'പെണ്ണുങ്ങളെ കണ്ടാല്‍ എനിക്ക് വിറവല്‍ വരുമെന്നത് നുണ'; മുകേഷിന്റെ കുത്തിന് മമ്മൂട്ടിയുടെ മാസ് മറുപടി

മലയാള സിനിമയുടെ മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുന്നു. മലയാളികളെ സംബന്ധിച്ച് തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ സുപരിചിതനും പ്രിയങ്കരനുമാണ് മമ്മൂട്ടി. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല മമ്മൂട്ടി ഇതെല്ലാം നേടിയെടുത്തത്. തന്റെ വ്യക്തി ജീവിതത്തില്‍ പാലിക്കുന്ന മൂല്യങ്ങളാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്.

പൊതുവെ അനാവശ്യ വിവാദങ്ങളിലൊന്നും മമ്മൂട്ടി ചെന്നു പെടാറില്ല. പെട്ടെന്ന് ദേഷ്യം വരുമെന്നൊക്കെ പറയുമെങ്കിലും പെട്ടെന്ന് തന്നെ അലിയുകയും ചെയ്യുമെന്നാണ് മമ്മൂട്ടിയെക്കുറിച്ച് പറയാറുള്ളത്. സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലടക്കം വളരെയധികം ശ്രദ്ധാലുവാണ് മമ്മൂട്ടിയെന്ന് ആ കരിയര്‍ നോക്കിയാല്‍ മനസിലാകും. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോ ശ്രദ്ധ നേടുകയാണ്.

Mammootty

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു സ്റ്റേജ് ഷോയില്‍ നിന്നുമുള്ളതാണ് വീഡിയോ. മമ്മൂട്ടിക്കൊപ്പം മുകേഷും ജോണ്‍ ബ്രിട്ടാസുമുണ്ട് വീഡിയോയില്‍. മമ്മൂട്ടിയോട് മുകേഷ് ചോദിച്ച ഒരു ചോദ്യവും അതിനുള്ള മമ്മൂട്ടിയുടെ കുറിക്കുകൊള്ളുന്ന മറുപടിയുമാണ് വൈറലാകുന്നത്. തന്റെ ഇമേജ് നിലനിര്‍ത്താന്‍ മമ്മൂട്ടി ശ്രമിക്കുന്നതിനെക്കുറിച്ചാണ് മുകേഷിന്റെ ചോദ്യം.

''മമ്മൂക്കയ്ക്ക് ഒരുപാട് പ്ലസ് പോയിന്റുകള്‍ ഉണ്ടെങ്കിലും എനിക്കും ഞങ്ങള്‍ അടക്കമുള്ള ഒരു സംഘത്തിനും മമ്മൂക്കയില്‍ തോന്നിയ ചില മൈനസ് പോയിന്റുകളുണ്ട്. അതില്‍ ഒന്ന് അദ്ദേഹം വലിയ ഇമേജ് കോണ്‍ഷ്യസാണ്. പ്രത്യേകിച്ച് കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് വലിയ മിങ്കിളിങ്ങില്ല. അവരുടെ കൂടെ ഒരു കാറില്‍ കയറി പോകുന്നത് പോലും ഞങ്ങള്‍ കണ്ടിട്ടില്ല'' എന്നാണ് മുകേഷ് പറയുന്തന്.

ഇങ്ങനൊരു ഇമേജ് അദ്ദേഹം കെട്ടിപടുത്ത് കൊണ്ടുവന്നു. ഇപ്പോള്‍ തിരിഞ്ഞ് നോക്കുമ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്നാണ് മുകേഷ് മമ്മൂട്ടിയോട് ചോദിക്കുന്നത്. പിന്നാലെ കിടിലന്‍ മറുപടിയുമായി മമ്മൂട്ടി എത്തുകയാണ്. പശ്ചാത്തപിക്കാനായിട്ട് അതൊരു തെറ്റായി ഞാന്‍ കണക്കാക്കുന്നില്ല. ഞാന്‍ തെറ്റ് ചെയ്‌തെങ്കില്‍ മാത്രമല്ലേ പശ്ചാത്തപിക്കേണ്ട കാര്യമുള്ളു എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

''മുകേഷ് പറഞ്ഞത് ശുദ്ധനുണയാണ്. എന്റെ കൂടെ അഭിനയിക്കുന്ന ആളുകളോട് ഞാന്‍ മിണ്ടില്ല. പെണ്ണുങ്ങളെ കണ്ടാല്‍ എനിക്ക് വിറവല്‍ വരും എന്നൊക്കെ പറയുന്നത് വെറുതെയാണ്. പക്ഷെ ഇവര്‍ സംസാരിക്കുന്നത് പോലെ ഒരുപാട് അനാവശ്യ കാര്യങ്ങള്‍ ഞാന്‍ സംസാരിക്കാറില്ല. അവര്‍ക്ക് കൂടി താല്‍പര്യമുള്ളതും മാന്യമായി തോന്നുന്നതുമായ എന്തെങ്കിലും വിഷയങ്ങളുണ്ടെങ്കില്‍ ഞാന്‍ സംസാരിക്കും. പിന്നെ ഇവരൊക്കെ കൂടെയുണ്ടെങ്കില്‍ നമുക്ക് സംസാരിക്കാന്‍ അവസരം കിട്ടാറില്ല. അങ്ങനേയുമുണ്ട്'' എന്നും മമ്മൂട്ടി പറയുന്നുണ്ട്.

മുകേഷിന്റെ കുടുക്കുന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കിയ മമ്മൂട്ടിയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. ഇതാണ് മമ്മൂട്ടിയെ തങ്ങളുടെ പ്രിയങ്കരനാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അതേസമയം കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ് മമ്മൂട്ടി. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്‌സ് ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയം നേടിയില്ലെങ്കിലും മമ്മൂട്ടിയ്ക്കിത് നല്ല കാലമാണ്. ബസൂക്കയാണ് പുതിയ സിനിമ. തീര്‍ത്തും വ്യത്യസ്തമായൊരു ചിത്രമാകും ബസൂക്ക എന്നാണ് കരുതപ്പെടുന്നത്.

Mammootty

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രവും അണിയറയിലുണ്ട്. മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശ്രീലങ്കയിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചത്.

അതേസമയം മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചകളും ഈയ്യടുത്ത് സജീവമായിരുന്നു. മമ്മൂട്ടിയ്ക്ക് അര്‍ബുദം ആണെന്നായിരുന്നു സോഷ്യല്‍ മീഡിയ പ്രചരണം. എന്നാല്‍ ഇത് നിഷേധിച്ച് താരത്തിന്റെ പിആര്‍ ടീം രംഗത്തെത്തി. താരം അപ്രതീക്ഷിതമായി ബ്രേക്ക് എടുത്തതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണമായത്.

More from Filmibeat

Read more about: mammootty mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X