സല്ലാപത്തിലെ രാധ മനസ്സിനെ സ്വാധീനിച്ചു: ട്രെയിനിന് മുന്നിൽ ചാടാനൊരുങ്ങിയ മഞ്ജുവിന് രക്ഷയായത് ഈ താരം

മഞ്ജു വാര്യർ മലയാള സിനിമയും അതിന്റെ പ്രേക്ഷകരും, ഏറ്റവും സ്നേഹം നൽകിയ താരങ്ങളിൽ ഒരാളാണ്. സാക്ഷ്യം എന്ന സിനിമയിലെ ചെറിയൊരു വേഷത്തിലൂടെ സിനിമയിലെത്തിയ അതുല്യ പ്രതിഭയ്ക്ക്, ആദ്യമായി സിനിമ പ്രേമികളുടെ ശ്രദ്ധ നേടാൻ കഴിഞ്ഞത് തന്റെ രണ്ടാമത്തെ ചിത്രമായ സല്ലാപത്തിലൂടെയാണ്. മഞ്ജു ആദ്യമായി നായികയായി അഭിനയിച്ച ലോഹിതദാസ് ചിത്രത്തിൽ, ദിലീപും മനോജ് കെ ജയനുമാണ് നായകന്മാരായി എത്തിയത്.

എന്നാൽ, സല്ലാപം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് രാധ എന്ന കഥാപാത്രം പരിധിയിൽ കൂടുതലായി മഞ്ജുവിന്റെ മനസ്സിനെ കീഴ്പെടുത്തിയിരുന്നു. അന്ന് ക്ലൈമാക്സ് ഷൂട്ടിങ്ങിനിടെ, പൂർണ്ണമായും തന്റെ കഥാപാതത്തിന്റെ പിടിയിലായിരുന്ന താരം, ആ സിനിമയിലെ രാധയെ പോലെ പെരുമാറുകയും, ശെരിക്കും ആത്മഹത്യ ചെയ്യുമെന്ന ഘട്ടം വരെ എത്തുകയും ചെയ്തു. എന്നാൽ, കൂടെ അഭിനയിച്ച മനോജ് കെ ജയൻ എന്ന താരത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒരു വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

Manju Warrier in Sallapam and now
Photo Credit: Saina Movies, YouTube / Manju Warrier (Ajmal Photography), Instagram

മീനാക്ഷിക്ക് സ്ക്രിപ്റ്റ് കണ്ടാൽ തന്നെ അറിയാം: മകളുടെ മുന്നറിയിപ്പുകൾ ദിലീപ് അവഗണിച്ചോ?

സല്ലാപം എന്ന ചിത്രത്തിലെ രാധ, തന്റെ കാമുകനായ ശശി കുമാർ പ്രണയത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് സമനില തെറ്റി സഞ്ചരിക്കുന്ന രംഗമാണ് ക്ലൈമാക്സിൽ. ഗത്യന്തരം ഇല്ലാതെ ആത്മഹത്യക്ക് ശ്രമിക്കുന്ന രാധയെ രക്ഷിക്കുന്നത്, എന്നും അവളെ മൗനമായി പ്രണയിച്ചിരുന്ന മുറച്ചെറുക്കൻ ദിവാകരനാണ്. മഞ്ജു വാര്യർ രാധയായി എത്തിയപ്പോൾ, ശശി കുമാറായി ദിലീപും, ദിവാകരനായി മനോജ് കെ ജയനുമാണ് അഭിനയിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിനിടെ, മഞ്ജുവിന്റെ അഭിനയം കാര്യമാവുകയും, നടി ഒന്നും ഓർക്കാതെ പാഞ്ഞു വന്ന ട്രെയിനിന് മുന്നിലേക്ക് ചെല്ലുകയും ചെയ്തു.

ഒപ്പം അഭിനയിച്ച മനോജ് കെ ജയനെ ഞെട്ടിച്ചു കൊണ്ട് പ്രശസ്ത നടി ശെരിക്കും ട്രെയിനിന് മുന്നിലേക്ക് പായുകയായിരുന്നു. ഒരു നിമിഷം പോലും കളയാതെ, സിനിമയിലെ ദിവാകരൻ രാധയെ രക്ഷിച്ചത് പോലെ, മനോജ് മഞ്ജുവിനെ സർവശക്തിയും എടുത്ത് പിടിച്ചു മാറ്റി. ഇന്നും ആ രംഗമാണ് സല്ലാപം എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിൽ പ്രേക്ഷകർക്ക് കാണാനാവുക. പിന്നീട് പല അഭിമുഖങ്ങളിലും മനോജ് കെ ജയനും, മഞ്ജു വാര്യരും ഇതേ കുറിച്ച് സംസാരിക്കുകയും, നടി ഈ ഓർമ്മകൾ ഒരിക്കൽ ഒരു കുറിപ്പായി ഒരു പ്രശസ്ത മാസികയിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

Manju Warrier and Manoj K Jayan in Sallapam
Photo Credit: Saina Play / YouTube

പിന്നീട് ഒരിക്കൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ഈ സംഭവത്തെ കുറിച്ച് മനോജ് കെ ജയൻ മനസ്സ് തുറന്നിരുന്നു. ""സല്ലാപത്തിന്റെ സെറ്റിൽ വച്ച് മഞ്ജു വാര്യർ ശെരിക്കും ഞെട്ടിച്ച് കളഞ്ഞു. പുതിയൊരു കുട്ടി എന്ന നിലയ്ക്കാണ് എല്ലാവരും അവരെ കണ്ടത്. പക്ഷെ, കോമ്പിനേഷന്‍ സീനുകൾ വന്നപ്പോള്‍ തന്നെ എനിക്ക് മനസ്സിലായി, ഇവള്‍ ഇവിടെയൊന്നും നിൽക്കുന്ന ആളല്ല എന്ന്. അപാര ടാലന്റ് ഉള്ള നടിയായാണ്. നായികയായുള്ള ആദ്യ ചിത്രമാണെന്ന് ആരും പറയില്ല. അത്രക്കും അസാധ്യമായ ഒരു പെർഫോമന്‍സായിരുന്നു മഞ്ജു കാഴ്ചവെച്ചത്," സീനിയർ നടൻ വെളിപ്പെടുത്തി.

"സല്ലാപത്തിലെ ക്ലൈമാക്സ് സീനില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ മഞ്ജു വാര്യർ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. മഞ്ജു തന്നെ പിന്നീട് ഇക്കാര്യം എഴുതിയിട്ടുണ്ട്. ശെരിക്കും ട്രെയിനിന് മുന്നിലേക്ക് മഞ്ജു ഓടുകയായിരുന്നു. എനിക്ക് തന്നെ അവരെ പിടിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. എന്റെ ഒരു ആരോഗ്യത്തിന്റെ മുകളിലേക്ക് വരെ പോയി. ആ സിനിമയിലെ കഥാപാത്രം മഞ്ജുവിലേക്ക് ഒരു ബാധയായിട്ട് കൂടിയതാവാനാണ് സാധ്യത," മനോജ് കെ ജയൻ പറഞ്ഞു നിർത്തി. എന്തായാലും, സല്ലാപം ഹിറ്റ് ആയതോടെ മഞ്ജു മലയത്തിന്റെ താര നായികയായി. ഇന്ന്, രണ്ടാമൂഴത്തിലും നടിയുടെ താരപദവി അത് പോലെ തന്നെ നിലനിൽക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X