രാവിലെ ഏഴരയ്ക്ക് കല്യാണം, അതുകഴിഞ്ഞ് സുകുവേട്ടൻ നേരെ ഷൂട്ടിന് പോയി; ഓർമ്മകൾ പങ്കുവച്ച് മല്ലിക സുകുമാരൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരന്റെ ഭാര്യയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മലയാളി പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടവരാണ്. സുകുമാരന്റെ വേർപ്പാടിന് ശേഷം മക്കൾക്ക് വേണ്ടി പോരാടിയ അമ്മയാണ് മല്ലിക സുകുമാരൻ. സിനിമ സീരിയൽ മേഖലയിൽ ഇപ്പോഴും സജീവമാണ് മല്ലിക. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി.

കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവയ്ക്കാറുണ്ട്. ധാരാളം അഭിമുഖങ്ങളും മല്ലിക നൽകാറുണ്ട്. തന്റയും കുടുംബത്തിന്റെയും പല വിശേഷങ്ങളും മല്ലിക ഈ അഭിമുഖങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ സിനിമതിക്യൂ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ജഗതി ശ്രീകുമാറുമായുള്ള ആദ്യ വിവാഹത്തെ കുറിച്ചും പിന്നീട് സുകുമാരനെ വിവാഹം കഴിച്ചതിനെ കുറിച്ചും മല്ലിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മല്ലിക സുകുമാരന്റെ വാക്കുകൾ ഇങ്ങനെ..

കോളേജിൽ പഠിക്കുമ്പോൾ കലാപ്രവർത്തനങ്ങളൊക്കെയായി

'കോളേജിൽ പഠിക്കുമ്പോൾ കലാപ്രവർത്തനങ്ങളൊക്കെയായി സജീവമായിരുന്നു. ഞാൻ അങ്ങനെ ഇന്റർകോളേജ് ഫെസ്റ്റിന് പോയ സമയത്താണ് അദ്ദേഹവുമായി പ്രണയത്തിലാകുന്നത്. ആ കാലത്ത് ബാലചന്ദ്രമേനോൻ,വേണുനാഗവള്ളി തുടങ്ങി ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.'

'രണ്ട് വിട്ടിലും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഞാൻ ഡിഗ്രി അവസാന വർഷം പഠിക്കുന്ന സമയത്ത് ഒരു സുപ്രഭാതത്തിൽ അദ്ദേഹം എന്നെയും കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ഇറങ്ങുകയായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിച്ച് എല്ലാം ശരിയാക്കി എന്റെ വീട്ടിലും പറയാം എന്നായിരുന്നു പ്ലാൻ. പക്ഷെ എന്റെ വീട്ടിൽ പോകാനോ വിഷയം അവതരിപ്പിക്കാനോ കഴിഞ്ഞില്ല,'

'എന്റെ പഠനം മുടങ്ങി, അഞ്ച് വർഷത്തോളം ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ മാതാപിതാക്കളെ കാണാതെ നിന്നു. രണ്ട് പേർക്കും ജോലി ഇല്ലാത്തതുകൊണ്ടു തന്നെ പതുക്കെ സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി. ആ സമയത്താണ് തിക്കോടിയൻ സർ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സിനിമയിൽ എനിക്കൊരു അവസരം ലഭ്യമാക്കി തരുന്നത്,'

അന്ന് 500 രൂപയാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്

'അന്ന് 500 രൂപയാണ് എനിക്ക് പ്രതിഫലമായി ലഭിച്ചത്. പിന്നാലെ സിനിമകൾ കിട്ടി തുടങ്ങി. പക്ഷേ സാമ്പത്തീക പ്രതിസന്ധി തന്നെയായിരുന്നു ഞങ്ങൾക്കിടയിലെ പ്രശ്‌നം. ബുദ്ധിമുട്ട് വന്നപ്പോ എന്റെ സ്വർണ്ണമൊക്കെ വിൽക്കേണ്ടി വന്നു. അതിലൊക്കെ അദ്ദേഹത്തിന് കുറ്റബോധവും ഉണ്ടായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും അദ്ദേഹത്തെ വിളിക്കാനും സംസാരിക്കാനും ഒക്കെ തുടങ്ങി. പക്ഷെ എന്നെ വിളിക്കാനോ സംസാരിക്കാനോ ഒന്നും ആരും ഇല്ലാതെയായി.'

'പിന്നീട് അദ്ദേഹത്തിന് മറ്റ് പല ബന്ധങ്ങളും ഉണ്ടെന്ന് ഞാൻ അറിഞ്ഞു. പക്ഷേ ഞാൻ ഒന്നും ചോദിച്ചിരുന്നില്ല. ആ സമയത്ത് അദ്ദേഹം സിനിമയിൽ അത്യാവശ്യം തിരക്കുള്ള നടനായി മാറിയിരുന്നു. അന്ന് അദ്ദേഹം എന്നെ കൂറെ സിനിമയിലേക്ക് ഡബിങ്ങിനൊക്കെ നിർദ്ദേശിച്ചിരുന്നു. അപ്പോഴേക്കും ആദ്യത്തെ ബന്ധം ഏതാണ്ട് അവസാനിച്ചപോലെ തന്നെയായിരുന്നു. തോന്നുമ്പോൾ വരും അങ്ങിനെയോക്കെ ആയിരുന്നു.'

