ജയന്‍ മരിച്ചത് അച്ഛനറിഞ്ഞത് ദിവസങ്ങള്‍ കഴിഞ്ഞ്; അച്ഛന്‍ കൊന്നതാണെന്ന് ചിലര്‍ എഴുതി വിട്ടു; പക്ഷെ...

മലയാള സിനിമയുടെ ഇതിഹാസ നായകനാണ് ജയന്‍. വെള്ളിത്തിരയില്‍ ജയനെ പോലെ ആവേശം തീര്‍ത്തൊരു നടന്‍ അതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല. മരിച്ച് പതിറ്റാണ്ടുകള്‍ക്കും ജയനെ മലയാളികള്‍ ഓര്‍ത്തിരിക്കാന്‍ കാരണം അതാണ്. തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെയായിരുന്നു ജയന്‍ മരണപ്പെടുന്നത്. മലയാള സിനിമയെന്നല്ല ഇന്ത്യന്‍ സിനിമാ ലോകം തന്നെ നിശ്ചലമായ നാളുകളായിരുന്നു അത്.

ജയന്റെ മരണം സിനിമാലോകത്തും ആരാധര്‍ക്കിടയിലും വലിയ ഞെട്ടലും വേദനയുമാണുണ്ടാക്കിയത്. അതുപോലെ തന്നെ ധാരാളം ഗുഢാലോചന തിയറികളും ഉയര്‍ന്നു വന്നിരുന്നു. അതില്‍ ഒന്നായിരുന്നു ജയന്റേത് അപകടമരണമല്ലെന്നും നടന്‍ ബാലന്‍ കെ നായര്‍ ജയനെ മനപ്പൂര്‍വ്വം ഹെലികോപ്റ്ററില്‍ നിന്നും തള്ളിയിട്ട് ഇല്ലാതാക്കുകയായിരുന്നു എന്നുമുള്ളത്.

Meghanathan

കാലങ്ങളോളം പലരും ആ തിയറി വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ അതെല്ലാം വെറും കെട്ടുകഥകള്‍ മാത്രമായിരുന്നു. മലയാള സിനിമയിലെ ഐക്കോണിക് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാലന്‍ കെ നായര്‍. ആ ഇമേജാണ് ഇത്തരത്തിലൊരു കെട്ടുകഥ പ്രചരിക്കാന്‍ സഹായകമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജയന്റെ മരണത്തെക്കുറിച്ചുള്ള കിംവദന്തികളെപ്പറ്റി ബാലന്‍ കെ നായരുടെ മകന്‍ നടന്‍ മേഘനാഥന്‍ സംസാരിച്ചിരുന്നു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്ന് മേഘനാഥന്‍ അതേക്കുറിച്ച് സംസാരിച്ചത്.

''അന്നത്തെ കാലത്ത് ജയനെ ബാലന്‍ കെ നായര്‍ കൊന്നതാണെന്നൊക്കെ ചിലര്‍ എഴുതിവിട്ടു. ചിലരെഴുതി ജയന്‍ അമേരിക്കയിലാണ് രക്ഷപ്പെട്ടു എന്നൊക്കെ. കോളിളക്കത്തിന്റെ സെറ്റിനിടെ നടന്ന അപകടത്തില്‍ അച്ഛനും പരിക്കേറ്റിരുന്നു. കാലിന്റെ എല്ലുപൊട്ടിയിരുന്നു. ചികിത്സയിലായിരുന്നു അദ്ദേഹം. ജയന്‍ മരിച്ച വിവരം കുറച്ച് ദിവസം കഴിഞ്ഞാണ് അച്ഛനെ അറിയിക്കുന്നത്. അദ്ദേഹത്തിന് അതുള്‍ക്കൊള്ളാന്‍ പറ്റിയില്ല. വല്ലാത്ത വിഷമമായി.'' എന്നാണ് മേഘനാഥന്‍ പറഞ്ഞത്.

ഗോസിപ്പുകളൊന്നും അച്ഛനെ ബാധിച്ചിട്ടില്ല. മഞ്ഞപത്രക്കാര്‍ എഴുതുന്ന വാര്‍ത്തകളും കുപ്രചരണങ്ങളൊന്നും അച്ഛന്‍ ശ്രദ്ധിക്കാറില്ലെന്നാണ് മേഘനാഥന്‍ പറഞ്ഞത്. ആദ്യം കുറച്ചു വിഷമമൊക്കെ തോന്നിയിരുന്നു. പിന്നെ പുസ്തകം ചെലവാക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹത്തിന് മനസ്സിലായതോടെ അതൊന്നും ഗൗനിക്കാറില്ലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. തെറ്റു ചെയ്തിട്ടില്ലെന്ന് സ്വന്തം മനസാക്ഷിക്ക് ബോധ്യമുണ്ടെങ്കില്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് എന്തിന് വിഷമിക്കണം എന്നതായിരുന്നു ബാലന്‍ കെ നായരുടെ നിലപാട്.

Meghanathan

വാര്‍ത്തകള്‍ കണ്ട് ഭയന്ന്, പുറത്തിറങ്ങാതെ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെയൊന്നും അദ്ദേഹം ഇരുന്നിട്ടില്ലെന്നും മകന്‍ പറയുന്നു. അതേസമയം, കോളിളക്കത്തിന്റെ അണിയറ പ്രവര്‍ത്തകരോ അല്ലെങ്കില്‍ സിനിമയിലുള്ള സുഹൃത്തുക്കളോ ഒന്നും ബാലന്‍ കെ നായര്‍ എന്ന വ്യക്തിയെ തെറ്റിദ്ധരിച്ചിട്ടില്ലെന്നും മേഘനാഥന്‍ പറയന്നുണ്ട്.

അതേസമയം മലയാളികള്‍ ഇന്ന് രാവിലെ ഉറക്കമുണര്‍ന്നത് മേഘനാഥന്റെ മരണ വാര്‍ത്തയിലേക്കാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു താരം മരണപ്പെടുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മേഘനാഥനും വില്ലന്‍ വേഷങ്ങളിലൂടെയാണ് കയ്യടി നേടുന്നത്. പിന്നീട് ക്യാരക്ടര്‍ റോളിലും സാന്നിധ്യം അറിയിച്ചു. കൂമന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

More from Filmibeat

Read more about: meghanathan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X