'ചേച്ചിയെ ഇഷ്ടമാണ്, കല്യാണം കഴിക്കണം'; പ്ലസ് ടുക്കാരി മമിതയോട് അഞ്ചാം ക്ലാസുകാരന്റെ പ്രൊപ്പോസല്‍

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയായാണ് മമിത ബൈജു. പ്രേമലു എന്ന ചിത്രത്തിലൂടെ മമിത നേടിയെടുത്തത് വലിയൊരു ആരാധകവൃന്ദത്തെയാണ്. മലയാളത്തില്‍ മാത്രമല്ല ഇന്ന് രാജ്യം മുഴുവന്‍ ആരാധകരുണ്ട് മമിതയ്ക്ക്. ബാലതാരമായി സിനിമയിലെത്തിയ മമിത ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ്. ഭാവിയിലെ സൂപ്പര്‍ നായികയായിട്ടാണ് പലരും മമിതയെ വിലയിരുത്തുന്നത്.

സൂപ്പര്‍ ശരണ്യയിലൂടേയും പ്രേമലുവിലൂടേയുമെല്ലാം മമിത ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് ലഭിച്ചൊരു പ്രണയാഭ്യര്‍ത്ഥനയെക്കുറിച്ചുള്ള മമിതയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമിത രസകരമായ ആ അനുഭവം പങ്കുവെക്കുന്നത്.

maithabaiju

''ഞാന്‍ പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ചെക്കന്‍ വന്ന് പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. എന്ത് ധൈര്യത്തിലാണ് നീയത് പറഞ്ഞതെന്ന് ചോദിച്ചു. ചേച്ചിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്‍പര്യമുണ്ട്. എനിക്ക് കുറച്ച് വയസ് കുറവാണ്. എന്നാലും എങ്ങനെയാണ് നോക്കിയാലോ എന്ന് ചോദിച്ചു. അവന്‍ ഇപ്പോള്‍ അത് ഓര്‍ത്ത് ചിരിക്കുന്നുണ്ടാകും. അത്രയും ഫ്രീയാണ് ഇപ്പോള്‍. ആരാണെങ്കിലും പറയാം. നോ സീന്‍ എന്ന രീതിയാണ്.'' മമിത പറയുന്നു.

2017 ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമിതയുടെ അരങ്ങേറ്റം. പിന്നീട് ഹണി ബീ 2 ഡാകിനി, വരത്തന്‍, വികൃതി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഓപ്പറേഷന്‍ ജാവ, ഖോ ഖോ തുടങ്ങിയ സിനിമകളിലെ മമിതയുടെ പ്രകടനം കയ്യടി നേടിയവയായിരുന്നു. പിന്നീട് അഭിനയിച്ച സൂപ്പര്‍ ശരണ്യയിലെ പ്രകടനമാണ് മമിതയെ താരമാക്കുന്നത്.

സൂപ്പര്‍ ശരണ്യയിലൂടെ മമിത കയ്യടി നേടി. ഇതോടെ സോനാര എന്നായി ആരാധകര്‍ മമിതയെ വിളിക്കുന്നത്. പിന്നീട് അഭിനയിച്ച സിനിമകളും വിജയം നേടി. പോയവര്‍ഷം പുറത്തിറങ്ങിയ പ്രേമലുവിലൂടെയാണ് മമിത വലിയ താരമാകുന്നത്. പ്രേമലു കേരളത്തിന് പുറത്തും വലിയ ഹിറ്റായി മാറിയ സിനിമയാണ്. ചിത്രത്തിലെ നസ്ലന്‍-മമിത കോമ്പോയും വലിയ കയ്യടി നേടി. പ്രേമലുവിലൂടെ പുതുതലമുറയുടെ മുഖമായി മാറുകയായിരുന്നു ഇരുവരും.

ഇന്ന് ഒരുപാട് ആരാധകരും കൈ നിറയെ സിനിമകളുമുണ്ട് മമിതയ്ക്ക്. ഇപ്പോഴിതാ തമിഴിലും ലെുഹ്കിലുമെല്ലാം സാന്നിധ്യം അറിയിക്കുകയാണ് മമിത. റിബല്‍ എന്ന ചിത്രത്തിലൂടെയാണ് മമിതയുടെ തമിഴ് എന്‍ട്രി. വിജയ് നായകനാകുന്ന ജന നായകന്‍ എന്ന ചിത്രത്തിലാണ് മമിത ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നായികാ തുല്യമായ കഥാപാത്രമാണ് മമിതയുടേത്. പിന്നാലെ ഡിയര്‍ കൃഷ്ണ എന്ന ചിത്രത്തിലൂടെ തെലുങ്കും അരങ്ങേറുകയാണ് മമിത. മലയാളത്തില്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉള്‍പ്പടെയുള്ള സിനിമകള്‍ അണിയറയിലുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X