അന്ന് എന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചത്

'അന്ന് എന്നെ സ്വന്തം വീട്ടിലേക്ക് പോകാൻ നിർബന്ധിച്ചത് സുകുവേട്ടൻ തന്നെയായിരുന്നു. അന്നൊക്കെ സുകുവേട്ടനോട് ബഹുമാനം കലർന്നൊരു സ്‌നേഹമായിരുന്നു തനിക്ക്. മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരി തന്റെ കൂടെ പഠിച്ചതാണ്. അങ്ങിനെ മുമ്പേ അദ്ദേഹത്തെ പരിചയുമുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ഈ സഹോദരിക്കൊപ്പം അവരുടെ വീട്ടിൽ പോയിരുന്നു അന്ന് അവൾ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി.'

'ആ എന്നൊരു മുളൽ മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. അതായിരുന്നു സുകുവേട്ടന്റെ പ്രകൃതം. അതുകൊണ്ടാണ് സുകുവേട്ടൻ അഹങ്കാരിയാണ് എന്നൊക്കെയുള്ള ഒരു ധാരണ വരാൻ തന്നെ കാരണം. ഏതാണ്ട് അതേ രീതിയാണ് രാജുവിനും. എന്ത് പറഞ്ഞാലും ആ.. അതിൽ കൂടുതലൊന്നും ഇങ്ങോട്ട് ചോദിക്കത്തുമില്ല പറയത്തുമില്ല.'

'അങ്ങനെ സുകുമാരൻ്റെ നിർബന്ധ പ്രകാരമാണ് ഞാൻ വിട്ടിൽ ചെല്ലുന്നത്. .സുകുവേട്ടന്റെ കാര്യം ആദ്യം വിട്ടിൽ പറയുന്നതും തമ്പിച്ചേട്ടനാണ്. അച്ഛനോട് തമ്പിച്ചേട്ടൻ പറഞ്ഞു സുകുമാരൻ തന്നോട് പറഞ്ഞിരുന്നു താൻ നിർബന്ധിച്ച് അയച്ചതാണ് .. ആ കുട്ടി അങ്ങിനെ കഷ്ടപ്പെടാൻ പാടില്ല.. വിരോധമില്ലെങ്കിൽ ഞാൻ വിവാഹം ചെയ്തോളാം എന്നും അറിയിച്ചിട്ടുണ്ടെന്ന്. അങ്ങിനെയാണ് ശരിക്കും സുകുവേട്ടൻ തന്റെ ജീവിതത്തിലേക്ക് വരുന്നതെന്നും.'

ഒരിക്കലും രണ്ടാമതൊരു വിവാഹജീവിതം ഉണ്ടെന്ന് ഞാൻ

'ഒരിക്കലും രണ്ടാമതൊരു വിവാഹജീവിതം ഉണ്ടെന്ന് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല. അവിടെയാണ് സുകുവേട്ടൻ എന്റെ രക്ഷകനാകുന്നത്. അങ്ങനെ തന്റെ വീട്ടിൽ നിന്നും സുകുവേട്ടനെക്കുറിച്ച് അന്വേഷിച്ചു.അപ്പോൾ എല്ലാവരും പറഞ്ഞ ഒരേ ഒരുകാര്യം ജീവിതത്തിൽ അഭിനയം കൊണ്ടുനടക്കാത്തവനെന്നാണ്. അ സമയത്ത് പലരും സുകുവേട്ടനും കല്യാണം അലോചിക്കുന്നുണ്ട്,'

'പക്ഷെ വന്ന ആലോചനകൾ എല്ലാം വേണ്ടാന്ന് വെച്ച് അദ്ദേഹത്തിൻ്റെ അമ്മയോടാണ് തന്നെ വിവാഹം കഴിക്കുന്നതിനെപ്പറ്റി പറഞ്ഞത് പിന്നീട് അദ്ദേഹത്തിൻ്റെ അച്ഛൻ തന്റെ അച്ഛനെ വിളിച്ചു എന്നിട്ട് പറഞ്ഞു സുകുമാരൻ ഒരു കാര്യം തീരുമാനിച്ചാൽ മാറ്റത്തില്ല എന്ന്. അതുകൊണ്ട് അവൻ മല്ലികയെ വിവാഹം ചെയ്യുവെന്നും അറിയാം. അങ്ങനെയാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്,'

'രാവിലെ 7.30 ഓടെ കല്ല്യാണവും കഴിച്ച് അപ്പോൾ തന്നെ വേഷം മാറി ലുങ്കിയും ഉടുത്ത് സിനിമയിൽ അഭിനയിക്കാൻ പോയ ആളാണ് സുകുവേട്ടൻ. പിന്നീടാണ് വിവാഹം കഴിഞ്ഞെന്നുള്ള കാര്യം അദ്ദേഹം എന്റെ സുഹൃത്തുക്കളോട് പോലും പറയുന്നത്. പിന്നീട് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച വർഷങ്ങളാണ് കടന്നുപോയത്' മല്ലിക പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X