മരിച്ചത് എന്റെ അച്ഛനാണ്! സുകുവേട്ടന്റെ ബോഡിയ്ക്ക് അരികില്‍ പൃഥ്വി നിന്ന നില്‍പ്പ് മറക്കില്ല: മനോജ് കെ ജയന്‍

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് പൃഥ്വിരാജ്. അച്ഛന്‍ സുകുമാരന്റേയും അമ്മ മല്ലികയുടേയും പാതയിലൂടെയാണ് പൃഥ്വിരാജ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ മലയാള സിനിമയിലെ മുന്‍നിര നായകനായി മാറാന്‍ പൃഥ്വിരാജിന് സാധിച്ചു. അഭിനയത്തില്‍ മാത്രമല്ല, സംവിധാനത്തിലും വിജയം നേടിയെടുക്കാന്‍ പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി ഒരുക്കിയ ലൂസിഫറും ബ്രോ ഡാഡിയും വലിയ വിജയങ്ങളായിരുന്നു.

അതേസമയം മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിക്കാനും പൃഥ്വിരാജിന് സാധിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലും വിതരണത്തിലുമെല്ലാം ഇന്ന് ശക്തമായ പേരാണ് പൃഥ്വിരാജിന്റേത്. ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് പൃഥ്വിരാജ്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Manoj K Jayan

മോഹന്‍ലാലിനെ നായകനാക്കിയൊരുക്കുന്ന എമ്പുരാന്റെ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍. വിദേശത്ത് ഈ സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയായിരിക്കും എമ്പുരാന്‍. അതേസമയം ഇതിനിടെ ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ചുള്ള നടന്‍ മനോജ് കെ ജയന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മുമ്പൊരു അഭിമുഖത്തില്‍ പൃഥ്വിയെ താന്‍ ആദ്യമായി കണ്ടതിന്റെ ഓര്‍മ്മ പങ്കുവെക്കുന്ന മനോജ് കെ ജയന്റെ വീഡിയോയാണ് വീണ്ടും ചര്‍്ചചയാകുന്നത്.

ഞാന്‍ ആദ്യമായി കാണുന്നത് സുകുമാരേട്ടന്റെ മൃതദേഹം കലാഭവന്‍ തിയേറ്ററിന്റെ വെളിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം ഒരുപാട് പേര്‍ വരുന്നുണ്ട്. വലിയ ആള്‍ക്കൂട്ടമായിരുന്നു. ആളുകളുടെ ആരവും ബഹളവുമൊക്കെയായിരുന്നു. താരങ്ങളെ കണ്ടിട്ടായിരുന്നു. ഞാന്‍ ബോഡിയുടെ അടുത്ത് ചെന്നപ്പോള്‍ ഇന്ദ്രന്‍ നോര്‍മലായി എല്ലാവരേയും കണ്ട് സംസാരിക്കുന്നുണ്ട്. പൃഥ്വിരാജ് ഒരേ നില്‍പ്പായിരുന്നു. ആരേയും നോക്കുന്നില്ല. ഒരു കണ്ണടയൊക്കെ വച്ചാണ് നില്‍ക്കുന്നതെന്നും മനോജ് കെ ജയന്‍ ഓര്‍്ക്കുന്നു.

ഇതേക്കുറിച്ച് ഞാന്‍ മൈ സ്‌റ്റോറിയുടെ സെറ്റില്‍ വച്ച് ചോദിച്ചു. രാജു നിന്നെ ഞാന്‍ ആദ്യമായി കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്. ഇന്ദ്രന്‍ അന്ന് ലൈവായിരുന്നു. നീ മാത്രം എന്താണ് ആരേയും ഗൗനിക്കാതെ നിന്നിരുന്നത് എന്ന്. ചേട്ടന്‍ ഓര്‍ക്കുന്നുണ്ടോ, അന്ന് ഓരോ ആര്‍ട്ടിസ്റ്റും വന്നിറങ്ങുമ്പോള്‍ ആരവമാണ് ആളുകള്‍. എന്റെ അച്ഛനാണ് മരിച്ചു കിടക്കുന്നത്. എന്തൊരു ആളുകളാണിത്. ഒരു മൃതദേഹം അവിടെ കിടക്കുകയാണ്. ആളുടെ ഈ സമീപനം കണ്ട് വെറുത്ത് നില്‍ക്കുകയായിരുന്നു ഞാന്‍ എന്നാണ് അവന്‍ പറഞ്ഞതെന്നാണ് മനോജ് കെ ജയന്‍ പറയുന്നത്.

Manoj K Jayan

വളരെ ശരിയാണ് ആ പറഞ്ഞത്. ആ നിലപാട് എല്ലാ കാലത്തും ഉള്ള നടനും മനുഷ്യനുമാണ് പൃഥ്വിരാജ്. എനിക്ക് ഒരുപാടിഷ്ടമാണ്. എന്നെ എവിടെവച്ച് കണ്ടാലും സ്‌നേഹവും ബഹുമാനവും കാണിക്കാറുണ്ട്. സുകുവേട്ടന്റെ അവസാനം ഒരു സിനിമ സംവിധാനം ചെയ്യാനിരുന്നതാണ്. ആ സിനിമയില്‍ ഞാനായിരുന്നു നായകന്‍. പക്ഷെ ആ സിനിമ ചെയ്യാനായില്ല. ഇവര്‍ അന്ന് കുട്ടികളായിരുന്നു. ഇവരോട് അതേക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അക്കാര്യം പൃഥ്വിരാജ് എന്നോട് പറഞ്ഞിട്ടുണ്ടെന്നും മനോജ് കെ ജയന്‍ പറയുന്നു.

അങ്ങനെയൊക്കെയുള്ള ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ട്. എന്നുകരുതി അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഞാനുണ്ടാകില്ല. രാജുവല്ലേ, നല്ല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലേ വിളിക്കുകയുള്ളൂ. വിളിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: manoj k jayan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X