടുവെന്ന് പറഞ്ഞു. അതും സ്‌പെല്ലിംഗ് തെറ്റിച്ചാണ് പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു. മയില്‍പ്പീലിക്കാവ് ചെയ്യുന്ന സമയമാണ്. അപ്പോഴാണ് സിനിമയിലെ മെയിന്‍ ആണല്ലേ എന്ന് ചോദിക്കുന്നത്. ആദ്യം കരുതിയിരുന്നത് സൈഡ് റോള്‍ ചെയ്യുന്നയാളാണെന്നായിരുന്നു.

  പിന്നെ വീട്ടിലുള്ളവരെ കുറിച്ചൊക്കെ സംസാരിക്കുന്ന ഘട്ടത്തിലേക്ക് എത്തി. പുള്ളി പുള്ളിയെ വിവരിച്ച് വച്ചിരിക്കുന്നത് ഉയരം കുറവാണ്, കഷണ്ടിയാണ്, കടുവയറുണ്ട്, പത്ത് മുപ്പത്തിയഞ്ച് വയസുണ്ട് എന്നൊക്കെയായിരുന്നു. ഇതൊന്നും അക്കമിട്ട് പറഞ്ഞതല്ല. പല സമയത്തെ സംസാരങ്ങളില്‍ നിന്നും ഞാന്‍ വായിച്ചെടുത്തതാണ്. പക്ഷെ പുള്ളിയുടെ കാഴ്ചപ്പാടുകള്‍ എന്നെ ആകര്‍ഷിച്ചു. എന്റേത് നാരോ മൈന്റഡ് ആയിട്ടുള്ള കാഴ്ചപ്പാടായിരുന്നു. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റേത്.

  എനിക്ക് ഇഷ്ടം തോന്നി. ഇഷ്ടം നമുക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യമാണല്ലോ. പിന്നീട് എന്തുവന്നാലും ഇതു തന്നെയാണെന്ന് തീരുമാനിച്ചു. പിന്നീട് ഞാന്‍ തന്നെയാണ് അങ്ങോട്ട് ഇഷ്ടമാണന്ന് പറയുന്നത്. എനിക്കന്ന് പത്തൊമ്പത് വയസാണ്. പുള്ളിയ്ക്ക് 35 ആണെന്നാണ് ഞാന്‍ കരുതി വച്ചിരിക്കുന്നത്. അപ്പോള്‍ ചന്തു ചോദിക്കുമായിരുന്നു നിനക്ക് വേറെയാരേയും കിട്ടാത്തത് കൊണ്ടാണോ എന്ന്. ആദ്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീട് കൂട്ടുകാരിയോട് പറഞ്ഞു.

  പിന്നീട് പുളളി നാട്ടിലെത്തി. ഇഷ്ടമാണെന്ന് പരസ്പരം പറഞ്ഞു കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ഫോട്ടോയോ അദ്ദേഹം എന്റെ ഫോട്ടോയോ കണ്ടിരുന്നില്ല. ഞങ്ങള്‍ കാണാന്‍ തീരുമാനിച്ചു. നീയെടുക്കുന്നത് റിസ്‌കാണെന്നായിരുന്നു കൂട്ടുകാരി പറഞ്ഞത്. ഞാന്‍ നൂറ് ശതമാനം ഉറപ്പിച്ചിട്ടാണെന്ന് പറഞ്ഞു. കോളേജിലെ കൊമേഴ്‌സ് ഡേയ്ക്കാണ് കാണാന്‍ തീരുമാനിച്ചത്. അതിന്റെ തലേദിവസമാണ് എനിക്ക് കാര്യത്തിന്റെ ഗൗരവ്വം മനസിലാകുന്നത്. എനിക്ക് ടെന്‍ഷനായി. രാത്രിയൊന്നും ഉറക്കം വന്നില്ല.

  പിറ്റേന്ന് രാവിലെ അദ്ദേഹം എത്തി. ഞാന്‍ കൂട്ടുകാരോടൊക്കെ കാര്യം പറഞ്ഞു. ഉയരമില്ല, കുടവയറുണ്ട്, ഇരുണ്ട നിറമാണ് എന്നൊക്കെ പറഞ്ഞു. മലയാളം അറിയില്ല. അതിനാല്‍ കുറച്ച് നേരം കമ്പനി കൊടുക്കണം എന്നൊക്കെ പറഞ്ഞു. എന്റെ കൂട്ടുകാരിയാണ് പാസ് കൊടുത്ത് കോളേജിന് അകത്തേക്ക് കയറ്റാനായി പോയത്. അവള്‍ പോയി നോക്കിയപ്പോള്‍ ഈ പറഞ്ഞ രൂപത്തിലുള്ള ആരേയും കാണാനില്ല. അവിടെ നല്ല ഉയരമുള്ളൊരാളുണ്ടായിരുന്നു. അവള്‍ ഫോണ്‍ വിളിച്ചപ്പോള്‍ അയാള്‍ ഫോണ്‍ എടുത്തു. എത്തിയെന്ന് പറഞ്ഞു. പക്ഷെ ഇദ്ദേഹമാണ് അതെന്ന് അവള്‍ക്ക് മനസിലായില്ല.

