For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയരംഗങ്ങളിൽ കട്ട് പറഞ്ഞാലും ഞാൻ അവസാനിപ്പിക്കാറില്ല; പ്രണയം ഏറ്റവും മനോഹരമായ അനുഭവമാണ്: മോഹൻലാൽ

  |

  മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നടനാണ് മോഹൻലാൽ. അഭിനയത്തിന്റെ കാര്യത്തിൽ പകരക്കാരില്ലാത്ത നടനാണ് അദ്ദേഹം. നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ, താരരാജാവ് എന്നിങ്ങനെ മോഹന്‍ലാലിന് ആരാധകർ ചാർത്തി കൊടുത്തിരിക്കുന്ന വിശേഷണങ്ങള്‍ നിരവധിയാണ്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് വെള്ളിത്തിരയിൽ നടൻ അവതരിപ്പിച്ചിട്ടുള്ളത്.

  സദയം, ചിത്രം, ദശരഥം, സ്‌ഫടികം, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ എത്രയെത്ര സിനിമകളിലാണ് നടൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ളത്. ആദ്യം വില്ലനായി എത്തിയ മോഹൻലാൽ പിന്നീട് നായകനായും സൂപ്പർ സ്റ്റാറയുമെല്ലാം വളരുകയായിരുന്നു. കോമഡിയോ സീരിയസോ വേഷങ്ങൾ ഏത് തന്നെ ആയാലും മോഹൻലാൽ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു.

  Also Read: കരഞ്ഞോണ്ട് ഇറങ്ങി പോയി, വഴക്ക് കൂടിയത് ഫാസിലുമായി; ഡബ്ബിങ് സ്റ്റുഡിയോയിലെ പ്രശ്നത്തെ കുറിച്ച് ഭാഗ്യലക്ഷ്മി

  അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ തിരുത്തി കൊണ്ടായിരുന്നു മോഹൻലാലിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. വില്ലനായി എത്തിയ മോഹനലാലിന് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ നായകനാവാൻ അധികം നാൾ വേണ്ടി വന്നിരുന്നില്ല. പ്രണയനായകനായി നടൻ തിളങ്ങിയ പല സിനിമകളും സൂപ്പർ ഹിറ്റുകളായിട്ടുണ്ട്.

  ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ അതിഥി ആയി എത്തിയപ്പോൾ മോഹൻലാൽ താൻ പ്രണയ രംഗങ്ങളിൽ അഭിനയിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. പ്രണയ രംഗങ്ങളിൽ സംവിധായകർ കട്ട് പറഞ്ഞാലും താൻ അവസാനിപ്പിക്കാറില്ല എന്നാണ് മോഹൻലാൽ പറഞ്ഞത്. ഷോയിൽ നടൻ മുകേഷ് ചോദിച്ച ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്.

  'പ്രണയരംഗങ്ങളിൽ ലാലിനോടൊപ്പം അഭിനയിക്കാൻ വളരെ കംഫർട്ടബിൾ ആണെന്ന് ആ കാലത്ത് ലാലിനോടൊപ്പം അഭിനയിച്ച എല്ലാ നടിമാരും പറഞ്ഞിട്ടുണ്ട്. നമ്മളെ പോലും പരിസരം മറന്ന് അഭിനയിക്കാനുള്ള വലിയ പ്രചോദനം ലാൽ നൽകാറുണ്ട് എന്നാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള രംഗങ്ങളിൽ ലാൽ കഥാപാത്രമായി മാറി അഭിനയിക്ക്‌ പിന്നീട് എപ്പോഴാണ് മോഹൻലാൽ ആകുന്നത്. ഇനി ഇപ്പോൾ ആകാറില്ലേ?' എന്നായിരുന്നു മുകേഷിന്റെ ചോദ്യം.

  ഇതിനു മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു, 'ഇത് ഒരു മേക്ക് ബിലീഫ് എന്നൊരു സംഭവമാണ്. ഇപ്പോൾ ദൃശ്യം കണ്ടിട്ട് മോഹൻലാലും മീനയും ആ കുടുംബവും ശരിക്കും കുടുംബമായി എന്നൊക്കെ പറയണമെങ്കിൽ അവരെയും കംഫർട്ടബിൾ കൊണ്ട് വരണം. എന്നാലാണ് നമ്മുക്കും സൗകര്യമായിട്ട് അഭിനയിക്കാൻ പറ്റുകയുള്ളു.,'

  'ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ എന്ന് പാടുമ്പോൾ അതിൽ അവർ ആ മാൻകിടാവിനെ പോലെ ആയി മാറുകയും അവർ അതുപോലെ പ്രതികരിക്കുകയും വേണം. അങ്ങനെയുള്ള രംഗങ്ങളിൽ അവരെ ഏറ്റവും കംഫർട്ടബിൾ ആക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെയാകുമ്പോൾ ഞാൻ കുറച്ചു കൂടെ കംഫർട്ടബിൾ ആകും,'

  Also Read: 'മമ്മൂക്കയുടേത് കള്ളക്കണ്ണീരാണെന്ന് തിലകൻ ചേട്ടൻ പറഞ്ഞത് എനിക്ക് സങ്കടമായി, അപ്പോഴാണ് ദേഷ്യപ്പെട്ടത്'; ദിലീപ്

  'ഒരു പരിചയമില്ലാത്തവർ ഒരു പ്രണയരംഗത്തിൽ വരുമ്പോൾ ഞാൻ എന്തെങ്കിലും പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യസന്ധത തോന്നിയാലേ അതിനനുസരിച്ച് പ്രതികരിക്കാൻ കഴിയു. അതുകൊണ്ടാണ് തമാശകൾ ഒക്കെ പറഞ്ഞ് ഏറ്റവും കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുന്നത്. നമ്മൾ കംഫർട്ടബിൾ ആകാൻ കൂടി വേണ്ടിയാണത്,'

  'മുകേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയാണെങ്കിൽ കട്ട് എന്ന് പറയുന്നതോടെ അവരിൽ നിന്ന് അത് പോകും. പക്ഷെ എനിക്ക് ആ സിനിമ കഴിയുന്നത് വരെ ഉണ്ടാകും. സിനിമ കഴിഞ്ഞാലും പോകില്ലെന്നാണ് അവൻ ചിന്തിക്കുന്നതെങ്കിൽ അവൻ മഹാനായ ഒരു മനുഷ്യനാണ്,'

  'അതുപോലെയുള്ള പ്രണയങ്ങൾ നല്ലതാണെങ്കിൽ അത് അങ്ങനെ ഇരുന്നോട്ടെ. എന്തിനാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്. എന്റെ പ്രണയം നിങ്ങൾക്ക് നിഷേധിക്കാൻ കഴിയില്ലെന്നാണ്. നിങ്ങൾക്ക് പ്രണയിക്കാതിരിക്കാം. എനിക്ക് പ്രണയിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം. പ്രണയം ഏറ്റവും മനോഹരമായ ഫീലിങ്ങാണ്. അത് എല്ലാത്തിനോടും തോന്നുന്ന ഒന്നാണ്. അത് അങ്ങനെ തന്നെ കിടന്നോട്ടെ,' മോഹൻലാൽ പറഞ്ഞു.

  Read more about: mohanlal
  English summary
  When Mohanlal Gave An Interesting Reply To Mukesh's Question About His Acting In Love Scenes On JB Junction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X