അയാളുടെ കൈ എന്റെ തുടയില്‍! അങ്കിളിന്റെ പ്രായമുണ്ട്; കക്ഷത്തിലേക്ക് തുറിച്ച് നോക്കി; മീനാക്ഷി നേരിട്ടത്
മലയാളികള്‍ക്ക് സുപരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. അവതാരകയായി മിനി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുകയാണ് മീനാക്ഷി. നായിക നായകന്‍ എന്ന ഷോയിലൂടെയാണ് മീനാക്ഷി കടന്നു വരുന്നത്. പിന്നീട് ഉടന്‍ പണം എന്ന പരിപാടിയിലൂടെ ജനപ്രീയയായി മാറുകയായിരുന്നു. കുറിക്കു കൊള്ളുന്ന കൗണ്ടറുകളും ചുറുചുറുക്കോടെയുള്ള സംസാരവുമൊക്കെയാണ് മീനാക്ഷിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്.
പിന്നാലെ താരം സിനിമയിലും സാന്നിധ്യം അറിയിച്ചു. ഒരിക്കല്‍ തനിക്ക് പൊതു ഇടങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് മീനാക്ഷി തുറന്നു പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മീനാക്ഷി മനസ് തുറന്നത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും സംസാരിക്കുകയായിരുന്നു മീനാക്ഷി.

സിനിമ സെറ്റില്‍ നിന്നും ഇതുവരെ കാസ്റ്റിങ് കൗച്ച് നേരിടേണ്ടി വന്നിട്ടില്ല എന്നാണ് മീനാക്ഷി പറഞ്ഞത്. അത്തരമൊരു അനുഭവം വന്നാല്‍ ചെറുത്ത് നില്‍ക്കാന്‍ പറ്റുമോയെന്ന് ചേദിച്ചാല്‍ പറയാന്‍ പറ്റില്ലെന്നും താരം പറഞ്ഞിരുന്നു. നമ്മള്‍ ചിലപ്പോള്‍ സ്റ്റക്കാകും. ബസില്‍ വെച്ച് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ശരീരത്തില്‍ ആരെങ്കിലും സ്പര്‍ശിച്ചാല്‍ കണ്‍ഫ്യൂസാകും. ശരിക്കും ഫ്രീസായി പോകുന്നതാണ് കുറച്ച് നേരത്തേക്ക് എന്നാണ് മീനാക്ഷി പറഞ്ഞത്.
'പലരും ചോദിക്കുന്ന കേട്ടിട്ടുണ്ട് ഉടനെ പ്രതികരിച്ച് കൂടായിരുന്നോയെന്ന് ചിലപ്പോള്‍ അതിനുള്ള ചിന്തപോലും അപ്പോള്‍ വരണമെന്നില്ല. കുറച്ച് ടൈം എടുക്കും തിരികെ വരാന്‍ എന്നാണ് മീനാക്ഷി പറഞ്ഞത്. പിന്നാലെയാണ് താരം തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്. ബസില്‍ വച്ചായിരുന്നു മീനാക്ഷിയ്ക്ക് വളരെ മോശം അനുഭവമുണ്ടാകുന്നത്. അങ്കിള്‍ എന്ന് വിളിക്കാന്‍ തക്ക പ്രായമുള്ള വ്യക്തിയായിരുന്നു മീനാക്ഷിയോട് അന്ന് മോശമായി പെരുമാറിയത്.
'ഒരിക്കല്‍ ബസ്സില്‍ വരികയായിരുന്നു. എന്റെ അടുത്ത് ഒരു അങ്കിള്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ വിന്‍ഡോ സൈഡിലായിരുന്നു. അയാളോട് കുറച്ച് നേരം സംസാരിച്ചശേഷം ഞാന്‍ ഉറങ്ങി. പിന്നീട് ബസ്സില്‍ തിരക്ക് കൂടി അപ്പോള്‍ ഉറക്കം എഴുന്നേറ്റ് നോക്കിയപ്പോള്‍ അയാളുടെ കൈ എന്റെ തുടയില്‍ ഇരിക്കുന്നു. ഞാന്‍ ഉടനെ അയാളെ തറപ്പിച്ച് നോക്കി അയാള്‍ കൈയ്യെടുത്തു.'എന്നാണ് മീനാക്ഷി പറയുന്നത്.
അതേസമയം, താന്‍ ആകെ ആശയക്കുഴപ്പത്തിലായിപ്പോയെന്നും മീനാക്ഷി പറയുന്നുണ്ട്. ഉച്ചത്തില്‍ എല്ലാവരോടും പറഞ്ഞ് പ്രശ്‌നമാക്കണോ, എങ്ങനെ പ്രതികരിക്കണം, ഇനി അയാളുടേത് ബാഡ് ടച്ചാണെന്ന് എനിക്ക് തോന്നിയതായിരിക്കുമോ എന്നൊക്കെയുള്ള ചിന്തയാണ് അപ്പോള്‍ മനസിലൂടെ പോയതെന്നാണ് മീനാക്ഷി പറയുന്നത്. എന്നാല്‍ പിന്നീട് അതൊരു ബാഡ് ടച്ച് തന്നെയായിരുന്നു എന്ന് മനസിലായെന്നും മീനാക്ഷി പറയുന്നു.

തനിക്കുണ്ടായ മറ്റൊരു അനുഭവവും മീനാക്ഷി പങ്കുവെക്കുന്നുണ്ട്. ലുലു മാളില്‍ വച്ചുണ്ടായ അനുഭവമാണ് മീനാക്ഷി വച്ചത്. ഞാന്‍ മോഡേണ്‍ ഡ്രസ് ധരിക്കുന്നതില്‍ കംഫേര്‍ട്ടാണ്. ചുരിദാറൊക്കെ ധരിച്ച് നടക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. ഒരിക്കല്‍ ഞാന്‍ ലുലുവില്‍ പോയപ്പോള്‍ സ്ലീവ് ലെസ് ടോപ്പും ഷോര്‍ട്ട് സ്‌കേര്‍ട്ടുമാണ് ധരിച്ചിരുന്നത്. അന്ന് ഞാന്‍ നായിക നായകന്‍ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. ഒരാള്‍ കുറേനേരം കൊണ്ട് എന്നെ അടിമുടി നോക്കുന്നുണ്ട്. അയാള്‍ എന്റെ കക്ഷത്തിന്റെ ഭാ?ഗത്തേക്കാണ് നോക്കുന്നത് എന്നത് എനിക്ക് മനസിലായി'' എന്നാണ് മീനാക്ഷി പറയുന്നത്.
അവസാനം സഹികെട്ട് അടുത്തുപോയി എന്താ ചേട്ടായെന്ന് ദേഷ്യത്തോടെ ചോദിച്ചു. ഉടന്‍ അയാള്‍ എന്നോട് മീനാക്ഷിയല്ലെയെന്ന് ചോദിച്ചുവെന്നാണ് താരം പറയുന്നത്. എന്നാല്‍ കണ്ട് പരിചയം വെച്ച് നോക്കിയതാണെന്ന് അയാള്‍ പറഞ്ഞാലോയെന്ന് കരുതി കൂടുതല്‍ ഒന്നും പറഞ്ഞില്ലെന്നാണ് മീനാക്ഷി പറയുന്നത്. പക്ഷെ അയാളുടെ ആ നോട്ടം മോശപ്പെട്ട രീതിയിലായിരുന്നുവെന്ന് എനിക്ക് മനസിലായിരുന്നുവെന്നും മീനാക്ഷി വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications