'എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്; വരനായി അതുപോലൊരാളെ നോക്കിയാൽ മതിയെന്ന് അമ്മയോട് പറഞ്ഞു': മീന!

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരാണ് താരത്തിനുള്ളത്. പാതി മലയാളിയായ മീന തമിഴിൽ നിന്നാണ് മലയാളത്തിലേക്ക് എത്തിയത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച മീന പിന്നീട് തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളായി മാറുകയായിരുന്നു. മലയാളത്തിലേയും തമിഴിയിലേയും തെലുങ്കിലേയുമെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.

സിനിമയിലെത്തുന്ന പുതു തലമുറയിലെ നടിമാർക്കെല്ലാം മാതൃകയാക്കാവുന്ന നടിയാണ് മീന. സൂപ്പർ താരങ്ങൾ അടക്കി വാഴുന്ന സിനിമ ലോകത്ത് കഴിഞ്ഞ നാൽപത് വർഷമായി നിറഞ്ഞുനിൽക്കുകയാണ് താരം. മുൻനിര താരമായി തിളങ്ങി നിൽക്കുമ്പോൾ പോലും ചെറിയ വേഷങ്ങളിലും ഗാനരംഗങ്ങളിലും മാത്രമായി എത്താനും മീന മടി കാണിച്ചിട്ടില്ല. കൂടാതെ അഭിനയിച്ച ഭാഷകളിൽ എല്ലാം ഒരുപോലെ തിളങ്ങാനും മീനയ്ക്ക് സാധിച്ചു.

Meena

സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അധികം വിവാദങ്ങളിൽ പെടുകയോ വിമർശനങ്ങൾ കേൾക്കുകയോ ചെയ്യാത്ത നായിക കൂടിയാണ് മീന. തെന്നിന്ത്യയിലെ എല്ലാ സൂപ്പർ താരങ്ങളുമായാണ് അടുത്ത ബന്ധമാണ് മീനയ്ക്ക് ഉള്ളത്. മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി തുടങ്ങി എല്ലാ താരങ്ങൾക്കൊപ്പവും ഒന്നിലധികം സിനിമകളിൽ മീന അഭിനയിച്ചിട്ടുണ്ട്. എന്നാൽ മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ഇവർ ആരുമല്ല. അതൊരു ബോളിവുഡ് താരമാണ്.

അടുത്തിടെ ഒരു ഷോയിലാണ് മീന തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ ആരാണെന്ന് വെളിപ്പെടുത്തിയത്. അയാളുടെ വിവാഹം കഴിഞ്ഞപ്പോൾ താൻ തകർന്നു പോയെന്നും അമ്മയോട് തനിക്ക് വേണ്ടി അയാളെ പോലൊരു ഭർത്താവിനെ നോക്കാൻ പറഞ്ഞെന്നും മീന പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വൈറലാവുകയാണ്.

സുഹാസിനിയ്ക്ക് ഒപ്പമുള്ള ഒരു ചാറ്റ് ഷോയിലാണ് മീന തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് വെളിപ്പെടുത്തിയത്. ഹൃത്വിക് റോഷനാണ് ആ നടൻ. ഷോയിൽ ഹൃത്വികിനൊപ്പമുള്ള മീനയുടെ ഒരു ചിത്രം കാണിച്ചപ്പോഴാണ് മീന ഇക്കാര്യം പറഞ്ഞത്. 'എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. ആ ചിത്രം എടുക്കുമ്പോൾ സത്യത്തിൽ എന്റെ ഹൃദയം തകർന്നിരിക്കുകയായിരുന്നു. കാരണം അദ്ദേഹം ആ ദിവസമാണ് വിവാഹിതനായത്. അന്ന് ഞാൻ വിവാഹം കഴിച്ചിട്ടില്ല. എനിക്ക് ഹൃത്വികിനെ പോലൊരു ആളെ നോക്കിയാൽ മതിയെന്ന് അമ്മയോട് പറഞ്ഞു', മീന അഭിമുഖത്തിൽ പറഞ്ഞു.

Meena

2000ൽ ആയിരുന്നു നടന്റെ വിവാഹം. സൂസന്നെ ഖാനെയാണ് ഹൃത്വിക് റോഷൻ വിവാഹം ചെയ്തത്. എന്നാൽ 2014ൽ ഇവർ വിവാഹമോചിതരായി. ഇപ്പോൾ നടി സബാ ആസാദുമായി പ്രണയത്തിലാണ് ഹൃത്വിക്. 2009ൽ ആയിരുന്നു മീനയുടെ വിവാഹം. എൻജിനീയറായിരുന്ന വിദ്യാസാഗർ ആയിരുന്നു മീനയുടെ ഭർത്താവ്. കഴിഞ്ഞ വർഷം അദ്ദേഹം മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി കഴിയുകയാണ് മീന. വിദ്യാസാഗറിന്റെ മരണം മീനയെ വലിയ രീതിയിൽ ബാധിച്ചു. അതിനു ശേഷം ഏതാനും മാസങ്ങൾക്ക് മുൻപാണ് മീന വീണ്ടും സിനിമയിലും ടെലിവിഷൻ പരിപാടികളുമൊക്കെയായി സജീവമായി തുടങ്ങിയത്. അതിനിടെ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ച് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനോടൊന്നും പ്രതികരിക്കാൻ മീന തയ്യാറായിട്ടില്ല.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X