For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സല്‍വാര്‍ വലിച്ചു കീറി, മുഴുവന്‍ കീറിപോയി; ആദ്യമായി തെറിവിളിക്കുന്നത് അന്ന്; അനുഭവം പറഞ്ഞ് മീര

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര നന്ദന്‍. അവതാരകയായിട്ടായിരുന്നു മീരയുടെ തുടക്കം. പിന്നാലെ മുല്ല എന്ന ചിത്രത്തിലൂടെ നടിയായി മാറുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മീര മികച്ചൊരു ഗായിക കൂടിയാണ്. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. താരം ഇപ്പോള്‍ ദുബായില്‍ ആര്‍ജെ ആയി ജോലി ചെയ്തു വരികയാണ്.

  Also Read: 'അങ്കിളിന്റെ പ്രായമുള്ളയാൾ ബസിലിരുന്നപ്പോൾ തുടയിൽ പിടിച്ചു, കക്ഷത്തിലേക്ക് തുറിച്ച് നോക്കി നിന്നു'; മീനാക്ഷി

  പൊതുഇടങ്ങളിലും പരിപാടികളും താരങ്ങളെ കാണാനായി ആളുകള്‍ തടിച്ചു കൂടുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ചിലപ്പോഴൊക്കെ നടിമാര്‍ക്കെതിരെ അതിക്രമങ്ങളും നടക്കാറുണ്ട്. പല നടിമാരും ആള്‍ക്കൂട്ടത്തില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് മീര നന്ദന്‍.

  കോഴിക്കോട് വച്ച് ഒരു ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവത്തെക്കുറിച്ചാണ് മീര നന്ദന്‍ മനസ് തുറന്നിട്ടുള്ളത്. ഒരിക്കല്‍ സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മീര മനസ് തുറന്നത്. അവതാരകനായ നാദിര്‍ഷയോടാണ് താരം തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: മിനിമം 12 കുട്ടികളെയെങ്കിലും വേണം എനിക്ക്; തന്റെ സ്വപ്‌നം പങ്കുവച്ച രേഖയ്ക്ക് സംഭവിച്ചത്!

  ''അച്ഛനൊപ്പമാണ് കോഴിക്കോട് ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് പോയത്. പക്ഷേ അവിടുത്തെ തിരക്ക് കാരണം അവര്‍ എന്നോട് പറഞ്ഞു നിങ്ങളുടെ വാഹനം അങ്ങോട്ട് കൊണ്ടു പോകണ്ടായെന്ന്. വേറെ വാഹനത്തില്‍ പോകാമെന്ന് പറഞ്ഞു. മറ്റൊരു നടി കൂടി കൂടെയുണ്ടായിരുന്നതിനാല്‍ അച്ഛന് ആ വാഹനത്തില്‍ വരാന്‍ പറ്റിയില്ല. കാറിന് ചുറ്റും ആളുകള്‍ വളഞ്ഞിരിക്കുകയാണ്. നമ്മുക്ക് പുറത്തേക്ക് ഇറങ്ങാന്‍ കൂടി പറ്റുന്നില്ല'' എന്നാണ് മീര പറയുന്നത്.

  ഇതോടെ തങ്ങളെ വിളിച്ചവരോട് ആളുകളേ മാറ്റിയാലേ ഇറങ്ങാന്‍ കഴിയൂ എന്നു പറഞ്ഞുവെന്നാണ് മീര പറയുന്നത്. പൊതുവേ ഉദ്ഘാടനങ്ങള്‍ക്കൊക്കെ സെക്യൂരിറ്റിയെ വെക്കാറുണ്ട്. അതൊക്കെ ഉണ്ടാകുമെന്ന ധൈര്യത്തിലാണ് നമ്മള്‍ പോകുന്നത്. എന്നാല്‍ അവിടെ അങ്ങനെ ആരും ഇല്ലായിരുന്നുവെന്ന് മീര പറയുന്നു. അവസാനം അവര്‍ തങ്ങളെ കൈച്ചങ്ങലയൊക്കെ വച്ചിട്ടാണ് കൊണ്ടുപോകുന്നത്. തങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ ആളുകള്‍ പതുക്കെ മാറാന്‍ തുടങ്ങിയെന്നും മീര ഓര്‍ക്കുന്നു.

