For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന് പകരം ഞാന്‍ നായകനായി, മോഹന്‍ലാല്‍ പണിയില്ലാതെ ഒരു മാസം വീട്ടിലിരുന്നു: മണിയന്‍പിള്ള രാജു

  |

  മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. മണിയന്‍പിള്ള എന്ന പേരിലൂടെ തന്നെയായിരുന്നു അരങ്ങേറ്റം. പിന്നീട് നായകനായും സഹനടനായും വില്ലനായുമെല്ലാം അഭിനയ രംഗത്ത് നിറസാന്നിധ്യമായി മാറുകയായിരുന്നു മണിയന്‍പിള്ള. പിന്നീട് സിനിമയുടെ നിര്‍മ്മാണ രംഗത്തിലേക്കും മണിയന്‍പിള്ള കടന്നു വന്നു. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് മണിയന്‍പിള്ള രാജു.

  ജിമ്മിൽ നിന്ന് മംമ്തയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണാം

  മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ടിലെ ഒരംഗവുമാണ് മണിയന്‍പിള്ള രാജു. മോഹന്‍ലാലും പ്രിയദര്‍ശനുമൊക്കെയായി അദ്ദേഹത്തിനുള്ള സൗഹൃദം ഏറെ പ്രശസ്തമാണ്. സിനിമയില്‍ പാതിവഴിയില്‍ വച്ച് താരങ്ങളെ മാറ്റുന്നത് പതിവാണ്. പല സൂപ്പര്‍ താരങ്ങള്‍ പോലും ഇങ്ങനെ മാറ്റപ്പെട്ടിട്ടുണ്ട്. മണിയന്‍പിളള രാജുവിനും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ രസകരമായ വസ്തുത സിനിമ നഷ്ടപ്പെടുകയല്ല, മറിച്ച് സിനിമ ലഭിക്കുകയാണ് മണിയന്‍പിള്ള രാജുവിനണ്ടായത്. മാറ്റിയതാകട്ടെ സാക്ഷാല്‍ മോഹന്‍ലാലിനേയും. ഇതേക്കുറിച്ച് മണിയന്‍പിള്ള രാജു തന്നെ മനസ് തുറന്നിരിക്കുകയാണ്. കാന്‍ മൂവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ വാക്കുകളിലേക്ക്.

   Mohanlal

  'ഒരുപാട് പ്രിയദര്‍ശന്‍ സിനിമകളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അക്കാലത്ത് പ്രിയന്‍-മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന്‍ പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന്‍ മോഹന്‍ലാലാണ്. നിര്‍മാതാവ് ആനന്ദ്. എനിക്കും അതില്‍ ഒരു വേഷമുണ്ട്. പക്ഷേ പ്രിയന്റേയും ആനന്ദേട്ടന്റേയും കണക്കുകൂട്ടലുകള്‍ തെറ്റി, മോഹന്‍ലാലിന് ആ സമയം ഡേറ്റ് ഇല്ലായിരുന്നു. അങ്ങനെ എന്നെ ആ സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചു. മണിയന്‍പിള്ള രാജു പറയുന്നു.

  ശിവ സുബ്രഹ്‌മണ്യം എന്നായിരുന്നു തന്റെ കഥാപാത്രത്തിന്റെ പേര്. തമാശകള്‍ കൊണ്ട് സമ്പന്നമായിരുന്നു ആ സിനിമ. ആദ്യമായിട്ടായിരുന്നു താന്‍ പ്രിയദര്‍ശന്റെ സിനിമയില്‍ നായകനാകുന്നത്. അതിന്റേയെല്ലാം സന്തോഷം തന്റെ ഉള്ളിലുണ്ടായിരുന്നുവെന്ന് മണിയന്‍പിള്ള രാജു പറയുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുന്‍പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ സിനിമ ക്യാന്‍സലായിയെന്ന് മണിയന്‍പിള്ള രാജു പറയുന്നു. അപ്പോള്‍ ആ നായകവേഷം ചെയ്യാന്‍ പ്രിയദര്‍ശന്‍ വീണ്ടും മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആ വേഷം നിരസിച്ചു. അതേക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.

  എന്നാല്‍ മോഹന്‍ലാല്‍ ആ വേഷം നിരസിക്കുകയും, അത് രാജുവിന് പറഞ്ഞുവെച്ച വേഷമല്ലേ, ഞാന്‍ അത് ചെയ്യുന്നത് ശരിയല്ല. ഈ ഒരു മാസം എനിക്ക് ജോലി ഇല്ല എന്നിരുന്നാലും ഞാന്‍ വെറുതെ ഇരിക്കുമെന്ന് പറഞ്ഞിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനായിരുന്നുവെങ്കില്‍ നായകവേഷം ഏറ്റെടുത്തതിന് ശേഷം എനിക്ക് മറ്റേതെങ്കിലും വേഷം കൊടുക്കാന്‍ പറയുമായിരുന്നു എന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ഈ സംഭവം കാരണം താന്‍ മോഹന്‍ലാലിന് പകരം നായകനാവുകയും, മോഹന്‍ലാല്‍ ഒരുമാസം പണിയില്ലാതെ വീട്ടിലിരിക്കുകയും ചെയ്തുവെന്നും മണിയന്‍പിള്ള രാജു ഓര്‍ക്കുന്നു. അങ്ങനെ സംഭവിച്ച ചിത്രമാണ് 'ധീം തരികിട തോം' എന്നാണ് അദ്ദേഹം പറയുന്നത്.

  താരങ്ങള്‍ ചിക്കനും മട്ടനും, ലൈറ്റ്ബോയ്സിന് സാമ്പാര്‍ സാദോ തൈര് സാദോ, സങ്കടം തോന്നിയിട്ടുണ്ടെന്ന് നടൻ

  Mohanlal Fans cyber attack against Vinayakan | FilmiBeat Malayalam

  അതേസമയം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ പുതിയ സിനിമയായ മരക്കാറിന്റെ റിലീസിനായി കാത്തു നില്‍ക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ റിലീസ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയായിരിക്കുമോ അതോ തീയേറ്ററിലൂടെയായിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണ്. ഇതോടെ സോഷ്യല്‍ മീഡിയയിലും അഭിപ്രായ പ്രകടനങ്ങള്‍ സജീവമായി മാറിയിരിക്കുകയാണ്. വന്‍ താരിനിര അണിനിരക്കുന്ന ചിത്രത്തിനായി രണ്ട് വര്‍ഷത്തോളമായി കാത്തിരിക്കുകയാണ് ആരാധകര്‍. മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തെ തേടി ദേശീയ പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു.

  English summary
  When Maniyanpilla Raju Replaced Mohanlal In A Priyadarshan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X