  ആദ്യത്തെ ഷോക്ക് അവള്‍ക്കായിരുന്നു. നേരെ നോക്കാന്‍ നിന്നിരുന്ന അവള്‍ മുകളിലേക്ക് നോക്കിയാണ് കണ്ടത്. അവള്‍ അദ്ദേഹത്തേയും കൂട്ടി അകത്തേക്ക് വന്നു. ഈ സമയം ഞാന്‍ മറ്റൊരു കാര്യത്തിനായി പുറത്തേക്ക് ഇറങ്ങി. അപ്പോള്‍ അവളും കൂടെ നല്ല ഉയരമുള്ള സുന്ദരനായ ആളും വരുന്നത് കണ്ടു. ഞാന്‍ ഗൗനിച്ചില്ല. പക്ഷെ ഇയാള്‍ ആയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ അപ്പോള്‍ ആലോചിച്ചിരുന്നുവെന്നതാണ് സത്യം. അയാള്‍ അടുത്ത് വന്ന് ഹലോ പറഞ്ഞു. ഞാനും പാസീവായ ഹലോ പറഞ്ഞ് മുന്നോട്ട് പോയി.

  പക്ഷെ രണ്ട് സ്റ്റെപ്പ് വച്ചതും ഇതാണോ ആള്? ഈ ഹലോ എനിക്ക് പരിചയമുണ്ടല്ലോ എന്ന് ചിന്ത വന്നു. പിന്നെ ഞാന്‍ ഒരു ട്രാന്‍സ് മോഡിലായിരുന്നു. ജീവിതത്തില്‍ ആദ്യമായിട്ടും അവസാനമായിട്ടും. ഞാന്‍ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ നടന്നു പോവുകയായിരുന്നു. കുള്ളനാണെന്നും കറുത്തതാണെന്നും പറഞ്ഞ് ഇയാള്‍ എന്നെ ഇത്രയും നാള്‍ പറ്റിക്കുകയാണല്ലോ എന്നൊക്കെയായിരുന്നു ചിന്ത.

  തിരിച്ചു ചെന്നപ്പോഴാണ് ഞാന്‍ ഇത്രയും നാള്‍ ഗ്രാന്റ് പാ എന്നു വിളിച്ചയാള്‍ എന്ന് മനസിലാകുന്നത്. പക്ഷെ ഞാന്‍ എന്റെ മനസിലുളളത് പുറത്ത് കാണിച്ചില്ല. സുഹൃത്തുക്കളൊക്കെ കരുതിയത് ഞാന്‍ അവരെ പറ്റിച്ചതാണെന്നായിരുന്നു. അടുത്ത ആശങ്ക എന്നെ ഇഷ്ടപ്പെടുമോ എന്നതായിരുന്നു. ഇംഗ്ലീഷിലായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. കുറേനേരം സംസാരിച്ചപ്പോള്‍ ഞാനും സുഹൃത്തുക്കളും മലയാളത്തില്‍ എന്ത് ബോറാണ് ഇംഗ്ലീഷില്‍ മാത്രം സംസാരിക്കുന്നതെന്ന് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. വാട്ട് വാട്ട് എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്. മലയാളം കേട്ടാല്‍ മനസിലാകുമെന്നും പറഞ്ഞു.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  അങ്ങനെ പോകാന്‍ നേരം അദ്ദേഹം പെട്ടെന്ന് എന്നാല്‍ പോകാം എന്ന് പറഞ്ഞു. ഞാന്‍ വാട്ട് എന്ന് ചോദിച്ചു. ഫെസ്റ്റിവല്‍ കഴിഞ്ഞില്ലേ ഇനി പോകാമല്ലോ എന്ന് പുള്ളി ചോദിച്ചു. എല്ലാവരും ഞെട്ടി. അപ്പോഴാണ് അറിയുന്നത് ആള്‍ക്ക് മലയാളം അറിയാമെന്ന് മാത്രമല്ല, ഞങ്ങളേക്കാളൊക്കെ നന്നായി അറിയാമെന്ന്.

  Read more about: jomol
  English summary
  When Malayalam Actress Jomol Opens Up Her Love Story With Chandrashekar Pillai In Brittas Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X