For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പെൺകുട്ടികളുടെ പേരിൽ ഞങ്ങൾ അടിയായി; മോഹൻലാലുമായുള്ള സൗഹൃദം തുടങ്ങിയത് അങ്ങനെയെന്ന് എംജി!

  |

  മലയാള സിനിമ പിന്നണിഗാന രംഗത്തെ മാറ്റിനിർത്താനാവാത്ത പ്രതിഭയാണ് ഗായകൻ എം ജി ശ്രീകുമാർ. അത്രയേറെ മനോഹര ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചിട്ടുള്ളത്. എം ജി ശ്രീകുമാറിന്റെ ഒരു ഗാനമെങ്കിലും ദിവസേന കേൾക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. സംഗീത കുടുംബത്തിൽ നിന്നെത്തിയ എം ജി അതിവേഗമാണ് മലയാള സിനിമ ഗാന ശാഖയിൽ തന്റെതായ ഇടം കണ്ടെത്തിയത്.

  മോഹൻലാലിന്റെ ശബ്ദവുമായുള്ള സാമ്യമാണ് ശ്രീകുമാറിലെ ഗായകന് പിന്നണി ഗാനരംഗത്ത് മുതൽകൂട്ടായി മാറിയാത്. മോഹൻലാലിന് വേണ്ടിയാണ് എംജി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളതും. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

  Also Read: വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് വിവാഹം നടക്കാതെ പോയത്; അവിവാഹിതനായി തുടരുന്നതിനെ പറ്റി ഇടവേള ബാബു

  എന്നാൽ സിനിമയിൽ മാത്രം ഒതുങ്ങുന്ന സുഹൃത്ത് ബന്ധം അല്ല ഇവരുടേത്. സിനിമയിൽ എത്തുന്നതിന് ഏറെ മുൻപ്, കോളേജ് കാലഘട്ടത്തിൽ തുടങ്ങിയതാണ് ഈ ബന്ധം. ഒരിക്കൽ കൈരളി ടിവിയിലെ ഒരു മോഹൻലാൽ സ്പെഷ്യൽ പരിപാടിയിൽ മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് എം ജി ശ്രീകുമാർ സംസാരിച്ചിരുന്നു.

  ഒരു വഴക്കിലൂടെയാണ് തങ്ങൾ പരിചയപ്പെട്ടത് എന്നാണ് എം ജി ശ്രീകുമാർ പറഞ്ഞത്. വായിനോക്കാൻ പോയി നിന്നപ്പോൾ ഉണ്ടായ ആ വഴക്കും ആ പരിചയം സൗഹൃദമായതും സിനിമയിൽ എത്തിയപ്പോൾ ആ ബന്ധം ദൃഢമായതിനെ കുറിച്ചെല്ലാം എം ജി സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

  'ഞങ്ങളുടെ കണ്ടുമുട്ടൽ രസകരമാണ്. ഞങ്ങൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടുന്നത് ഒരു വഴക്കിലൂടെയാണ്. ഞാൻ ആർട്സ് കോളേജിലും ലാൽ എം ജി കോളേജിലുമാണ് പഠിച്ചിരുന്നത്. സ്‌കൂളും ഞങ്ങൾ വേറെ ആയിരുന്നു. ഞങ്ങൾ തമ്മിൽ മൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്,'

  'അന്ന് റോസ് ഡേ എന്നൊരു പരിപാടിയുണ്ട്. അന്ന് കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾ പോകുമ്പോൾ വായിനോക്കി നിൽക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ഹോബി. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയമാണല്ലോ. ലാലും ബാച്ചും എം ജിയിൽ നിന്ന് വന്നു, ഞങ്ങൾ ആർട്സ് കോളേജിൽ നിന്നും വന്നു. അപ്പോഴേക്കും അവിടെ ചെറിയ മത്സരമായി,'

  'ഒരു അടിയുടെ വക്കിൽ എത്തുന്ന പോയിന്റിലാണ് ഞാൻ ലാലുവിനെ കാണുന്നതും സംസാരിക്കുന്നതും. അപ്പോൾ എന്നോട് ആരോ വന്ന് പറഞ്ഞു, വഴക്കിനൊന്നും പോകണ്ട. ആൾ വലിയ റെസ്ലർ ആണെന്ന്. ഞാൻ അന്ന് കൊഞ്ച് പോലൊരു പയ്യനാണ്. ആരെങ്കിലും ഒന്ന് മേലിൽ കൂടി വീണാൽ ചതഞ്ഞു പോകും,'

  'അങ്ങനെ അന്ന് ഞങ്ങൾ പരിചയപ്പെട്ടെങ്കിലും ആ ഒരു ബന്ധം ഒരു സുഹൃത്തെന്നോ ജേഷ്ഠനെന്നോ വിളിക്കാൻ പറ്റുന്ന വിധത്തിൽ അത്രയും വലുതാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല,' എം ജി ശ്രീകുമാർ പറഞ്ഞു.

  'ആദ്യ കാലത്ത് ഞാൻ കൂടുതലും പാടിക്കൊണ്ടിരുന്നത് ശങ്കറിന് വേണ്ടിയാണ്. ലാലുവിന് വേണ്ടി ആദ്യം പാടുന്നത് ചിത്രത്തിലാണ്. അതിന് മുൻപ് അദ്ദേഹത്തിന്റെ നിരവധി സിനിമകൾ ഹിറ്റായെങ്കിലും അതിലൊന്നും ഞാൻ പാടിയിട്ടില്ല. എനിക്ക് പാടാനൊരു അവസരം കിട്ടുന്നത് പ്രിയദർശന്റെ ചിത്രം എന്ന സിനിമയിലാണ്,'

  Also Read: നടിമാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത് ഇത്തരം സാഹചര്യങ്ങളില്‍; തുറന്ന് പറഞ്ഞ് മാലാ പാര്‍വതി

  'ദൂരെ കിഴക്കുദിക്കും ആണ് ഞാൻ അതിൽ പാടിയ ഗാനം. അത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ വലിയ മനുഷ്യന്റെ ഗായകനായി മുദ്രകുത്തപ്പെട്ടു. എന്റെ ജീവിതത്തിലെ അസുലഭ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. അതിനു ശേഷം ഒരുപാട് അവസരങ്ങൾ ലാലുവിന് വേണ്ടി പാടാൻ എനിക്ക് വന്നിട്ടുണ്ട്,'

  'ലാലു അഭിനയിക്കുമ്പോൾ ഞാൻ പാടുന്നത് വളരെ നാച്ചുറലായി തോന്നുമെന്ന് എല്ലാവരും പറയും. അത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ മികവ് കൊണ്ടാണ്. പിന്നീട് പല ഗാനങ്ങളും അദ്ദേഹത്തോട് സംസാരിച്ചാണ് പാടിയിട്ടുള്ളത്. അങ്ങനെ ഞങ്ങൾ വളരെ അടുത്ത ബന്ധമായി. അങ്ങനെ നിരവധി പാട്ടുകൾ പാടി. അദ്ദേഹമാണ് എന്നെ രക്ഷിച്ചത്,' എം ജി ശ്രീകുമാർ പറഞ്ഞു.

  Read more about: mg sreekumar
  English summary
  When MG Sreekumar Opened Up How He Met And Became Friends With Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X