Don't Miss!
- Lifestyle
ശനി-ശുക്ര സംയോഗത്തില്‍ രാജയോഗം: ജോലി, വിവാഹം, കരിയര്‍ വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
- Automobiles
ഫെബ്രുവരി തകർക്കും! ഈ മാസം വിപണിയിൽ എത്താനിരിക്കുന്നത് കിടിലൻ മോഡലുകൾ
- News
ബജറ്റ് 2023: ജയില്‍പുള്ളികള്‍ക്കും ഇനി സാമ്പത്തിക സഹായം; ആനുകൂല്യം പാവപ്പെട്ടവർക്ക്
- Sports
സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
മറ്റൊരു നടനും ചെയ്യാത്ത കാര്യമാണ് മോഹൻലാൽ അന്ന് ചെയ്തത്, എനിക്കുവേണ്ടി ഒരുമാസം വെറുതെ ഇരുന്നു: മണിയൻപിള്ള രാജു
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളാണ് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലൂടെ അഭിനയം തുടങ്ങിയ നടൻ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.
1976 ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയാണ് മണിയന്‍പിള്ള രാജു വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ ആദ്യമായി നായകനായുമായി.

അന്ന് മുതലാണ് നടൻ മണിയൻപിള്ള രാജുവായി അറിയപ്പെടുന്നതും. സുധീര്‍ കുമാര്‍ എന്ന യഥാര്‍ഥ പേര് മാറ്റി നായകനായി അഭിനയിച്ച ആദ്യ സിനിമയിലെ പേര് അദ്ദേഹത്തിന് ഇടുകയായിരുന്നു. അഭിനയത്തിൽ സജീവമായ സമയത്താണ് നിര്‍മാണ രംഗത്തേക്കും കടക്കുന്നത്.
സിനിമയിൽ നിരവധി സൗഹൃദങ്ങൾ ഉള്ള നടനാണ് മണിയൻപിള്ള രാജു. മമ്മൂട്ടി, മോഹൻലാൽ എന്നിവരൊക്കെയായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് അദ്ദേഹം. മോഹൻലാലുമായി സിനിമയിൽ എത്തുന്നതിന് മുന്നേയുള്ള സൗഹൃദമാണ് നടന്റെത്. സ്‌കൂൾ കാലഘട്ടത്തിൽ മോഹൻലാലിനെ ആദ്യമായി നാടകത്തിൽ അഭിനയിപ്പിച്ചത് മണിയൻപിള്ള രാജു ആയിരുന്നു. കരിയറിൽ ഉടനീളം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ഇരുവരും.

അതേസമയം, ഒരു സിനിമയിൽ മോഹൻലാലിന് പകരം നായകൻ ആവാനുള്ള ഒരു അവസരവും മണിയൻപിള്ള രാജുവിന് ലഭിച്ചിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത ഒരു ചിത്രത്തിലായിരുന്നു ഇത്. ഒരിക്കൽ കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മണിയൻപിള്ള രാജു തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇപ്പോഴിതാ, ആ വീഡിയോ വീണ്ടും ശ്രദ്ധനേടുകയാണ്.
മോഹൻലാലിന് ഡേറ്റ് പ്രശ്നം വന്നപ്പോൾ പ്രിയദർശൻ തന്നെ സമീപിക്കുകയും നായകനാക്കുകയും ചെയ്യുകയും എന്നാൽ പിന്നീട് മോഹൻലാലിന് ഒഴിവ് വന്നിട്ടും നടൻ നായകനാവാൻ വിസമ്മതിക്കുകയും ഒരു മാസം വെറുതെ ഇരുന്നെന്നുമാണ് അഭിമുഖത്തിൽ മണിയൻപിള്ള രാജു പറഞ്ഞത്. വിശദമായി വായിക്കാം.

'ഒരു പടം ചെയ്യാനായിട്ട് ആനന്ദേട്ടൻ വന്ന് പറഞ്ഞപ്പോൾ നായകനാവാൻ മോഹൻലാലിനെയാണ് പ്രിയദർശൻ സമീപിച്ചത്. ആ സമയത്ത് മോഹൻലാൽ പറഞ്ഞു വേറെ ഒരു പടമുണ്ട്. അഡ്വാന്സ് വാങ്ങി. എനിക്ക് വരാൻ പറ്റില്ലെന്ന്. അപ്പോൾ രാജുവിനെ നായികനാക്കി ചെയ്യട്ടെ എന്ന് ചോദിച്ചു. സന്തോഷമെന്ന് ലാൽ പറഞ്ഞു,'
'അങ്ങനെ എന്നെ നായകനാക്കി പ്ലാൻ ചെയ്തു. ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു 15 ദിവസം മുമ്പേ മോഹൻലാലിന്റെ പടം ക്യാൻസലായി പോയി എന്ന് പറഞ്ഞ് വിളി വന്നു. മോഹൻലാൽ ഫ്രീ ആണ്. നീ ചെയ്യുന്നോ, നിനക്ക് ഒരു സബ്ജക്ട് ഉണ്ടെന്ന് പ്രിയൻ മോഹൻലാലിനോട് ചോദിച്ചു,'

'അത് മോശമാണ്, രാജു ചേട്ടൻ ചെയ്യുന്ന റോളല്ലേ എന്ന് മോഹൻലാൽ ചോദിച്ചു. അവന് അതിൽ നല്ല വേഷം കൊടുക്കാമെന്ന് പ്രിയദർശൻ പറഞ്ഞു. അത് ശരിയാവില്ല. അത്രയും ദിവസം ഞാൻ ഫ്രീ ആയിരിക്കും, പക്ഷേ ഞാൻ വന്ന് ചെയ്യില്ല. അത് രാജു ചെയ്യട്ടെ എന്ന് മോഹൻലാൽ പറഞ്ഞു,'
'അങ്ങനെ പറയാൻ വലിയ മനസാണ് അദ്ദേഹം കാണിച്ചത്. വേറെ ആരാണെങ്കിലും ആണെങ്കിൽ ഒരു തരക്കേടില്ലാത്ത വേഷം കൊടുക്കൂ എന്ന് പറഞ്ഞ് നായകനായി അഭിനയിച്ചേനെ. മോഹൻലാൽ ഒരു മാസം എനിക്ക് വേണ്ടി വെറുതെയിരുന്നു,' മണിയൻപിള്ള രാജു പറഞ്ഞു.

ധീം തരികിട തോം ആയിരുന്നു മോഹൻലാലിന് പകരം മണിയൻപിള്ള രാജു നായകനായ ആ ചിത്രം. മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് കത്തി നിൽക്കുന്ന സമയത്താണ് ഈ ചിത്രം പുറത്തുവന്നത്. ലിസി, മുകേഷ്, നെടുമുടി വേണു, ശങ്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. ആനന്ദ് ആയിരുന്നു ചിത്രം നിർമ്മിച്ചത്.
-
കൊച്ചുമകൻ എന്നെ ഇടയ്ക്ക് അച്ഛാ എന്ന് വിളിക്കും; ഞാൻ ഷോക്ക് ആവും, അവനറിയില്ലല്ലോ; മേഘ്നയുടെ പിതാവ്
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