twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു ടച്ച് നഷ്ടമായി ജീവനില്ലാത്ത കഥാപാത്രങ്ങള്‍

    By Meera Balan
    |

    നിരുപമയില്‍ നിന്ന് എന്നും എപ്പോഴും എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ അഡ്വക്കേറ്റ് ദീപയില്‍ എത്തുമ്പോഴും ഒരു മഞ്ജുവാര്യര്‍ ടച്ച് കാണാന്‍ സാധിച്ചില്ല. എല്ലാ കഥാപാത്രങ്ങളിലും അഭിനേത്രി ചേര്‍ത്ത് വച്ച കൈയ്യൊപ്പ് തിരിച്ച് വരവിലെ രണ്ട് ചിത്രങ്ങളിലും കാണാാന്‍ സാധിച്ചില്ല. വളരെ ലളിതമായി പറഞ്ഞാല്‍ രണ്ടാം വരവില്‍ പഴയ മഞ്ജുവാര്യര്‍ കഥാപാത്രങ്ങളേയും മഞ്ജുവെന്ന പഴയകാല നായികയേയും പ്രതീക്ഷിച്ചവര്‍ക്ക് കടുത്ത നിരാശ തന്നെയുണ്ടായി. നിരുപമയിലും ദീപയിലുമൊക്കെ മഞ്ജു ടച്ച് ചേര്‍ക്കാന്‍ പറ്റിയ പല സന്ദര്‍ഭങ്ങളിലും അവര്‍ ദയനീയമായി പരാജയപ്പെട്ടു. ഡയലോഗുകള്‍ പറയുന്നതില്‍ പോലും വല്ലാത്ത നാടകീയത കൈവന്നു.

    അഭിരാമിയുടെ (സമ്മര്‍ ഇന്‍ ബത്‌ലഹേം) കുസൃതി നിറഞ്ഞ നോട്ടവും ആരതി(പ്രണയവര്‍ണങ്ങള്‍) യെന്ന നാട്ടുമ്പുറത്തുകാരിയും മലയാളിയുടെ മനസില്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. മീനാക്ഷിയും, ഉണ്ണിമായയും, താമരയും ഒക്കെയായി ഒരു തലമുറ നെഞ്ചേറ്റിയ നടിയാണ് മഞ്ജു.

    Manju 1

    അഭിനയം പുതിയ കാലത്താണെങ്കിലും പഴമയില്‍ പയറ്റിത്തെളിഞ്ഞ അഭിനയശേഷി മഞ്ജു ഇനി വരുന്ന ചിത്രങ്ങളെങ്കിലും കാഴ്ച വയ്ക്കണം. മടങ്ങിയെത്തിയത് മഞ്ജു വാര്യര്‍ തന്നെയാണെന്ന് വരും ചിത്രങ്ങളിലെ പ്രകടനത്തിലൂടെയെങ്കിലും മഞ്ജു തെളിയിക്കൂ.

    Manju 2

    മഞ്ജുവിന് വേണ്ടി തിരക്കിട്ട് കഥകള്‍ തട്ടിക്കൂട്ടാതെ അവരിലെ പ്രതിഭയെ കൂടുതല്‍ തിളക്കത്തോടെ നിലനിര്‍ത്താന്‍ കഴിയുന്ന കഥകള്‍ ഉണ്ടാകട്ടേ. നല്ല കഥാപാത്രങ്ങളിലൂടെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി മലയാളത്തില്‍ തുടരട്ടേ.

    English summary
    When Manju Warrier come back with her full talent?മ
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X