For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിയേട്ടനോട് ഞാൻ അങ്ങോട്ട് പോയി ആവശ്യപ്പെട്ടതാണ് അക്കാര്യം; കൂടെ വന്ന് ചെയ്യുമെന്ന് പറഞ്ഞു: മഞ്ജു പറഞ്ഞത്!

  |

  മലയാളികൾക്ക് എക്കാലത്തും പ്രിയങ്കരനായ നടനാണ് കലാഭവൻ മണി. വിട പറഞ്ഞിട്ട് ആറ് വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്ന് മലയാളികളുടെ മനസ്സിൽ മണിയുണ്ട്. രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച മണിയുടെ ഓർമകൾ ഒരിക്കലും മായില്ല.

  സിനിമ താരമായിരിക്കെ തന്നെ ഓഫ് സ്‌ക്രീനിൽ തീർത്തും സാധാരണക്കാരനെ പോലെ കഴിഞ്ഞിരുന്ന നടനാണ് മണി. നാടിനും നാട്ടുകാർക്കും എല്ലാം കൂട്ടത്തിൽ ഒരാളായിരുന്നു മണി, കേരളത്തിലെ എല്ലാ സിനിമ പ്രേമികൾക്കും തങ്ങളുടെ ആരൊക്കെയോ ആയിരുന്നു നടൻ.

  mani manju

  Also Read: 'എനിക്ക് നാണക്കേട് തോന്നി, വണ്ടി തിരിച്ച് പോകാൻ തുടങ്ങി, ഞാൻ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്'; ആരതിയും റോബിനും

  കലാഭവനിൽ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങിയ ചാലക്കുടിക്കാരൻ മണി മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് ഭാഷകളിൽ എല്ലാം തിളങ്ങിയിട്ടുണ്ട്. ആദ്യം കോമഡി നടനായും നായകനായും പ്രതിനായകനായുമെല്ലാം നടൻ തിളങ്ങിയിട്ടുണ്ട്. അതിനൊക്കെ ഒപ്പം തന്നെ നാടൻ പാട്ടുകളിലൂടെയും മണി പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുണ്ട്.

  പ്രശസ്തിയിലേക്ക് ഉയരുമ്പോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും നെഞ്ചോട് ചേർത്ത് വെച്ച നടൻ ഇന്ന് മലയാള സിനിമ ലോകത്തിന് അത്ഭുതമാണ്. അക്ഷരം എന്ന ചിത്രത്തിൽ ഓട്ടോഡ്രൈവറുടെ വേഷം ചെയ്താണ് കലാഭവൻ മണിയുടെ അരങ്ങേറ്റം.

  പിന്നീട് സല്ലാപം എന്ന ചിത്രത്തിൽ ചെത്തുകാരൻ രാജപ്പനായി എത്തിയ മണി പ്രേക്ഷക ശ്രദ്ധനേടി.
  തുടർന്ന് നിരവധി സിനിമകളിൽ അഭിനയിച്ച നടന്റെ അഭിനയ മികവ് കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ തിരിച്ചറിയുകയായിരുന്നു.

  സിനിമയിൽ സജീവമായി നിൽക്കെ തന്നെ നാടന്പാട്ടുകളുമായി എത്തിയിട്ടുള്ള മണി അവിടെയും തന്റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്. നടൻ പാട്ടുകൾക്ക് ഒപ്പം മലയാളികൾ ഇന്നും ചേർത്ത് വായിക്കുന്ന പേരായി കലാഭവൻ മണി മാറിയിട്ടുണ്ട്.

  കലാഭവൻ മണിയുടെ നടൻ പാട്ടുകൾ അടങ്ങിയ നിരവധി ആൽബങ്ങളും കാസറ്റുകളും മുൻപ് റിലീസ് ചെയ്തിട്ടുണ്ട്. മഞ്ജു വാര്യർ അടക്കമുള്ള താരങ്ങൾ കലാഭവൻ മണിക്ക് ഒപ്പം നാടന്പാട്ടുകളിൽ എത്തിയിട്ടുണ്ട്. ഒരിക്കൽ കലാഭവൻ മണിയോടൊപ്പം നടൻ പാട്ടിൽ അഭിനയിച്ചതിനെ കുറിച്ച് മഞ്ജു വാര്യർ പറഞ്ഞത് ഇപ്പോൾ ശ്രദ്ധനേടുകയാണ്.

  ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോഴാണ് മഞ്ജു അതിനെ കുറിച്ച് പറഞ്ഞത്. അവതാരകനായ മുകേഷ് ഒരിക്കൽ മണി തന്നോട് മഞ്ജുവാര്യരുമായി ആൽബം ചെയ്യുന്നു എന്ന് പറഞ്ഞത് ഓർത്തപ്പോഴാണ് മഞ്ജുവും അതിനെ കുറിച്ച് സംസാരിച്ചത്.

  mukesh manju

  Also Read: മദ്യപാനം, പ്രൊപ്പോസൽ; മഞ്ജുവിന്റെ രീതി അറിയാതെ തമിഴ് അഭിമുഖത്തിൽ ചോദ്യങ്ങൾ; നടി നൽകിയ മറുപടി

  'ഒരിക്കൽ മണി ആൽബം ചെയ്യുന്ന കാര്യം പറഞ്ഞു. ഞാൻ നീ ഒറ്റയ്ക്കാണോ ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ മഞ്ജു വാര്യരാണ് എന്റെ കൂടെ ചെയ്യുന്നത് എന്ന് പറഞ്ഞു. മഞ്ജു വാര്യർ നിന്റെ കൂടെ ആൽബത്തിൽ പാട്ട് പാടി അഭിനയിക്കുന്നോ എന്ന് സംശയത്തോടെ ഞാൻ ചോദിച്ചു,'

  'ഞാൻ അത് അത്രക്ക് അങ്ങോട്ട് വിശ്വസിച്ചില്ല. അത് അത്ര ശരിയാവില്ല. അപ്പോൾ ദാ വരുന്നു കൊയ്ത്തും അതും ഇതൊക്കെ ആയിട്ട് പാട്ട്. ഭയങ്കര പാട്ട്,' മുകേഷ് പറഞ്ഞു.

  താൻ അത് അങ്ങോട്ട് ചോദിച്ചു വാങ്ങിയത് ആണെന്നാണ് മഞ്ജു പറഞ്ഞത്. 'ഞാൻ അങ്ങോട്ട് മണിയേട്ടനോട് പറഞ്ഞു, മണിയേട്ടന്റെ നടൻ പാട്ടുകളൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അപ്പോൾ ഇങ്ങനെ ഒരു ആൽബം ഉണ്ടാക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു പാട്ട് വേണം ഞാനും കൂടെ വന്ന് അഭിനയിക്കും ഞാനായിട്ട് അങ്ങോട്ട് പറഞ്ഞതാണ്. അത് കുഞ്ഞേലിയുടെ പാട്ടാണ് എന്നാണ് എന്റെ ഓർമ്മ,' മഞ്ജു പറഞ്ഞു.

  Read more about: manju warrier
  English summary
  When Manju Warrier Opened Up How She Acted With Kalabhavan Mani On A Folk Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X