മമ്മൂട്ടിയെ ബോട്ടില്‍ കയറ്റില്ലെന്ന് ഉണ്ണിമേരി, ഇറങ്ങാന്‍ പറ്റില്ലെന്ന് വാശി പിടിച്ച് മമ്മൂട്ടി; അന്ന് നടന്നത്
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ദേഷ്യവും കാര്‍ക്കശ്യവുമൊക്കെ പലരും പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. എന്നാല്‍ നടനായ ശേഷമല്ല മമ്മൂട്ടി കാര്‍ക്കശ്യക്കാരായനത് എന്നാണ് സംവിധായകന്‍ സിദ്ധീഖ് പറയുന്നത്. നടന്‍ ആകുന്നതിന് മുമ്പും അദ്ദേഹം അങ്ങനെ തന്നെയായിരുന്നുവെന്ന് സിദ്ധീഖ് പറയുന്നു. ഒരിക്കല്‍ ഒരു പരിപാടിക്കിടെ നടന്ന സംഭവം ചൂണ്ടിക്കാണിച്ചാണ് സിദ്ധീഖ് ഇത് വ്യക്തമാക്കുന്നത്.
മനോരമയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് സിദ്ധീഖ് ആ കഥ പങ്കുവെക്കുന്നത്. നടി ഉണ്ണിമേരിയ്ക്ക് യാത്രെ ചെയ്യാന്‍ വേണ്ടി ബോട്ടില്‍ നിന്നും ഇറങ്ങികൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മമ്മൂട്ടി അതിന് തയ്യാറാകാത്ത സംഭവമാണ് സിദ്ധീഖ് വിവരിക്കുന്നത്. ആ സംഭവം ഇങ്ങനെയാണ്.

''ഞാനും ഉസ്മാനും മിമിക്രി അവതരിപ്പിച്ചു നടക്കുന്ന കാലം. ഞങ്ങള്‍ എസ്എസ്എല്‍സിക്കോ പ്രീഡിഗ്രിയ്‌ക്കോ പഠിക്കുകയാണ്. പൊന്നാരിമംഗലത്ത് ഒരു അമ്പലത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കലാപരിപാടികള്‍. അന്ന് അങ്ങോട്ട് ബസൊന്നുമില്ല. ദ്വീപാണ്. ബോട്ടില്‍ പോകണം. എന്നേയും ഉസ്മാനേയും മിമിക്രി അവതരിപ്പിക്കാന്‍ വിളിച്ചു. പറഞ്ഞ സമയത്ത് ഞങ്ങളെത്തി. നോട്ടീസില്‍ പേരൊക്കെയുണ്ട്. ഉണ്ണിമേരിയുടെ ഡാന്‍സുമുമ്ട്. ഉണ്ണിമേരി അന്ന് സിനിമയിലൊക്കെ മുഖം കാണിച്ചു തുടങ്ങിയ സമയമാണ്'' സിദ്ധീഖ് പറയുന്നു.
പെട്ടെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു, അതിഥികളായെത്തിയ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ഷറഫും മുഹമ്മദ് കുട്ടിയും മിമിക്രി അവതരിപ്പിക്കാന്‍ പോന്നു. ഷറഫൂക്കയെ ഞങ്ങള്‍ക്ക് അറിയാം. ആരാടാ ഈ മുഹമ്മദ് കുട്ടി എന്ന് തങ്ങള്‍ ചിന്തിച്ചതായാണ് സിദ്ധീഖ് പറയുന്നത്. അതിഥികളുടെ മിമിക്രി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തലയ്ക്ക് കൈ കൊടുത്തു. ഞങ്ങള്‍ അവതരിപ്പിക്കാനുള്ള പല ഐറ്റങ്ങളും അവര്‍ അവതരിപ്പിച്ചു കഴിഞ്ഞിരുന്നുവെന്നും സിദ്ധീഖ് ഓര്‍ക്കുന്നു. പിന്നീടായിരുന്നു മറക്കാനാകാത്ത ആ സംഭവം നടക്കുന്നത്. പരിപാടിപാടി കഴിഞ്ഞ് പോകാനായി ഞങ്ങള്‍ ബോട്ട് ജെട്ടിയ്ക്ക് അരികെ എത്തിയ ശേഷമാണ് അടുത്ത രംഗം.
