For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം എനിക്ക് മാറ്റം വരുത്തിയിട്ടില്ല, മനസിലാക്കുന്ന പങ്കാളി ഭാഗ്യമാണ്; മീര ജാസ്മിന്‍ പറഞ്ഞത്‌

  |

  ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. തന്റെ പ്രകടനമികവിലൂടെ നിരവധി പുരസ്‌കാരങ്ങളും മീരയെ തേടിയെത്തിയിട്ടുണ്ട്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകളും പ്രകടനങ്ങളും സമ്മാനിച്ചിട്ടുണ്ട് മീര ജാസ്മിന്‍.

  Also Read: അത്തരം കാര്യങ്ങളിൽ ഭർത്താവ് കർക്കശക്കാരനാണ്, ആദ്യമാെക്കെ ദേഷ്യം വരുമായിരുന്നു; നിത്യ ദാസ്

  ഇപ്പോള്‍ മീര തന്റെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് ഒരുക്കിയ മകള്‍ എന്ന സിനിമയിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്. ചിത്രം വലിയൊരു വിജയമായില്ലെങ്കിലും മീരയുടെ തിരിച്ചുവരവില്‍ ആരാധകര്‍ ഹാപ്പിയാണ്.

  ഇതിനിടെ ഇപ്പോഴിതാ ദാമ്പത്യത്തെക്കുറിച്ചും സാമൂഹിക സേവനത്തെക്കുറിച്ചുമൊക്കെ മീര ജാസ്മിന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയായിരുന്നു. മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മീര ജാസ്മിന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള് വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ആഭരണമായി ധരിക്കുന്നതാണ്, ചിലത് സുഹൃത്തുക്കൾ കെട്ടിയതാണ്, ബിഷപ്പുമാർ സംശയത്തോടെ നോക്കിയിട്ടുണ്ട്'; ലാൽ‌ ജോസ്

  വിവാഹത്തിന് ശേഷം ഒരു നായികയ്ക്ക് അഭിനയം സാധ്യമാണോ? എന്ന ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനാണ് മീര മറുപടി നല്‍കിയത്. എന്നെ സംബന്ധിച്ച് എനിക്ക് അത്ര വലിയ മാറ്റമൊന്നും തോന്നുന്നില്ല. തീര്‍ച്ചയായും ഉത്തരവാദിത്തങ്ങള്‍ കൂടും. നമ്മളുടെ ഇഷ്ടങ്ങള്‍ തിരിച്ചറിയുന്നൊരു പങ്കാളിയുണ്ടാകണം. അങ്ങോട്ടും ഇങ്ങോട്ടും പിന്തുണയ്ക്കാന്‍ സാധിക്കുന്നവരാണെങ്കില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമായിരിക്കുമെന്നാണ് മീര പറയുന്നത്.

  ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നിന്നേക്കാം. പക്ഷെ മറ്റെന്തെങ്കിലും മേഖലയിലൂടെ സിനിമയുടെ ഭാഗമായിരിക്കുമെന്നും താരം പറയുന്നുണ്ട്. പിന്നാലെ സാമൂഹിക വിഷയങ്ങളില്‍ താരങ്ങളോട് അഭിപ്രായം ചോദിക്കുന്നതിനെ വിമര്‍ശിക്കുന്നുണ്ട് മീര ജാസ്മിന്‍. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പ്രതികരണം.

  എന്തിനാണ് സെലിബ്രിറ്റികളോട് അഭിപ്രായം ചോദിക്കുന്നത്. അവര്‍ മാര്‍ക്കറ്റില്‍ പോകുന്നില്ലല്ലോ. സാധാരണക്കാരന്‍ അല്ലേ മാര്‍ക്കറ്റില്‍ പോകുന്നതും എടിഎമ്മില്‍ പോയി പണമെടുക്കുന്നതും. ശരിക്കുമുള്ള ജീവിതം അവരുടേതാണ്. സെലിബ്രിറ്റികള്‍ക്ക് എല്ലാം റെഡി മെയ്ഡ് ആയി കിട്ടും. പുറത്ത് സ്ഥിരതാമസക്കാരായിരിക്കും ചിലപ്പോള്‍. ഇന്ത്യയിലെ പൗരന്‍ അനുഭവിക്കുന്നത് എനിക്കൊരിക്കലും മനസിലാക്കാന്‍ സാധിക്കില്ലെന്നാണ് മീര ജാസ്മിന്‍ പറയുന്നത്.

  എന്നോട് ചോദിച്ചാല്‍ എനിക്ക് അറിയത്തില്ല. ചിലപ്പോള്‍ നല്ലൊരു ഭാവിയ്ക്ക് വേണ്ടിയായിരിക്കാം. പക്ഷെ ചോദിക്കേണ്ടത് സാധാരണക്കാരോടാണ്. അവരെയാണ് ബാധിക്കുന്നത്. സെലിബ്രിറ്റികള്‍ മാര്‍ക്കറ്റില്‍ പോയി മീന്‍ വാങ്ങുകയോ പച്ചക്കറി വാങ്ങുകയോ ചെയ്യുന്നുണ്ടോ? പിന്നെ അവര്‍ക്കെങ്ങനെയാണ് അറിയാന്‍ സാധിക്കുക? എന്നാണ് താരം ചോദിക്കുന്നത്.

  അഭിനേതാവിന് സമൂഹിക പ്രതിബദ്ധത വേണമോ? എന്നാണ് പിന്നീട് അവതാരകന്‍ ചോദിക്കുന്നത്. നമുക്ക് കിട്ടുന്ന പത്ത് രൂപയില്‍ നിന്നും ഒരു ഭാഗം മാറ്റിവെക്കുന്നത് നല്ലതാണ്. ചാരിറ്റി തുടങ്ങുന്നത് നമ്മളുടെ വീട്ടില്‍ നിന്നുമാണ്. എനിക്ക് വേണ്ടി ജോലി ചെയ്യുന്നവരെ നോക്കനാണ് ആദ്യം ശ്രമിക്കുക. അവരെ നോക്കാതെ പുറത്ത് വന്ന് ക്യാമറയുടെ മുന്നില്‍ നിന്ന് ചാരിറ്റി ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ കൊടുക്കുന്നത് എന്തിനാണ് മറ്റുള്ളവരെ കാണിക്കുന്നത്. മറ്റുള്ളവരെ കാണിച്ചു കൊണ്ട് വേണമോ എനിക്ക് സേവനം ചെയ്യാന്‍? എന്നാണ് മീര ചോദിക്കുന്നത്.

  പക്ഷെ അതിന്റെ വേറൊരു വശം എന്താണെന്ന് വച്ചാല്‍, സെലിബ്രിറ്റികള്‍ തുറന്ന് പറയുന്നതിന്റെ ഗുണം എന്താണെന്ന് വച്ചാല്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രചോദനമായിരിക്കാം. അതല്ലാതെ മറ്റൊരു മാറ്റവും സംഭവിക്കുന്നില്ല. ആ സെലിബ്രിറ്റി ചെയ്തതു കൊണ്ട് ഞാനും ചെയ്യണമെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയേക്കാമെന്നും മീര ജാസ്മിന്‍ പറയുന്നുണ്ട്.

  Read more about: meera jasmine
  English summary
  When Meera Jasmine Recalls Her Marriage With Anil John Titus In John Britas Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X