  Also Read: പോയ കാമുകൻ തിരിച്ചു വരും, അപ്പോഴേക്കും എനിക്ക് മറ്റൊരു ബന്ധം ഉണ്ടാവും; പ്രണയത്തകർച്ചകളെക്കുറിച്ച് കങ്കണ

  കാറില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ വീണ്ടും തള്ളാന്‍ തുടങ്ങി. എന്റെ ഒരു ചെരുപ്പ് പോയി. കാലില്‍ ഒരു ചെരുപ്പ് മാത്രമായി. അങ്ങനെ ഒരു തരത്തില്‍ തങ്ങള്‍ ജ്വല്ലറിയുടെ ഉള്ളില്‍ കയറി. എന്നാല്‍ തള്ളിനിടെ കൂടെയുണ്ടായിരുന്ന ആര്‍ട്ടിസ്റ്റിന്റെ സാരിയൊക്കെ അഴിഞ്ഞു പോയെന്നും അത്രയും തിരക്ക് ആയിരുന്നുവെന്നും മീര പറയുന്നു. ഇതോടെ താന്‍ ഉദ്ഘാടനത്തിന് സാരിയുടുത്ത് പോകാറില്ലെന്നാണ് മീര നന്ദന്‍ പറയുന്നത്.

  ''ഉദ്ഘാടനമൊക്കെ കഴിഞ്ഞു വരുമ്പോള്‍ നമ്മുടെ കാര്‍ അകത്തേക്ക് കയറ്റി ഇട്ടിട്ടില്ല. പൊലീസ് ജീപ്പാണ് ഇട്ടിരിക്കുന്നത്. പൊലീസുകാരും നമ്മളെ തള്ളുകയാണ്. അപ്പോള്‍ ഒരാള്‍ വന്നിട്ട് ഒരിടിയിടിച്ച് എന്റെ സല്‍വാര്‍ വലിച്ചു കീറി. സല്‍വാര്‍ മുഴുവന്‍ കീറിപോയി. ഓടി ഞാന്‍ പൊലീസ് ജീപ്പില്‍ കയറി. അന്ന് ആദ്യമായിട്ട് ഞാന്‍ ഒരാളുടെ മുഖത്ത് നോക്കി നല്ല തെറി വിളിച്ചു. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ അത്രയും രോഷം കൊള്ളുന്നത്'' എന്നാണ് മീര നന്ദന്‍ പറയുന്നത്.

  ചുരിദാറിന്റെ മുകളിലത്തെ നെറ്റ് ആണ് കീറിയതെന്നും മീര പറയുന്നു. അതേസമയം ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും തുല്യ അവകാശമാണ്. അതെല്ലാവര്‍ക്കും ചെറുപ്പം മുതലേ പറഞ്ഞ് മനസിലാക്കി കൊടുക്കുകയാണ് വേണ്ടതെന്ന് മീര നന്ദന്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീകളെ ബഹുമാനിക്കാന്‍ ചെറുപ്പം മുതലേ ആണുങ്ങള്‍ക്ക് വീട്ടുകാര്‍ പറഞ്ഞു കൊടുക്കണമെന്നാണ് മീര പറയുന്നത്.

  റിയാലിറ്റി ഷോയിലെ അവതാരകയായിട്ടായിരുന്നു മീരയുടെ തുടക്കം. പിന്നീടാണ് മുല്ലയിലൂടെ സിനിമയിലെത്തുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. കറന്‍സി, പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, സീനിയേഴ്‌സ് തുടങ്ങിയ സിനിമകള്‍ മീരയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ടവയാണ്. ഇപ്പോള്‍ താരം ദുബായില്‍ ആര്‍ജെയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് മീര. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ മീര പങ്കുവെക്കാറുണ്ട്.

  Read more about: meera nandan
  English summary
  When Meera Nandan Recalled An Horrible Incident From Crowd During An Inaguration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X