മഞ്ജു വാര്യര്‍ എന്ന് മലയാള സിനിമയിലേക്ക് തിരിച്ച് വരും? മടങ്ങിയെത്തിയത് മഞ്ജുവല്ല!

By Meera Balan

മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് വേണ്ടി കഥകളെഴുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാള സിനിമയില്‍. ഭാനുമതിയും ഭദ്രയുമൊക്കെ അത്തരത്തില്‍ പിറന്ന് വീണ കഥാപാത്രങ്ങളായിരുന്നു. മഞ്ജു വാര്യര്‍ എന്ന നടിയില്‍ കഥാകൃത്തിനും സംവിധായകനും ഉണ്ടായിരുന്ന ആത്മവിശ്വാസം തന്നെയായിരുന്നു അതിന് കാരണം. നാല് വര്‍ഷം കൊണ്ട് മലയാളത്തില്‍ മറ്റൊരു നടിയും നേടാത്ത ജനപ്രീതിയാണ് മഞ്ജു വാര്യര്‍ നേടിയത്.

ഇപ്പോഴിത 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ മടങ്ങിയെത്തിയിരിയ്ക്കുന്നു. രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിരിയ്ക്കുന്നു. ഇനിയും പുതിയ ചിത്രങ്ങളുമായി മുന്നോട്ട് പോകാനിരിയ്ക്കുന്നു. പക്ഷേ മടങ്ങി വരവില്‍ തന്റെ കഥാപാത്രങ്ങളോട് മഞ്ജു വാര്യര്‍ എത്ര ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തി? മലയാളി കണ്ട് വളര്‍ന്ന മഞ്ജു വാര്യരില്‍ നിന്നും 2014 മുതല്‍ കണ്ട് തുടങ്ങിയ മഞ്ജു ഒരുപാട് മാറിപ്പോയി.

Manju

ഒരു പക്ഷേ സിനിമ മാറിയത് കൊണ്ട് കഥാപാത്രങ്ങള്‍ക്കും അഭിനയത്തിനും കാര്യമായ മാറ്റം വന്നതായിരിയ്ക്കാം എന്ന് വാദിയ്ക്കാം. പക്ഷേ മഞ്ജു അവതരിപ്പിച്ച ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെ നിരുപമ രാജീവ് അവരുടെ അഭിനയ ജീവിത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നോ. മഞ്ജുവിന്റെ തിരിച്ച് വരവിലൂടെയല്ലായിരുന്നെങ്കില്‍ ആ ചിത്രം ശ്രദ്ധിയ്ക്കപ്പെടുമായിരുന്നോ? മഞ്ജുവിന്റെ അഭിനയശേഷി കൊണ്ട് നിരുപമ ശ്രദ്ധിയ്ക്കപ്പെട്ടു എന്ന് വിശ്വസിയ്ക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ട്.

Manju 2

കാലം എത്രമാറിയാലും ക്യാമറ കാണുമ്പോള്‍ പകച്ച് അഭിനയം മറക്കാന്‍ മഞ്ജുവിനാകുമോ. അല്ല മഞ്ജു വാര്യര്‍ അഭിനയിക്കുകയായിരുന്നോ ഇതുവരെ. അതായയത് ഹൗ ഓള്‍ഡ് ആര്‍യുവിന് മുമ്പ് വരെ. ബിഹേവ് ചെയ്യുന്നതിനപ്പുറം അഭിനയം, നാടകീയത ഇതൊന്നും മഞ്ജു മുന്‍പ് അഭിനയിച്ച കഥാപാത്രങ്ങളില്‍ ഇല്ലായിരുന്നു. സ്വാഭാവികമായ അഭിനയം. കാച്ചിക്കുറുക്കിയ പാകത്തില്‍ മഞ്ജു ഓരോ കഥാപാത്രത്തേയും മലയാളിയ്ക്ക് സമ്മാനിയ്ക്കുകയായിരുന്നു. ഇതൊക്കെയായിരുന്നു മഞ്ജുവാര്യര്‍ എന്ന പ്രിയ നടിയില്‍ കണ്ട മേന്‍മ. പക്ഷേ തിരിച്ച് വരവില്‍ ഈ ഗുണങ്ങളിലേറെയും നഷ്ടപ്പെട്ടുവോ എന്നൊരു തോന്നല്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X