'ആ അഞ്ചു ദിവസം കൊണ്ട് വാണിയും ബാബുരാജും പ്രണയത്തിലായി'; കഥ പറഞ്ഞ് നടി ഉഷ നാസർ
വില്ലനായും ഹാസ്യ നടനായുമെല്ലാം മലയാള സിനിമയിൽ തിളങ്ങിയിട്ടുള്ള നടനാണ് ബാബുരാജ്. ഇന്ന് ക്യാരക്ടർ റോളുകളിൽ എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഇതിനു പുറമെ സംവിധായകനായും നിർമ്മാതാവായുമെല്ലാം തിളങ്ങിയിട്ടുള്ള ബാബുരാജ് മലയാള സിനിമയിലെ സജീവസാന്നിധ്യമാണ്. ബാബുരാജിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നടി വാണി വിശ്വനാഥുമായി വിജയകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരം.
സിനിമയിലെ വില്ലനും നായികയും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. അക്കാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോ നായികയായി തിളങ്ങി നിന്നിരുന്ന ആളാണ് വാണി. എന്നാൽ ഇപ്പോൾ അഭിനയത്തിൽ നിന്നെല്ലാം മാറി കുടുംബവും കുട്ടികളുമായി ജീവിക്കുകയാണ് താരം. ഇടയ്ക്ക് മിനിസ്‌ക്രീൻ പരമ്പരയിലൂടെ വാണി അഭിനയത്തിലേക്ക് ഒരു മടങ്ങി വരവ് നടത്തിയിരുന്നു. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ വാണിയുടെ മടങ്ങി വരവിനെ സ്വീകരിച്ചത്.

വല്ലപ്പോഴും മാത്രമാണ് വാണിയുടെ വിശേഷങ്ങൾ പേക്ഷകർ അറിയാറുള്ളത്. സോഷ്യൽ മീഡിയയിൽ ഒന്നും അത്ര സജീവമല്ല താരം. ഇടയ്ക്ക് ബാബുരാജ് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലോ കുടുംബ സമ്മേതം എത്തുന്ന പരിപാടികളിലോ മറ്റുമായി മാത്രമാണ് താരത്തെ കാണാറുള്ളത്. ഒരുമിച്ച് സിനിമ ചെയ്യുന്ന സമായത്താണ് ബാബുരാജും വാണിയും കണ്ടു മുട്ടുന്നതും പ്രണയത്തിലാവുന്നതും. മുൻപ് വിവാഹിതനായിരുന്ന ബാബുരാജ് ആ ബന്ധം വേർപെടുത്തിയ ശേഷമാണ് വാണിയെ വിവാഹം കഴിക്കുന്നതും.
എന്നാൽ എങ്ങനെയാണു ഇവർക്കിടയിൽ പ്രണയം മൊട്ടിട്ടത് എന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. ഒരിക്കൽ അമൃത ടിവിയിലെ ഒരു പരിപാടിയിൽ എത്തിയപ്പോൾ നടി ഉഷ നാസർ ഇവരുടെ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നു. 80 കളിലും 90 കളിലുമൊക്കെ തിളങ്ങി നിന്ന നടിമാരിൽ ഒരാളാണ് ഉഷ. ഉഷയുടെ ആ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.
'ഗ്യാങ്ങ് എന്ന സിനിമയുടെ ഷൂട്ടിന്റെ ഇടയിലാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിൽ ആവുന്നതും. വാണിയുടെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ഒരാൾ ഞാൻ ആയിരുന്നു. അതിനിടയിൽ എനിക്ക് മലപ്പുറത്തു ഒരു സീരിയലിന്റെ ഷൂട്ടിങ് കൂടി ഉണ്ടായിരുന്നു. ഞാൻ ആ ഷൂട്ടിന് പോയ സമയത്ത് എപ്പോഴോ ലൈറ്റ് എന്തോ വീണു വാണിയുടെ കാൽ മുറിഞ്ഞു,'
'ആ സമയത്ത് ഹീറോയെ പോലെ ബാബു വാണിയെ പൊക്കിയെടുത്തു ആശുപത്രിയിലേക്ക് പോയി. അവിടെ അഡ്മിറ്റ് ചെയ്തു. ഒരു അഞ്ചു ദിവസം വാണിയെ എനിക്ക് ഫോണിൽ ഒന്നും വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ആ അഞ്ചു ദിവസത്തിലാണ് അവർ തമ്മിൽ പ്രണയത്തിൽ ആവുന്നത്,' എന്നാണ് ഉഷ പറയുന്നത്.

അതേസമയം, വീഡിയോക്ക് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഒരു പെണ്ണിന്റെ പാര മറ്റൊരു പെണ്ണുതന്നെ എന്നും ആ അഞ്ച് ദിവസം കൊണ്ട് മറ്റൊരു കുടുംബത്തെ വഴിയാധാരമാക്കി ഭാര്യയും രണ്ടു മക്കളും ഔട്ട് ആയി എന്നുമൊക്കെയാണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. ബാബുരാജിന്റെ ആദ്യ വിവാഹം സൂചിപ്പിച്ചു കൊണ്ടാണ് ഇത്തരം കമന്റുകൾ.
2002ൽ ആണ് നടി വാണി വിശ്വനാഥും ബാബുരാജും വിവാഹിതരാകുന്നത്. ആർച്ച, അദ്രി എന്നീ പേരുകൾ ഉള്ള രണ്ടു കുട്ടികളാണ് ഇവർക്കുള്ളത്. ആദ്യ വിവാഹത്തിൽ ബാബുരാജിന് അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആൺമക്കളും ഉണ്ട്. അടുത്തിടെ ആയിരുന്നു അഭയ് എന്ന മകന്റെ വിവാഹം. ചടങ്ങിൽ ആദ്യ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം നിൽക്കുന്ന ബാബുരാജിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അന്ന് ബാബുരാജിനെയും വാണിയെയും ഒക്കെ അഭിനന്ദിച്ചും നിരവധി പോസ്റ്റുകൾ വന്നിരുന്നു.


Click it and Unblock the Notifications