For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോനിഷയുടെ കാര്യത്തിൽ ജ്യോത്സ്യൻ പ്രവചിച്ചത് ഇങ്ങനെ! രണ്ടാഴ്ചക്കുള്ളിലായിരുന്നു മരണം; എംജി ശ്രീകുമാർ പറഞ്ഞത്

  |

  മലയാള സിനിമയ്ക്ക് ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് എം ജി ശ്രീകുമാർ. പതിറ്റാണ്ടുകളായി മലയാള പിന്നണി ഗാനരംഗത്ത് തിളങ്ങി നിൽക്കുന്ന അദ്ദേഹം നിരവധി മനോഹര ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. യേശുദാസും എം ജയചന്ദ്രനും പി ജയചന്ദ്രനുമെല്ലാം തിളങ്ങി നിന്ന സമയത്ത് തന്നെയാണ് എം ജി ശ്രീകുമാർ കടന്നുവരുന്നതും തന്റേതായ ഇടം കണ്ടെത്തുന്നതും.

  ഇന്ന് എംജിയുടെ ഒരു ഗാനമെങ്കിലും ദിവസേന കേൾക്കാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000 ത്തിന് മുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു ഗായകനാണ് അദ്ദേഹം. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും പ്രേക്ഷകർക്ക് സുപരിചിതയാണ്. പലപ്പോഴും അഭിമുഖങ്ങളിൽ ഇവർ ഒന്നിച്ചെത്താറുണ്ട്.

  Also Read: മിമിക്രിയുടെ കാര്യം സുബിതയുടെ വീട്ടുകാരോട് പറഞ്ഞിരുന്നില്ല, ടൈല്‍ പണിയാണെന്നാണ് പറഞ്ഞത്: ബിജുക്കുട്ടന്‍

  ഒരിക്കൽ കൗമുദിയ്ക്ക് നൽകിയ ഇവരുടെ അഭിമുഖം ഇപ്പോൾ ശ്രദ്ധനേടുകയാണ്. ജ്യോതിഷത്തിൽ തനിക്ക് വിശ്വാസമില്ലെന്ന് എംജി ശ്രീകുമാർ പറയുന്നതാണ് വീഡിയോയിൽ. അന്തരിച്ച നടി മോനിഷയുമായി ബന്ധപ്പെട്ട് ഒരു ജ്യോത്സ്യൻ നടത്തിയ പ്രവചനത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. വിശദമായി വായിക്കാം.

  'ജ്യോതിഷത്തിൽ ഒന്നും വലുതായിട്ട് വിശ്വസിക്കുന്ന ആളല്ല ഞാൻ. ജ്യോത്സനെ പോയി കാണാറൊന്നുമില്ല. പിന്നെ നമ്മുക്ക് എന്തെങ്കിലും വിഷമങ്ങൾ വരുമ്പോൾ ചിലപ്പോൾ കണ്ടേക്കും. അല്ലാതെ ഇവർ പറയുന്ന കാര്യങ്ങൾ കേട്ടാൽ മനുഷ്യന്റെ സമാധാനം പോകും. നമുക്ക് വരാനുള്ളത് വരും. കിട്ടേണ്ടത് കിട്ടും. ഒരു അടിയാണെങ്കിൽ പോലും കിട്ടേണ്ടതാണെങ്കിൽ വഴിയിൽ തങ്ങില്ല. നമ്മളെ വന്ന് അടിച്ചിട്ടേ പോകത്തുള്ളൂ,'

  'സമയത്തെ കുറിച്ച്‌ കേട്ട ഒരു കഥയാണ്. ഒരാൾ പന്ത്രണ്ട് മണിക്ക് പാമ്പ് കടിയേറ്റ് മരിക്കുമെന്ന് പറഞ്ഞു. ഇയാൾ കൂട്ടുകാർക്ക് ഒപ്പം ഹൈറേഞ്ചിലേക്ക് ആ സമയത്ത് യാത്രയിലാണ്. ജീപ്പിലാണ്. അത് മുഴുവൻ നോക്കി പാമ്പിലെന്ന് ഉറപ്പാക്കി യാത്ര തുടർന്നു. യാത്രയിൽ ഇയാൾ ജീപ്പിന്റെ പുറത്തേക്ക് മുകളിലായി കൈ പിടിച്ചിരുന്നു,'

  'അതിനിടയിൽ ഒരു പരുന്ത് ഒരു മൂർഖൻ പാമ്പിനെയും കൊത്തികൊണ്ട് മുകളിലൂടെ പറക്കുന്നുണ്ടായിരുന്നു. അത് പരുന്തിനെ കൊത്തി. പരുന്ത് കൈ വിട്ടു. ഇത് നേരെ വന്ന് വീണത് ജീപ്പിനു മുകളിൽ ഇയാൾ കൈ പിടിച്ചിരിക്കുന്നിടത് കൈയിൽ കൊത്തി ഇയാൾ മരിച്ചു. അതാണ് പറയുന്നത് വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന്,'

  'ഇപ്പോൾ തന്നെ മോനിഷയുടെ കാര്യം. മോനിഷ കല്യാണം കഴിച്ച് രണ്ടു കുട്ടികളുടെ അമ്മയാകും എന്നിങ്ങനെയൊക്കെ ഒരു ജോത്സ്യൻ പ്രവചിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് ആ കുട്ടി മരിക്കുന്നത്. നമ്മുക്ക് ഒന്നും നമ്മുടെ ജീവിതത്തെ കുറിച്ച് പ്രവചിക്കാൻ പറ്റില്ല,' എം ജി ശ്രീകുമാർ പറഞ്ഞു

  മലയാള സിനിമയുടെ തീരാനഷ്ടമാണ് മോനിഷയുടെ വിയോഗം.1992 ലാണ് ഒരു കാറപകടത്തില്‍ മോനിഷ മരിക്കുന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും അമ്മ ശ്രീദേവി ഉണ്ണിയും കാറില്‍ യാത്ര ചെയ്യുമ്പോൾ ആയിരുന്നു അപകടം.

  Also Read: മറ്റൊരു നടനും ചെയ്യാത്ത കാര്യമാണ് മോഹൻലാൽ അന്ന് ചെയ്തത്, എനിക്കുവേണ്ടി ഒരുമാസം വെറുതെ ഇരുന്നു: മണിയൻപിള്ള രാജു

  അപകടത്തിൽ തലയ്ക്ക് ക്ഷതമേറ്റ മോനിഷ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇന്നും നൊമ്പരമായി അവശേഷിക്കുന്ന ഒന്നാണ് ഈ അപകടം. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ അഭിനേത്രിയായിരുന്നു മോനിഷ. ആദ്യ സിനിമയ്ക്ക് തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയ നടി തെന്നിന്ത്യയിലെ അക്കാലത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു.

  Read more about: mg sreekumar
  English summary
  When MG Sreekumar Opens Up An Astrologer Prediction About Monisha's Future
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X