For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകൻ പറയാത്തതാണ് ആ കൊച്ചു കുഞ്ഞ് പറഞ്ഞത്; അലംകൃതയെക്കുറിച്ച് മല്ലിക സുകുമാരൻ

  |

  സിനിമാ കുടുംബം എന്നാണ് നടി മല്ലിക സുകുമാരന്റെ കുടുംബത്തെ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. മക്കളായ പൃഥിരാജും ഇന്ദ്രജിത്തും സിനിമകളിൽ നിറഞ്ഞു നിൽക്കുന്നു. മരുമക്കളായ പൂർണിമയും സുപ്രിയയവും സിനിമാ ഫീൽഡിൽ തന്നെ. പൃഥിയെക്കുറിച്ചും ഇന്ദ്രജിത്തിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ പലപ്പോഴും ആരാധകർ അറിയാണ് മല്ലികയുടെ അഭിമുഖങ്ങളിലൂടെയാണ്.

  പേരക്കുട്ടികളുടെ വിശേഷങ്ങളും മല്ലിക സുകുമാരൻ തുറന്ന് സംസാരിക്കാറുണ്ട്. അടുത്തിടെ പൃഥിയുടെ മകൾ അലംകൃതയെ പറ്റി മല്ലിക സംസാരിച്ചിരുന്നു. വളരെ പക്വതയോടെ സംസാരിക്കുന്നവളാണ് അലംകൃതയെന്നും കൊച്ചുമക്കൾക്ക് തന്നോട് വലിയ സ്നേഹം ആണെന്നും മല്ലിക പറഞ്ഞു.

  'കൊച്ചുമക്കൾ ആണ് എന്റെ വലിയ സപ്പോർട്ട്. പ്രത്യേകിച്ചും രാജുവിന്റെ മകളും ഇന്ദ്രന്റെ രണ്ടാമത്തെ മകളും. മറ്റവൾ കുറച്ചു കൂടി വളർന്നത് കൊണ്ട് കുറേയൊക്കെ നോക്കിയും കണ്ടുമേ പൊരുമാറുള്ളൂ. അലംകൃത ചെറുപ്രായത്തിൽ തന്നെ ഭം​ഗിയായി കാര്യങ്ങൾ പഠിച്ചു. അത്യാവശ്യം എഴുതും. അച്ഛമ്മയെ വലിയ കാര്യമാണ്. എറണാകുളത്ത് എനിക്കൊരു ഫ്ലാറ്റുണ്ട്. ഒരുദിവസം അച്ഛമ്മ എന്താ ഇവിടെ ഒറ്റയ്ക്കിരിക്കുന്നതെന്ന് അവളെന്നോട് ചോദിച്ചു'

  Also Read: അവർ ചെയ്ത് വച്ച രണ്ട് ഐകോണിക്ക് കഥാപാത്രങ്ങളാണത്; മമ്മൂട്ടിയുടേയും ദിലീപിന്റെയും വേഷങ്ങളെക്കുറിച്ച് പൃഥ്വി

  'അച്ഛമ്മയുടെ കൂടെ തിരുവനന്തപുരത്തുള്ള ജോലിക്കാരുണ്ട്. വണ്ടി ഓടിക്കുന്ന ചേട്ടനുണ്ട്. എല്ലാവരും ഉണ്ടെന്ന് ഞാൻ പറഞ്ഞു. ക്രിസ്മസ് അല്ലെ എന്തുകൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നില്ല. കേക്ക് മുറിച്ച് സെലിബ്രേറ്റ് ചെയ്യാം എന്ന് പറഞ്ഞു'

