For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയദർശന്റെ കുടുംബബന്ധം 'തകർന്ന'തിനെ കുറിച്ച് ചോദ്യം; അവതാരകനോട് പൊട്ടിത്തെറിച്ച മോഹൻലാൽ!, സംഭവമിങ്ങനെ

  |

  മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. സിനിമയിലെ ഹിറ്റ് സംവിധായക- നായിക ജോഡി ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ഏകദേശം ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1990 ഡിസംബര്‍ 13 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

  എന്നാൽ 24 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 2016 ൽ ലിസിയും പ്രിയദർശനും നിയമപരമായി വേർപിരിയുകയും ചെയ്തു. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത്, കല്യാണിയും സിദ്ധാർഥും. ചെന്നൈയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് ലിസി ഇപ്പോൾ സ്വന്തമായി ഡബ്ബിങ് സ്റ്റുഡിയോയും നടത്തുന്നുണ്ട് നടി.

  Also Read: 'അതിന് മുമ്പ് പലപ്പോഴും ഇങ്ങനെ സംഭവിച്ചു'; ഇടവേള ബാബുവിനോട് ദിലീപിന് വൈരാ​ഗ്യം വരാനുള്ള കാരണം; ലാൽ ജോസ്

  അച്ഛന്റേയും അമ്മയുടേയും പാത പിന്തുടർന്ന് മക്കളായ കല്യാണിയും സിദ്ധാർഥും ഇന്ന് സിനിമയിൽ സജീവമാണ്. ലിസി-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം തന്നെ വലിയ ഹിറ്റായിരുന്നു. ജീവിതത്തിൽ ഇവർ ഒന്നിച്ചപ്പോഴും അസൂയയോടെ ആയിരുന്നു സഹപ്രവർത്തകർ അടക്കം നോക്കിയിരുന്നത്.

  സിനിമയിൽ ലിസിയുടെയും പ്രിയദർശന്റെയും അടുത്ത സുഹൃത്ത് ആണ് മോഹൻലാൽ. ലിസിയുമായുള്ള വേർപിരിയലിന് ശേഷം പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു മോഹൻലാൽ നായകനായ ഒപ്പം. വേർപിരിഞ്ഞ ശേഷം പ്രിയദർശൻ ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത് പോലും ചിത്രത്തിന്റെ വിശേഷങ്ങളും ആയിട്ടായിരുന്നു.

  അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച ചോദ്യങ്ങളും സംവിധായകനോട് ഉണ്ടായിട്ടുണ്ട്. ഒരിക്കൽ മോഹൻലാലിനൊപ്പം പ്രിയദർശൻ പങ്കെടുത്ത ഒരു അഭിമുഖത്തിൽ പ്രിയദർശന്റെ കുടുംബജീവിതത്തെ കുറിച്ച് അവതാരകൻ ചോദിച്ചതും അതിന് മോഹൻലാൽ നൽകിയ മറുപടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

  മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ ജോണി ലൂക്കോസ് ആണ് പ്രിയന്റെ തകര്‍ന്ന ദാമ്പത്യക്കെ കുറിച്ച് ചോദിച്ചത്. ചോദ്യം മോഹൻലാലിനെ പ്രകോപിതനാക്കുകയായിരുന്നു. 'പ്രിയദര്‍ശന്റെ കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷം എടുത്ത സിനിമ എന്ന നിലയ്ക്ക് എന്തെങ്കിലും വ്യത്യാസം ഈ സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായിരുന്നോ' എന്നതായിരുന്നു അവതാരകന്റെ ചോദ്യം.

  ചോദ്യം പൂർത്തിയാക്കാൻ പോലും മോഹന്‍ലാല്‍ അവതാരകനെ സമ്മതിച്ചില്ല. അതിനിടയിലേക്ക് കയറി, ആ തകര്‍ച്ച എന്ന വാക്ക് തന്നെ പിന്‍വലിക്കണം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. നിങ്ങളാണ് നിങ്ങളുടെ ജീവിതം തീരുമാനിക്കുന്നത് എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ (പ്രിദര്‍ശന്‍) ഭാര്യയും കുട്ടികളുമായി അദ്ദേഹം ഇപ്പോഴും നല്ല സൗഹൃദത്തിലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്, പ്രിയദർശനും ഒപ്പം തന്നെ അതെ എന്ന് പറയുന്നുണ്ട്.

  മറ്റൊരാളുടെ കുടുംബം എന്ന് പറയുമ്പോള്‍ നമുക്ക് അറിയാത്ത മേഖലയാണ്. അതില്‍ കയറി താൻ ഒരിക്കലും അഭിപ്രായം പറയാറില്ല. അത് അവരുടെ സ്വകാര്യതയാണ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറി ചെന്ന് ആവശ്യമില്ലാതെ അഭിപ്രായം പറയുന്നതിനോട് തനിക്ക് യോജിപ്പില്ല എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.

  Also Read: മറ്റ് നായികമാരെ പോലെ ആയിരുന്നില്ല മോഹിനി, എപ്പോഴും ദയയോടെ പെരുമാറിയ ശ്രീവിദ്യ; ലാൽ ജോസ് പറയുന്നു

  'എല്ലാവരുടെയും ജീവിതത്തിൽ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. അങ്ങനെ ഒന്ന് എന്റെ ജീവിതത്തിലും ഉണ്ടായി. അതേ കുറിച്ച് അറിയണം എന്ന് ആഗ്രഹം ഉള്ളവരോട് ആയി പറയാം, ഞാനും എന്റെ മുന്‍ ഭാര്യയും കുട്ടികളും ഇപ്പോഴും നല്ല സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് മുന്നോട്ട് പോകുന്നത്. കുട്ടികള്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും ഒപ്പം നില്‍ക്കുന്നുണ്ട്.,'

  'ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍, കൂടുതല്‍ സ്വാതന്ത്രത്തോടെ തീരുമാനങ്ങള്‍ എടുത്ത് ജീവിക്കാന്‍ വേണ്ടി ഞങ്ങൾ വേര്‍പിരിഞ്ഞു എന്ന് മാത്രമാണ്.' എന്ന് പ്രിയദർശനും അഭിമുഖത്തിൽ പറയുന്നുണ്ട്.

  Read more about: mohanlal
  English summary
  When Mohanlal Got Angry When Asked About Priyadarshan's Broken Family Life, Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X