ദേവയാനി കരണത്തടിക്കും, കെട്ടിയിട്ട് തല്ലും! പറ്റില്ലെന്ന് പറഞ്ഞ് സംവിധായകനോട് പൊട്ടിത്തെറിച്ച മമ്മൂട്ടി!

കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി. മറ്റു ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം കഴിഞ്ഞാൽ തമിഴകത്തായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ.

തമിഴിൽ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. അഴകൻ, ദളപതി, ആനന്ദം, മരുമലർച്ചി, കണ്ടു കൊണ്ടെയ്ൻ കണ്ടു കൊണ്ടെയ്ൻ, പേരൻപ് തുടങ്ങിയ സിനിമകളിലൂടെയൊക്കെ മമ്മൂട്ടി തമിഴ് ആരാധകരുടെ മനം കവർന്നു. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് മരുമലർച്ചി.

mammootty devayani

1998 ൽ സംവിധായകൻ കെ ഭാരതി ഒരുക്കിയ ചിത്രത്തിൽ ദേവയാനിയാണ് നായികയായത്. ആ വർഷം ഇറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു ഈ ചിത്രം. മികച്ച നിരൂപക പ്രശംസയടക്കം ചിത്രത്തിന് ലഭിച്ചു.

അതേസമയം മരുമലർച്ചിയുടെ ഷൂട്ടിങ് സമയത്ത് നടന്ന ഒരു സംഭവം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ ഒരു രംഗത്തിൽ അഭിനയിക്കാൻ മമ്മൂട്ടി വിസമ്മതിച്ചു എന്നാണ് പറയുന്നത്. സിനിമയിൽ ദേവയാനിയുടെ അടുത്തേക്ക് ഒരു പാമ്പ് വരുമ്പോൾ മമ്മൂട്ടി കൈയിൽ പിടിച്ചു രക്ഷിക്കുന്നുണ്ട്. അപ്രതീക്ഷിതമായി കയ്യിൽ കയറി പിടിക്കുമ്പോൾ ക്ഷുഭിതയാകുന്ന ദേവയാനിയുടെ കഥാപാത്രം മമ്മൂട്ടിയുടെ കരണത്ത് അടിക്കും. അങ്ങനെയാണ് രംഗം ഡിസൈൻ ചെയ്തത്.

ഇതിനു പിന്നാലെ നടൻ രഞ്ജിത് അവതരിപ്പിച്ച കഥാപാത്രം മമ്മൂട്ടിയെ കെട്ടിയിട്ട് തല്ലുന്നുമുണ്ട്. ഈ രംഗത്തെ കുറിച്ച് സംവിധായകൻ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ അത് ചെയ്യാൻ തയ്യാറായില്ല എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ നാട്ടിലെ ഒരു സൂപ്പർ സ്റ്റാർ ഇങ്ങനെയൊക്കെ ചെയ്യുമോ? പിന്നെ എന്തിനാണ് എന്നോട് ഇത് ചെയ്യാൻ ആവശ്യപ്പെടുന്നത്? എന്നെല്ലാം ചോദിച്ച് മമ്മൂട്ടി ദേഷ്യപ്പെട്ടു. എന്ത് ചെയ്താലും ഈ രംഗം അഭിനയിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

mammootty devayani

എന്നാൽ ഈ രംഗം ഇല്ലാതെ മരുമലർച്ചി എന്ന സിനിമ തന്നെ ഉണ്ടാകില്ലെന്ന് മമ്മൂട്ടിയോട് സംവിധായകൻ വ്യക്തമാക്കി. ഇതോടെ തന്റെ വാശി മാറ്റിവെച്ച് മമ്മൂട്ടി ആ രംഗം ചെയ്യാൻ തയ്യാറാവുകയായിരുന്നു. അതേസമയം മുൻപും മമ്മൂട്ടിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. സംവിധായകന്റെ തീരുമാനങ്ങളിലും സിനിമയുടെ തിരക്കഥയിൽ പോലും ഇടപെടുന്ന നടനാണ് മമ്മൂട്ടിയെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇപ്പോൾ നടൻ എന്നതിലുപരി നിർമ്മാതാവായും തിളങ്ങി നിൽക്കുകയാണ് മമ്മൂട്ടി. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം അടക്കമുള്ള അവസാനം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ നിർമ്മിച്ചത് മമ്മൂട്ടി തന്നെയാണ്. റിലീസിനൊരുങ്ങുന്ന കാതൽ ദി കോർ എന്ന സിനിമയുടെ നിർമാണവും മമ്മൂട്ടി കമ്പനിയാണ്. കാതൽ ദി കോറിന് പുറമെ കണ്ണൂർ സ്‌ക്വാഡ്, കഡുഗണ്ണാവ ഒരു യാത്ര, ബസൂക്ക തുടങ്ങിയ സിനിമകളും മമ്മൂട്ടിയുടേതായി അണിയറിൽ ഉണ്ട്. ഇതിൽ ബസൂക്കയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X