  'എടാ എന്റെ മോനും മരുമകളും പറയാത്തതാണ് കൊച്ച് കുഞ്ഞ് പറഞ്ഞതെന്ന് ഞാൻ തമാശ പറഞ്ഞു. നമ്മുടെ ആറാമത്തെ വയസ്സിലൊക്കെ നമുക്കിത് വല്ലതും അറിയാമോ. കാലം ഒരുപാട് മാറി. കൊച്ചുമക്കൾ ഒരു വലിയ ആനന്ദമാണ്. കൊല്ലം കണ്ടവന് ഇല്ലം വേണ്ട, കൊച്ചി കണ്ടവന് അച്ചി വേണ്ട എന്ന് പറയുന്നത് പോലെ കൊച്ചി കണ്ടാൽ അമ്മൂമ്മയ്ക്ക് തിരുവനന്തപുരം വേണ്ട'

  Also Read: 'ഒരു സീനെടുത്തപ്പോൾ തലകറങ്ങി വീണു, 98ൽ നിന്നും 67 കിലോയായി ഭാരം കുറ‍ഞ്ഞു'; ആടുജീവിതത്തെ കുറിച്ച് പൃഥ്വിരാജ്!

  അലംകൃത ആദ്യമാെക്കെ ഞങ്ങളോട് പറയുമായിരുന്നു കൊറോണ പോവണമെന്ന്. ഇടയ്ക്ക് പറയും കൊറോണയായത് കൊണ്ടാണ് ഡാഡ (പൃഥി) ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത്, കുറച്ചു കാലം ഇരുന്നോട്ടെയെന്ന്. അല്ലെങ്കിൽ ‍ഡാഡയെ കാണാനേ കിട്ടത്തില്ല അവൾക്ക്. ഒന്നുകിൽ പ്രൊഡക്ഷൻ, അല്ലെങ്കിൽ ഡയരക്ഷൻ, അല്ലെങ്കിൽ അഭിനയിക്കാനുമായി പോവും.

  Also Read: 'മുൻപെ വാ' പാട്ടും തോളിൽ ചാഞ്ഞ് ആരതിയും, റോബിന്റെ റൊമാന്റിക് റീൽ, 'ആരോടുള്ള പകരം വീട്ടലാണെന്ന്?' ഫാൻസ്!

  Recommended Video

  Mayor Arya Rajendranന്റെ രാജുവേട്ടാ വിളിയിൽ വീണ് തിരുവനന്തപുരത്ത് എത്തിയ Prithviraj | *Celebrity

  'ഇപ്പോൾ അവളുടെ സംസാരമൊക്കെ കുറച്ചു കൂടി പക്വത വെച്ചതായും തോന്നും. ഇന്ദ്രന്റെ മക്കളും അങ്ങനെ തന്നെ. ഞാൻ ഈയടുത്ത് രാജുവിനോടാണെന്ന് തോന്നുന്നു പറഞ്ഞത്. പ്രാർത്ഥനയും നക്ഷത്രയും ഓരോ കാര്യങ്ങൾ സംസാരിക്കുന്നത് കേട്ടാൽ നമുക്കതിൽ നിന്ന് എന്തോ ഒരു മെസേജ് ഉണ്ടല്ലോ എന്ന് തോന്നിപ്പോവും'

  'അമ്മൂമ്മ ക്യാൻ ഐ ആസ്ക് യു സംതിങ് എന്നൊക്കെ ചോദിക്കുമ്പോൾ നമ്മൾ കുറച്ചൊന്ന് ആലോചിച്ചിട്ട് വേണം ഉത്തരം പറയാൻ. ടിവിയിൽ എന്തെങ്കിലും കാണുമ്പോൾ എന്തായിത് അമ്മൂമ്മ, ഇതൊക്കെ ചുമ്മാ ആളാവാൻ വേണ്ടി ഓരോരുത്തർ സംസാരിക്കുന്നതാണെന്ന് പറയും. നമ്മളെക്കാൾ അഡ്വാൻസ്ഡ് ആയി കൊച്ചുമക്കൾ ചിന്തിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം, മല്ലിക സുകുമാരൻ പറഞ്ഞു. ബിഹൈന്റ് വുഡ്സിനോടാണ് പ്രതികരണം'

  Read more about: mallika sukumaran
  English summary
  when mallika sukumaran talked about prithiraj's daughter alli; says she is matured
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X