ആ സിനിമയിലേക്ക് ആദ്യം വിളിച്ചത് എന്നെ! എനിക്ക് പകരം ഐശ്വര്യ നായികയായി; കൈവിട്ട വേഷത്തെക്കുറിച്ച് മഞ്ജു വാര്യർ

മലയാളി പ്രേക്ഷകർ ഒന്നടങ്കം നെഞ്ചിലേറ്റുന്ന നായികയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ എല്ലാവർക്കും പ്രിയങ്കരിയാണ് മഞ്ജു. മഞ്ജു വാര്യരെ പോലെ മലയാളികൾ ആഘോഷിച്ച മറ്റൊരു നടി ഈ അടുത്ത കാലത്ത് മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്. മഞ്ജുവിന് മുമ്പും ശേഷവും നിരവധി നടിമാർ വന്നെങ്കിലും മഞ്ജുവിനോട് ഒരു പ്രത്യേക മമത പ്രേക്ഷകർക്ക് അന്നും ഇന്നുമുണ്ട്.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് മഞ്ജു വിവാഹിതയാകുന്നതും സിനിമ വിടുന്നതും. അന്ന് മുതൽ മഞ്ജുവിന്റെ തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെ വലിയ സ്വീകാര്യതയാണ് രണ്ടാം വരവിൽ മഞ്ജുവിന് ലഭിച്ചത്. അതിപ്പോഴും തുടരുന്നു. വിവാഹവും തുടർന്നുള്ള ഇടവേളയും കാരണം നിരവധി അവസരങ്ങളാണ് മഞ്ജുവിന് നഷ്ടമായത്. സൂപ്പർ ഹിറ്റ് സിനിമകളടക്കം അക്കൂട്ടത്തിലുണ്ട്.

Aishwarya Rai,  Manju Warrier

അങ്ങനെ താൻ കൈവിട്ടു കളഞ്ഞൊരു സിനിമയെ കുറിച്ച് മഞ്ജു വാര്യർ സംസാരിച്ചത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി നായകനായ ആ സിനിമയിലേക്ക് തനിക്ക് പകരം പിന്നീട് ഐശ്വര്യ റായ് നായികയായി എത്തിയെന്ന് മഞ്ജു പറയുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

തമിഴിലെ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ ആണ് മഞ്ജു കൈവിട്ടു കളഞ്ഞത്. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായി സിനിമാസ്വാദകർ എന്നും എടുത്തു പറയുന്ന ചിത്രമാണിത്. മമ്മൂട്ടി ക്യാപ്റ്റൻ ബാലയായി എത്തിയപ്പോൾ ഐശ്വര്യറായിയാണ് നായിക മീനാക്ഷിയായി എത്തിയത്.

മീനാക്ഷിയുടെ വേഷത്തിലേക്ക് സംവിധായകൻ രാജീവ് മേനോൻ ആദ്യം സമീപിച്ചത് മഞ്ജുവിനെയാണ്. 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന സിനിമ രാജീവ് മേനോൻ എന്നോട് ചോദിച്ചതായിരുന്നു. പിന്നീട് എനിക്കു പകരം ഐശ്വര്യറായി അഭിനയിച്ചു,' റെഡ് എഫ്എമ്മിന് നൽകിയ ഒരു അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞു.

രാജീവ് മേനോൻ കണ്ടുകൊണ്ടേനിലേക്ക് വിളിക്കുമ്പോൾ നടൻ ദിലീപുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മഞ്ജു വാര്യർ. അതിനാൽ ആ ചിത്രവുമായി സഹകരിക്കാൻ മഞ്ജുവിന് സാധിച്ചില്ല. മഞ്ജുവിന്റെ മറുപടി പോസിറ്റീവ് അല്ലാത്തതിനാൽ നിർമാതാക്കൾ പിന്നീട് നടി സൗന്ദര്യയെ സമീപിച്ചു. എന്നാൽ ചിത്രത്തിലെ രണ്ടുനായികമാരിൽ ഒരാളായി അഭിനയിക്കുന്നതിൽ താരത്തിന്റെ സഹോദരന് താൽപ്പര്യമുണ്ടായിരുന്നില്ല. പിന്നീട് രാജീവ് മേനോൻ്റെ ഭാര്യയാണ് ഐശ്വര്യ റായിയുടെ പേരു നിർദ്ദേശിച്ചത്. അങ്ങനെ ഐശ്വര്യ ചിത്രത്തിന്റെ ഭാഗമായി.

Aishwarya Rai,  Manju Warrier

ഒരു സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രം എന്നതിനൊപ്പം മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കാനുള്ള അവസരവും തമിഴിൽ അരങ്ങേറ്റം നടത്താനുള്ള അവസരവുമാണ് അന്ന് മഞ്ജുവിന് നഷ്ടമായത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 2019ൽ അസുരൻ എന്ന ചിത്രത്തിലൂടെ ധനുഷിന്റെ നായികയായി മഞ്ജു തമിഴിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അവസാനം അഭിനയിച്ച തുനിവ് എന്ന സിനിമയിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാനും മഞ്ജുവിന് കഴിഞ്ഞു.

മമ്മൂട്ടി, ഐശ്വര്യ റായ്, അജിത്, അബ്ബാസ്, തബു, ശ്യാമിലി, ശ്രീവിദ്യ എന്നിങ്ങനെ ഒരു വലിയ താരനിര ഒന്നിച്ച ചിത്രമായിരുന്നു കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് രാജീവ് മേനോൻ നേടി. ക്യാമറ, അഭിനയം, എ ആർ റഹ്മാന്റെ മ്യൂസിക് എന്നിങ്ങനെ എല്ലാ രംഗങ്ങളിലും മികവു പുലർത്താൻ ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രത്തിന് സാധിച്ചിരുന്നു. സിനിമാ ഗ്രൂപ്പുകളിലൊക്കെ ഇന്നും ചിത്രം ചർച്ചയായി മാറാറുണ്ട്.

Read more about: manju warrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X