മോനിഷ അടുത്ത് വന്ന് നിന്നു, പിറ്റേന്ന് കഥ കേട്ട് മോഹന്‍ലാല്‍ ഞെട്ടി; പേടിച്ച അനുഭവം പറഞ്ഞ് മണിയന്‍പിള്ള രാജു

മലയാളികള്‍ ഒരിക്കലും മറക്കാത്ത പേരാണ് മോനിഷ എന്നത്. വളരെ കുറച്ച് കാലം മാത്രമേ അഭിനയ ജീവിതത്തിലുണ്ടായിരുന്നുവെങ്കിലും ഒരിക്കലും മായാത്ത സാന്നിധ്യമായി മാറുകയായിരുന്നു മോനിഷ. മലയാള സിനിമയിലെ സൂപ്പര്‍ നായികയിലേക്കുള്ള കുതിപ്പിലായിരുന്നു മോനിഷ. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണം മോനിഷയെ കവര്‍ന്നെടുക്കുന്നത്.

മോനിഷയെക്കുറിച്ച് ഒരിക്കല്‍ നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു മനസ് തുറന്നിരുന്നു. മോനിഷയെ സ്വപ്‌നത്തില്‍ കണ്ട കഥയാണ് മണിയന്‍പിളള രാജു വെളിപ്പെടുത്തിയത്. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മണിയന്‍പിള്ള രാജു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു

ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങള്‍ അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്. അന്നത്തെ ഷൂട്ടിങ്ങും, കമലദളം സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ് അവര്‍ തിരിച്ച് പോവുമ്പോഴാണ് അപകടം ഉണ്ടാവുന്നത് എന്നാണ് മോനിഷയെക്കുറിച്ച് മണിയന്‍പിള്ള രാജു പറയുന്നത്. പിന്നാലെ താരത്തിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു.

അക്കാലത്ത് ഹോട്ടലിലെ 504 എന്നൊരു റൂമിലാണ് ഞാനും പ്രിയദര്‍ശനും താമസിച്ചിരുന്നത്. അങ്ങനെ ഒരിക്കല്‍ പോയപ്പോള്‍ 504 ല്‍ ആളുണ്ടെന്ന് പറഞ്ഞു. അങ്ങനെ 505 ല്‍ കിടന്നു. രാത്രി ആയപ്പോള്‍ മോനിഷ അടുത്ത് വന്ന് നില്‍ക്കുന്നു. ആ ചേട്ടന്‍ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോള്‍ താന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണര്‍ന്നപ്പോള്‍ അവിടെ ആരുമില്ല എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

വിയര്‍ത്ത് കുളിച്ചിരുന്നു

അവിടെ അപ്പോള്‍ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു. പക്ഷേ താനാകെ വിയര്‍ത്ത് കുളിച്ചിരുന്നു.വെള്ള ടോപ്പില്‍ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് അന്ന് മോനിഷ ധരിച്ചിരുന്നത് എന്നും ഓര്‍ക്കുന്നുണ്ട് മണിയന്‍പിള്ള രാജു. അന്ന് താന്‍ നന്നായി പേടിച്ചിരുന്നു പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ ചെന്ന് ഈ കഥ പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

കാരണം കമലദളത്തിന്റെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു അന്ന് താമസിച്ചത്. അവര്‍ ആ പരിപാടിയില്‍ വെള്ള ടോപ്പില്‍ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രം ധരിച്ചാണ് വന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു എന്നാണ് മണിയന്‍പിള്ള രാജു പറയുന്നു. പക്ഷേ താന്‍ ആ പരിപാടിയോ അതിലെ മോനിഷയെയോ കണ്ടിരുന്നില്ലെന്നും മണിയന്‍പിള്ള രാജു പറയുന്നുണ്ട്.

നഖക്ഷതങ്ങള്‍

നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മോനിഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടാന്‍ മോനിഷയ്ക്ക് സാധിച്ചു. തന്റെ പതിനാറാം വയസിലാണ് മോനിഷയെ തേടി ഈ നേട്ടമെത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടിയായി മാറുകയായിരുന്നു അന്ന് മോനിഷ. 1993 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുണ്ട്രവദു കണ്‍ ആണ് മോനിഷയുടെ അവസാനത്തെ സിനിമ.

ചെപ്പടി വിദ്യയാണ് അവസാന മലയാള സിനിമ. ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയായിരുന്നു മോനിഷയുടെ മരണം. മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. അമ്മ രക്ഷപ്പെട്ടുവെങ്കിലും മോനിഷ മരണപ്പെടുകയായിരുന്നു. സായം സന്ധ്യ, ആറ്യന്‍, അധിപന്‍, പെരുന്തച്ചന്‍, കമലദളം, ചമ്പക്കുളം തച്ചന്‍ തുടങ്ങിയ സിനിമകളിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

നിറ സാന്നിധ്യം

മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മ്മാതാവായുമെല്ലാം അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമെല്ലാം മണിയന്‍പിള്ള രാജു കയ്യടി നേടിയിട്ടുണ്ട്. കോമഡിയും ഗൗരവ്വമുള്ള വേഷവുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരമാണ് മണിയന്‍പിള്ള രാജു. മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇന്ന് മണിയന്‍പിള്ള രാജു.

Read more about: maniyanpilla raju
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X