For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് ഇഷ്ടമാണോ എന്ന് പോലും ചോദിച്ചില്ല; ചിരു പ്രണയാഭ്യർത്ഥന നടത്തിയതിനെ കുറിച്ച് മേഘ്ന പറഞ്ഞത്

  |

  തെന്നിന്ത്യൻ പ്രേക്ഷകർക്കും മലയാളികൾക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി മേഘ്‌ന രാജ്. തെന്നിന്ത്യന്‍ സിനിമ ലോകത്തേ ആകെ സങ്കടത്തിലാഴ്ത്തിയ സംഭവമായിരുന്നു മേഘ്‌നയുടെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച മേഘ്‌ന, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുൾ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

  ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂൺ ഏഴിന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട്. ഇരുവരും തങ്ങളുടെ ആദ്യ കണ്മണിക്കായി കാത്തിരിക്കുമ്പോഴായിരുന്നു മരണം ചീരുവിനെ കവര്‍ന്ന് എടുക്കുന്നത്. ചീരുവിന്റെ വേര്‍പാട് മേഘ്‌നയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മകന് വേണ്ടി താരം അതിശക്തമായി തിരികെ എത്തുകയായിരുന്നു.

  Also Read: നാളെ നിന്റെ മോശം സമയത്ത് ആശ്രയിക്കാൻ പോവുന്നത് മദ്യത്തെ ആയിരിക്കും; ലോഹിതാദാസ് നൽകിയ ഉപദേശം

  ഓരോ ഘട്ടത്തിലും മകന്റെ വളർച്ചയും അവന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളും പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോൾ മേഘ്ന അഭിനയത്തിലും സജീവമായിട്ടുണ്ട്. മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച ഒരു മടങ്ങി വരവ് കൂടിയായിരുന്നു ഇത്.

  10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും പ്രണയം പറഞ്ഞതും വിവാഹിതരായതും. തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരുവിന്റെ മരണവും കുഞ്ഞിന്റെ ജനനവും. ജൂനിയര്‍ ചിരു, ജൂനിയര്‍ സി എന്നൊക്കെയാണ് കുഞ്ഞിനെ വിളിക്കുന്നത്. രായൻ രാജ് സർജ എന്നാണ് കുഞ്ഞിന്റെ യഥാർത്ഥ പേര്.

  Also Read: സ്വര്‍ണമാല തട്ടിപ്പറിച്ചെന്ന് പറഞ്ഞ് ബിജു മേനോനെ അയാള്‍ തല്ലി; വാവിട്ട് കരഞ്ഞ് നടനും, ആ സംഭവത്തെ പറ്റി നടൻ

  തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരാണ് മേഘ്‌നയ്ക്ക് ഉള്ളത്. സോഷ്യൽ മീഡിയയിൽ നിരവധി ഫാൻ ഗ്രൂപ്പുകളാണ് മേഘ്‌നയുടെയും ചിരജ്ഞീവിയുടെയും പേരിൽ ഉള്ളത്. ഇപ്പോൾ അതിലൊരു ഗ്രൂപ്പിൽ വന്ന വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. ചിരഞ്ജീവി സർജ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതിനെ കുറിച്ച് മേഘ്‌ന പറയുന്നതാണ് വീഡിയോ.

  ചിരഞ്ജീവി തന്നെ വിളിച്ചിരുന്ന പേര് മേഘ്‌ന വെളിപ്പെടുത്തുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. തന്റെ മാതാപിതാക്കൾ തന്നെ കുട്ടി മാ എന്നാണ് വിളിക്കുന്നത്. അങ്ങനെ തന്നെയാണ് ചിരുവും വിളിച്ചിരുന്നത് എന്ന് മേഘ്‌ന പറയുന്നു.

  Also Read: അഭിനയത്തിനൊപ്പം സംവിധാനവും നടക്കില്ല, നടനെന്ന നിലയിൽ ഇനിയും മെച്ചപ്പെടുത്താനുണ്ടെന്ന് ബേസിൽ ജോസഫ്

  പിന്നീട് തങ്ങളിൽ ആരാണ് ആദ്യ പ്രണയാഭ്യർത്ഥന നടത്തിയത് എന്ന് ചോദിക്കുമ്പോഴാണ് അത് ചിരു തന്നെയാണെന്നും താൻ അതിന് നിന്നില്ലെന്നും മേഘ്‌ന പറഞ്ഞത്. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ, 'വ്യക്തമായും അത് ചിരുവാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ലഭിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു അതുകൊണ്ട് ഞാൻ അങ്ങോട്ട് പ്രപ്പോസ് ചെയ്തില്ല. നിങ്ങൾ വേണ്ട സമയം എടുക്കു എന്നൊന്നും ഉണ്ടായിരുന്നില്ല! എനിക്ക് ചിരുവിനെ അറിയാവുന്നത് കൊണ്ട് എന്നോട് ഇഷ്ടമാണോ എന്ന് ചോദിച്ചില്ല. 'എനിക്ക് നിന്നെ ഇഷ്ടമാണ്, നിനക്ക് എന്നെ ഇഷ്ടമാകണം' എന്ന രീതിയിൽ ആയിരുന്നു പ്രണയാഭ്യർത്ഥന'. മേഘ്‌ന പറഞ്ഞു.

  Also Read: 'മലയാളം യൂട്യൂബിലൂടെ പഠിച്ചെടുത്തു', ഇപ്പോൾ വായിക്കുന്നത് മോഹൻലാലിൻ്റെ ഗുരുമുഖങ്ങൾ, ഗുരു സോമസുന്ദരം പറയുന്നു

  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, മേഘന തന്റെ ഭർത്താവിന്റെ മരണദിവസം ഓർക്കുകയും അന്ന് ഉണ്ടായ സംഭവം വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 'സാധാരണ ഞായറാഴ്ച ആയിരുന്നു അത്. ഞാനും പ്രേരണയും (ധ്രുവയുടെ ഭാര്യ) ധ്രുവനൊപ്പം വീടിന് പുറത്തായിരുന്നു, ചിരു കുഴഞ്ഞുവീണുവെന്ന് പറഞ്ഞ് അമ്മായിയപ്പൻ ഞങ്ങളെ വിളിച്ചു. ഞങ്ങൾ അദ്ദേഹത്തെ മുൻപ് അങ്ങനെ കണ്ടിട്ടില്ല. ആദ്യം ബോധം ഉണ്ടായിരുന്നില്ല, കുറച്ച് സമയം കഴിഞ്ഞു വന്നു. ആ സമയത്ത് എന്നോട് പേടിക്കണ്ട, എനിക്ക് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞു.' മേഘ്‌ന പറഞ്ഞു.

  അടുത്തിടെ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ച് മേഘ്‌ന സംസാരിച്ചിരുന്നു. തനിക്ക് ചുറ്റുമുള്ള നിരവധി പേർ വീണ്ടും വിവാഹം കഴിക്കാൻ തന്നോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് താരം പറഞ്ഞത്. ചിലർ മകനുമായി സന്തോഷത്തോടെ ജീവിക്കാനും പറഞ്ഞു. അതുകൊണ്ട് താൻ തന്റെ ഹൃദയം പറയുന്നത് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് താരം വ്യക്തമാക്കിയിരുന്നു.

  Read more about: meghana raj
  English summary
  When Meghana Raj Sarja revealed that how did Chiranjeevi Sarja propsed her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X