എന്റെ രക്തം പോകുന്നത് എനിക്ക് കാണാം, ഷോട്ട് കഴിയുന്നത് വരെ പറഞ്ഞില്ല; അപകടത്തെപ്പറ്റി മഞ്ജു
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് മഞ്ജു വാര്യര്‍. തന്റെ അഭിനയമികവു കൊണ്ട് മലയാളികളുടെ മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയിലൂടെയാണ് മഞ്ജു വാര്യര്‍ സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികയായി മാറാന്‍ മഞ്ജുവിന് സാധിച്ചു. പിന്നീട് സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു മഞ്ജു വാര്യര്‍.
ഇരുപത് വര്‍ഷത്തോളം സിനിമയില്‍ നിന്നും പൂര്‍ണമായും മഞ്ജു വിട്ടു നിന്നു. എന്നാല്‍ തിരിച്ചുവന്ന മഞ്ജുവിനെ അതേ സ്‌നേഹത്തോടെ തന്നെയാണ് മലയാളികള്‍ സ്വീകരിച്ചത്. നിര്‍ത്തിയിടത്തു നിന്നും തുടങ്ങുകയായിരുന്നു മഞ്ജു. ഇന്നും മലയാള സിനിമയുടെ സൂപ്പര്‍ നായികയാണ് മഞ്ജു. മലയാളത്തില്‍ മാത്രമല്ല തമിഴിലും മഞ്ജു കയ്യടി നേടി. മലയാളികള്‍ ഇത്രത്തോളം സ്‌നേഹിച്ച മറ്റൊരു നായിക ഇതുവരെയുണ്ടായിട്ടില്ല.

ഇതിനിടെ ഇപ്പോഴിതാ മഞ്ജുവിന്റെ പഴയൊരു വീഡിയോ വൈറലായി മാറുകയാണ്. ഷൂട്ടിനിടെ, പ്രത്യേകിച്ചും സ്റ്റണ്ട് രംഗങ്ങളും മറ്റും ചിത്രീകരിക്കുമ്പോള്‍ അപകടസാധ്യത വളരെ കൂടുതലാണ്. ഒരു നിമിഷത്തെ അശ്രദ്ധയോ ടൈമിംഗില്‍ വരുന്ന പിഴവോ അപകടമുണ്ടാക്കിയേക്കാം. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന അപകടങ്ങളെക്കുറിച്ച് മുമ്പൊരിക്കല്‍ ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ മഞ്ജു മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ വീണ്ടും ചര്‍ച്ച ചെയ്യുകയാണ്.
ഷൂട്ടിനിടെ വീഴുകയും പരുക്കു പറ്റുകയും ചെയ്തിട്ടുണ്ട് മഞ്ജു. ഇപ്പോഴും തന്റെ ദേഹത്തുള്ള പാടുകള്‍ ഷോയില്‍ വച്ച് തന്നെ മഞ്ജു കാണിക്കുന്നുണ്ട്. പിന്നാലെയാണ് താരം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവം തുറന്നു പറയുന്നത്. ചിത്രത്തിലെ വില്ലന്മാരില്‍ ഒരാള്‍ മഞ്ജുവിനെ അയേണ്‍ ബോക്സ് വച്ച് തല്ലുന്നതായിരുന്നു രംഗം. അയേണ്‍ ബോക്സ് ഡമ്മിയായിരുന്നു, പക്ഷെ അതിന്റെ വയറും, പ്ലഗ്ഗ് ചെയ്യുന്ന ഭാഗവും ഒറിജിനലായിരുന്നു. അയേണ്‍ ബോക്സ് വന്ന് അടിച്ചിട്ട് പോയി, പക്ഷെ പിന്നാലെ ആ വയറും പ്ലഡ്ഡ് ഇന്‍ ഭാഗവും വന്ന് തലക്കടിക്കുകയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്.
''അടി കിട്ടി ഞാന്‍ കുനിഞ്ഞ് കിടക്കുന്നതാണ് സീന്‍. അപ്പോള്‍ എനിക്ക് കാണാം എന്റെ രക്തം ഒലിച്ചു പോകുന്നത്. പക്ഷെ ഷോട്ട് കഴിയുന്നതുവരെ ഞാന്‍ പറഞ്ഞില്ല. കഴിഞ്ഞപ്പോഴാണ് മുറിവ് പൊത്തിപ്പിടിച്ച് എഴുന്നേറ്റത്. അപ്പോള്‍ തന്നെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോയി'' എന്നാണ് മഞ്ജു പറയുന്നത്. ആ പരുക്ക് മൂലം മഞ്ജുവിന് നാല് സ്റ്റിച്ച് ഇടേണ്ടി വരികയും ചെയ്തു. ആ സംഭവം കാരണം ആ അഭിനേതാവിന് വല്ലാതെ കുറ്റബോധമായിരുന്നുെന്നും മഞ്ജു പറയുന്നു. താന്‍ അയാളെ കളിയാക്കുമായിരുന്നുവെന്നും മഞ്ജു പറയുന്നുണ്ട്.

അതേസമയം തന്റെ ഭാഗത്തു നിന്നും തെറ്റുകള്‍ സംഭവിക്കാറുണ്ടെന്നാണ് മഞ്ജു പറയുന്നത്. തനിക്കും ടൈമിംഗ് തെറ്റുകയും അടി കൊള്ളുകയും ചെയ്തിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ചിത്രയുടെ മുഖത്ത് മഞ്ജു തല്ലുന്നസീനുണ്ടായിരുന്നു. അത് ശരിക്കും തല്ലിപ്പോയതാണെന്നാണ് മഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
അതേസമയം വെള്ളരിപ്പട്ടണം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യര്‍. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്‌സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.


Click it and Unblock the Notifications