അവിടെ ആകെ ആള്‍ക്കൂട്ടവും ബഹളവും. ഉണ്ണിമേരിയുടെ ഡാന്‍സ് കഴിഞ്ഞ് ബോട്ട് പോകന്‍ നില്‍ക്കുകയാണ്. ഉണ്ണിമേരിയുടെ അമ്മയും അവരുടെ ഓര്‍ക്കസ്ട്രാ സംഘവും ഡാന്‍സ് സംഘവുമെല്ലാമുണ്ട്. ആ ബോട്ടില്‍ മുഹമ്മദ് കുട്ടിയും ഷറഫും ആദ്യമേ കയറിയിരിക്കുന്നുവെന്നാണ് സിദ്ധീഖ് പറയുന്നത്. പക്ഷെ ഉണ്ണിമേരിയുടെ അമ്മയ്ക്ക് നിര്‍ബന്ധം ആ ബോട്ടില്‍ അവരുടെ സംഘത്തിന് തനിച്ചു പോകണം. അതുകൊണ്ട് മുഹമ്മദ് കുട്ടിയോടും ഷറഫിനോയും ഇറങ്ങാന്‍ പറഞ്ഞു. ഷറഫ് ഇറങ്ങി. മുഹമ്മദ് കുട്ടി എന്ത് ചെയ്താലും ഇറങ്ങില്ല എന്ന നിലപാടെടുത്തുവെന്നും പുള്ളി അവിടെ തന്നെ ഇരിക്കുകയായിരുന്നുവെന്നും സിദ്ധീഖ് ഓര്‍ക്കുന്നു.
പിന്നാലെ സംഘാടകര്‍ ചെന്ന് മുഹമ്മദ് കുട്ടിയോട് കാര്യം പറഞ്ഞു. പക്ഷെ അവരെ അടുത്ത ബോട്ടില്‍ വിട്ടോ. ബാക്കി കുറേ പേരില്ലേ. ഞങ്ങള്‍ ഈ ബോട്ടില്‍ പൊയ്‌ക്കോളാം എന്നായി മുഹമ്മദ് കുട്ടി. അതുപറ്റില്ല, അവര്‍ക്ക് ഈ ബോട്ടില്‍ തന്നെ പോകണമെന്ന് സംഘാടകര്‍ പറഞ്ഞു. ഈ ബോട്ടില്‍ തന്നെ പോകണമെങ്കില്‍ ഞാനുമുണ്ടാകും. കേറെടാ ഷറഫേ, എന്ന് പറഞ്ഞ് മുഹമ്മദ് കുട്ടി ഷറഫിനേയും വിളിച്ചു കയറ്റിയെന്നും സിദ്ധീഖ് പറയുന്നു.

അവര്‍ രണ്ട് പേരും ബോട്ടില്‍ ഇരിപ്പുറപ്പിച്ചു. വേറെ ആരും കയറുന്നില്ല. സംഘാടകര്‍ ഉണ്ണിമേരിയോട് ചെന്ന് കാര്യം പറഞ്ഞു. ഉണ്ണിമേരിക്ക് വേറെ നിവൃത്തിയില്ല. സമയം രാത്രി പത്ത് മണിയോടടുത്തു. ഒടുക്കം ഉണ്ണിമേരിയും മുഹമ്മദ് കുട്ടിയും മാത്രിമായി ആ ബോട്ട് പോയി. അവരെ കൊണ്ടിറക്കിയ ശേഷം അടുത്ത ട്രിപ്പില്‍ ഞങ്ങളേയും മറുകരയ്‌ക്കെത്തിച്ചു. ഈ മുഹമ്മദ്കുട്ടിയാണ് മഹാനായ നടന്‍ മമ്മൂക്കയെന്നാണ് സിദ്ധീഖ് പറയുന്നത്.
മമ്മൂക്ക ഭയങ്കര കര്‍ക്കശക്കാരനാണെന്ന് ഇക്കാലത്ത് ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് ചിരിവരും. അദ്ദേഹം സിനിമാ നടന്‍ ആകുന്നതിന് മുമ്പും ഇങ്ങനെ തന്നെയായിരുന്നു എന്നുള്ളതിന് തെളിവാണ് ഈ സംഭവമെന്നാണ് സിദ്ധീഖ് ചൂണ്ടിക്കാണിക്കുന്നത്. അപമാനിക്കപ്പെടുന്നു എന്ന് തോന്നുന്ന സാഹചര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം മുതിരില്ല. അതേസമയം, അദ്ദേഹത്തോട് മര്യാദയോടെ കാര്യം അവതരിപ്പിച്ചാല്‍ അദ്ദേഹം കേള്‍ക്കുമെന്നും സിദ്ധീഖ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications