കാര്‍ നിയന്ത്രണം വിട്ട് മുന്നിലേക്ക് വീണു, പൊടി കൊണ്ട് ഒന്നും കാണാനായില്ല; ഭാഗ്യത്തിന് രക്ഷപ്പെട്ട മംമ്ത

മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു മംമ്തയുടെ അരങ്ങേറ്റം. സൈജു കുറുപ്പായിരുന്നു ചിത്രത്തിലെ നായകന്‍. സൈജുവിന്റേയും അരങ്ങേറ്റ ചിത്രമായിരുന്നു മയൂഖം. ചിത്രത്തില്‍ ഈ പുഴയും കുളിര്‍ക്കാറ്റും എന്ന പാട്ടും പാടി വരുന്ന സുന്ദരി ആദ്യ കാഴ്ചയില്‍ തന്നെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു.

ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മംമ്ത മോഹന്‍ദാസ്. തന്റെ മിതത്വമുള്ള അഭിനയം കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സു കൊണ്ടും ഒരുപാട് കഥാപാത്രങ്ങളെ മംമ്ത മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ ഓഫ് സ്‌ക്രീനിലെ മംമ്തയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. കാലം ആദ്യം മംമ്തയ്ക്ക് മുന്നില്‍ പ്രതിസന്ധിയൊരുക്കുന്നത് ക്യാന്‍സറിന്റെ രൂപത്തിലായിരുന്നു.

ധീരത

ക്യാന്‍സറിനെ ധീരതയോടെ അതിജീവിച്ച മംമ്ത ഇന്ന് മറ്റൊരു രോഗവുമായുള്ള പോരാട്ടത്തിലാണ്. ഓട്ടോ ഇമ്യൂണ്‍ പ്രതിസന്ധിയെയാണ് മംമ്ത ഇപ്പോള്‍ നേരിടുന്നത്. തനിക്ക് വിറ്റിലിഗോ ആണെന്ന് താരം ഈയ്യടുത്താണ് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞത്. ഇതേ തുടര്‍ന്ന് തന്റെ ദേഹത്തിന്റെ നിറം നഷ്ടമാവുകയാണെന്നും താരം പറഞ്ഞിരുന്നു.

സിനിമയ്ക്ക് പുറമെ വാഹന പ്രിയയാണ് മംമ്ത മോഹന്‍ദാസ്. കാറും ബൈക്കുമൊക്കെ ഓടിക്കുന്ന തന്റെ ചിത്രങ്ങള്‍ നേരത്തെയും മംമ്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാര്‍ ഓടിക്കുന്നതിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും ഒരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ട സംഭവവും ഓര്‍ത്തെടുക്കുകയാണ് മംമ്ത മോഹന്‍ദാസ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഡ്രൈവിംഗ്

ആണുങ്ങള്‍ക്ക് മാത്രമുള്ളതാണ് ഡ്രൈവിംഗ് എന്ന് ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു. ക്ലച്ചും ഗിയറുമൊന്നും സ്ത്രീകള്‍ക്ക് വഴങ്ങില്ലെന്ന് പലരും പരിഹസിക്കും. ഇന്ന് അമേസിംഗ് ഫീമെയില്‍ ഡ്രൈവര്‍മാരുണ്ട്. ഞാനും അവരില്‍ ഒരാളാണെന്നാണ് മംമ്ത പറയുന്നത്. എന്നെ വളര്‍ത്തിയത് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെയാണെന്നും മംമ്ത പറയുന്നു.

കുട്ടിക്കാലം ഗര്‍ഫിലായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആ നാട്ടിലെ കുട്ടികള്‍ വലിയ കാറുകളില്‍ വന്നിറങ്ങുന്നത് ആരാധനയോടെ നോക്കി നില്‍ക്കും. അന്നു മാത്രമല്ല എന്നും സ്‌പോര്‍ട്‌സ് കാറുകളോടാണ് ഇഷ്ടമെന്നും മംമ്ത പങ്കുവെക്കുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ബൈക്ക് റേസിനും പോയിട്ടുണ്ട് താനെന്നാണ് താരം പറയുന്നത്.

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

അതേസമയം താന്‍ നല്ല ഡ്രൈവറാകുന്നത് യുഎസിലേക്ക് പോയതിന് ശേഷമാണെന്നാണ് മംമ്ത പറയുന്നത്. ട്രാക്ക് ഡ്രൈവിന് പോകും. പരിശീലനം കിട്ടിയ ശേഷം മാത്രമേ അതില്‍ പങ്കെടുക്കാനാകൂ. കുറച്ചു കഴിയുമ്പോള്‍ കാറുമായി ബന്ധം വരും. നമ്മളുടെ ശരീരത്തിന്റെ ഭാഗം തന്നെയായി എന്‍ജിന്‍ മാറുമെന്നാണ് മംമ്ത പറയുന്നത്. അതോടെ കാര്‍ നമ്മളേയും കൊണ്ടുള്ള യാത്ര തുടങ്ങുമെന്നും താരം പറയുന്നു.

ഒരിക്കല്‍ ട്രാക്കില്‍ വച്ചു തൊട്ടു മുമ്പില്‍ പോയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഞാനോടിച്ചിരുന്ന കാറിന് മുന്നിലേക്ക് വന്നു വീണു. പൊടികൊണ്ട് ഒന്നും കാണാനായില്ല. പക്ഷെ നിയന്ത്രണം നഷ്ടമായില്ല. ഇടിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നുവെന്നാണ് മംമ്ത ഓര്‍ക്കുന്നത്.

യുഎസിലെ സ്പീഡില്‍ കൊച്ചിയില്‍

അതേസമയം യുഎസിലെ സ്പീഡില്‍ കൊച്ചിയില്‍ ഓടിക്കാനാകില്ലെന്നാണ് മംമ്ത പറയുന്നത്. ഞാന്‍ ഓടിക്കുമ്പോള്‍ എനിക്ക് ചുറ്റും വണ്ടിയോടിക്കുന്നവരെ കുറിച്ചാണ് ശ്രദ്ധയെന്നും താരം പറയുന്നു. സെലിബ്രിറ്റിയാണ് വണ്ടി ഓടിക്കുന്നതെന്ന് കണ്ടാല്‍ പലരും പിന്നാലെ ചേസ് ചെയ്തു വരുമെന്നും അതിനാല്‍ അവര്‍ക്ക് അപകടം പറ്റുമോ എന്നാണ് തന്റെ പേടിയെന്നും മംമ്ത പറയുന്നു.

മംമ്ത അഭിനയിക്കുന്ന മഹേഷും മാരുതിയും എന്ന സിനിമയുടെ പശ്ചാത്തലവും വാഹനമാണ്. സിനിമയില്‍ കാറും ഒരു കഥാപാത്രം തന്നെയാണെന്നാണ് മംമ്ത പറയുന്നത്. അതോടിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യ മോഡലുകളില്‍ എസിയുണ്ടായിരുന്നില്ലെന്ന് താന്‍ മനസിലാക്കുന്നതെന്നും മംമ്ത പറയുന്നു.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X