For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മീനയും കിച്ച സുദീപും രഹസ്യമായി കല്യാണം കഴിച്ചു! കുറേയായി തന്നെ കെട്ടിക്കാന്‍ നോക്കുന്നുവെന്ന് മീന

  |

  തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് മീന. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിരവധി സിനിമകളില്‍ മീന അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലെ എല്ലാ ഭാഷകളിലേയും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള താരമാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് സൂപ്പര്‍ താരമായി മാറുകയായിരുന്നു. മോഹന്‍ലാലിനൊപ്പം ബ്രോ ഡാഡിയിലാണ് മീന ഒടുവില്‍ അഭിനയിച്ചത്.

  Also Read: 'ഇവിടെ ജയറാമിന്റെ ഒരു തുള്ളി കണ്ണീർ മതി, അവിടെ വെജിറ്റബിൾ പോലെയിരിക്കുന്നയാളുടെ ആക്ഷൻ'; സിദ്ദിഖ്

  തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കടേഷ്, വിജയ്, അജിത്ത് എന്നിവര്‍ക്കെല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് മീന. 2009 ലായിരുന്നു മീനയുടെ വിവാഹം. ഒരു മകളുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ മരണം മീനയുടെ ഭര്‍ത്താവ് വിദ്യസാഗറിനെ കവര്‍ന്നെടുക്കുകയായിരുന്നു. ഈ കഴിഞ്ഞ ജൂണിലായിരുന്നു മീനയുടെ ഭര്‍ത്താവ് മരണപ്പെടുന്നത്.

  തന്റെ ലുക്കു കൊണ്ടും പ്രകടനം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് മീന. താരത്തിന്റെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നീണ്ടകാലത്തെ കരിയറില്‍ ഒരുപാട് താരങ്ങളുടെ പേരിനൊപ്പം മീനയുടെ പേര് എഴുതപ്പെട്ടിട്ടുണ്ട്. മീനയുമായി ബന്ധപ്പെട്ട് ഒരുകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ഗോസിപ്പായിരുന്നു കന്നഡ സൂപ്പര്‍ താരം കിച്ച സുദീപുമായുള്ള പ്രണയം. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മറ്റൊരാളെ കൊണ്ട് വരാതെ രക്ഷയില്ല; എന്നിട്ടും വിനയൻ ആ സീൻ കളഞ്ഞില്ല, ഭര്‍ത്താവിൻ്റെ വേഷത്തെ കുറിച്ച് റാണി ശരണ്‍

  കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ് കിച്ച സുദീപ് എന്ന സുദീപ് സഞ്ജീവ്. സുദീപും മീനയും 2003 ല്‍ പുറത്തിറങ്ങിയ സ്വാതി മുത്തു, 2006 ല്‍ പുറത്തിറങ്ങിയ മൈ ഓട്ടോഗ്രാഫ് തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ കാലത്താണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒരിക്കല്‍ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്ന് വരെ വാര്‍ത്തകളുണ്ടായിരുന്നു. ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ സജീവമല്ലായിരുന്നുവെന്നും വാര്‍ത്ത വലിയ ചര്‍ച്ചയായി മാറിയിരുന്നു.

  ഒടുവില്‍ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് കിച്ച സുദീപ് രംഗത്തെത്തുകയായിരുന്നു. വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്ന് സുദീപ് അറിയിച്ചു. പിന്നാലെ മീനയും പ്രതികരണവുമായി എത്തുകയായിരുന്നു. വാര്‍ത്തകള്‍ നിഷേധിച്ച മീന താനും സുദീപും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കവിഞ്ഞൊന്നുമില്ലെന്നും വ്യക്തമാക്കുകയായിരുന്നു. അതേസമയം താന്‍ ഒരിക്കലും തന്റെ വിവാഹ വാര്‍ത്ത രഹസ്യമാക്കി വെക്കില്ലെന്നും മീന വ്യക്തമാക്കിയിരുന്നു.

  Also Read: അവളുടെ വീട്ടുകാര്‍ ആദ്യം കല്യാണത്തിന് സമ്മതിച്ചില്ല; നടി ഗിരിജയെ ഭാര്യയാക്കിയതിനെ കുറിച്ച് നടന്‍ കൊച്ചു പ്രേമൻ

  ''എന്നെ കല്യാണം കഴിപ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. എന്റെ വിവാഹത്തെക്കുറിച്ച് ഇത് മൂന്നാമത്തെ തവണയാണ് വാര്‍ത്ത വരുന്നത്. എന്നാല്‍ ഈ ഗോസിപ്പില്‍ ഒട്ടും സത്യമില്ല. സുദീപ് എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ ആണ്. രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ വിവാഹം ഞാന്‍ മാധ്യമങ്ങളില്‍ നിന്നോ ആരില്‍ നിന്നോ മറച്ചുവെക്കില്ല. ഞാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായിരിക്കും'' എന്നായിരുന്നു മീനയുടെ പ്രതികരണം.

  ആ വാര്‍ത്ത അതോടെ അവസാനിക്കുകയായിരുന്നു. പിന്നീടാണ് വിദ്യസാഗറിനെ മീന വിവാഹം കഴിക്കുന്നത്. എന്നാല്‍ സിനിമാ ലോകത്തെയാകെ വേദനിപ്പിച്ചു കൊണ്ട് മീനയുടെ ഭര്‍ത്താവ് 2022 ജൂണ്‍ 27 ന് മരണപ്പെടുകയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. ഇക്കാലത്ത് അദ്ദേഹത്തിന് കൊവിഡും സ്ഥിരീകരിച്ചിരുന്നു. ഇത് ആരോഗ്യനില കൂടുതല്‍ വഷളാക്കുകയായിരുന്നു. 48-ാം വയസിലാണ് വിദ്യസാഗര്‍ മരണപ്പെടുന്നത്. മീനയ്ക്കും വിദ്യയ്ക്കും ഒരു മകളുമുണ്ട്.

  മലയാള ചിത്രം ബ്രോ ഡാഡിയാണ് മീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മോഹന്‍ലാലിന്റെ നായികയായിട്ടാണ് ചിത്രത്തില്‍ മീന അഭിനയിച്ചത്. സണ്‍ ഓഫ് ഇന്ത്യയാണ് പുതിയ സിനിമ. പിന്നാലെ റൗഡി ബേബി എന്ന തമിഴ് ചിത്രത്തിലും മീന അഭിനയിക്കുന്നുണ്ട്. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  Read more about: meena
  English summary
  When Meena Sagar Slammed Reports Of Her Secret Marriage With Kicha Sudeep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X