For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിനോടൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 പിന്നിട്ടു, ആഘോഷം'; ഗോസിപ്പിനെ കുറിച്ച് നടൻ പറഞ്ഞതിങ്ങനെ!

  |

  മലയാളത്തിന്റെ അഭിമാനമാണ് നടൻ. പതിറ്റാണ്ടുകളായി ഓരോ സിനിമാ പ്രേമിയെയും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടൻ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളാണ് ഇന്ന്. അഭിനയത്തിന്റെ കാര്യത്തിൽ പകരക്കാരില്ലാത്ത നടനാണ് അദ്ദേഹം. നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ, താരരാജാവ് എന്നിങ്ങനെ അദ്ദേഹത്തിന് വിശേഷണങ്ങള്‍ ഏറെയാണ്.

  ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് നടൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്. സദയം, ചിത്രം, ദശരഥം, സ്‌ഫടികം, വാനപ്രസ്ഥം, തന്മാത്ര തുടങ്ങിയ സിനിമകളിൽ എല്ലാം മോഹൻലാൽ എന്ന നടനെ പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ആദ്യം വില്ലനായി എത്തിയ മോഹൻലാൽ പിന്നീട് നായകനായും മലയാളം കണ്ട ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒരാളെയും വളരുകയായിരുന്നു.

  Also Read: 'കമൽ ഹാസന്റെ കൂടെ മാത്രം കനക അഭിനയിച്ചില്ല'; മകളെക്കുറിച്ച് നടിയുടെ അമ്മ ഭയന്നത്

  കോമഡിയോ സീരിയസോ എന്ന് വേണ്ട ഏത് വേഷവും മോഹൻലാൽ എന്ന നടന്റെ കയ്യിൽ ഭദ്രമായിരുന്നു. അതുവരെയുണ്ടായിരുന്ന നായക സങ്കൽപ്പങ്ങളെ തിരുത്തി കൊണ്ടായിരുന്നു മോഹൻലാലിന്റെ മലയാള സിനിമയിലേക്കുള്ള വരവ്. വില്ലനായി എത്തിയ മോഹൻലാലിന് മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ നായകനാവാൻ അധികം നാൾ വേണ്ടി വന്നിരുന്നില്ല.

  പ്രണയനായകനായൊക്കെ വിലസുമ്പോൾ തന്നെയും ഒരുപാട് ഗോസിപ്പുകളും നടന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ തന്റെ പേരിൽ പ്രചരിച്ച ഗോസ്സിപ്പുകളെ കുറിച്ച് നടൻ മനസ് തുറന്നിരുന്നു. ഒരുപാട് ഗോസിപ്പുകൾ താങ്കളുടെ പേരിൽ വന്നിട്ടുണ്ടല്ലോ, അതിൽ താങ്കളെ ഏറ്റവും രസിപ്പിച്ച ഗോസിപ്പ് ഏതാണ് എന്ന അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മോഹൻലാൽ.

  'പിടിഐക്കാര് പല തവണ എന്നെ വിളിച്ചിട്ടുണ്ട് ഞാൻ മരിച്ചുപോയോ എന്ന് ചോദിച്ച്. അതൊക്കെ തമാശയായിട്ട് കാണാം. ഞാൻ രണ്ടു മൂന്ന് തവണ മരിച്ചു പോയിട്ടുള്ള ആളാണ്. എനിക്ക് എയ്ഡ്സ് ആണെന്നും കാൻസർ ആണെന്നും ഒക്കെ എഴുതിയിട്ടുണ്ട്. ഒരു തമിഴ് പത്രമാണ്. ഞാൻ ആശുപത്രിയിൽ കിടക്കുന്നത് ഒരാൾ കണ്ടു എന്ന തരത്തിൽ ഒക്കെ പറഞ്ഞത്,' മോഹൻലാൽ പറഞ്ഞു.

  അതേസമയം, താങ്കളെ കുറിച്ച് ഞാൻ കേട്ട ഏറ്റവും രസകരമായ ഗോസിപ്പ് അല്ലെങ്കിൽ കഥ, മോഹൻലാലിനൊപ്പം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം 3000 പിന്നിട്ടു. അതിന്റെ പേരിൽ ഒരു ആഘോഷം ഉണ്ടായിരുന്നു എന്നതാണ്. ഇത് താങ്കൾ കേട്ടിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അത് ശരിയല്ല എന്നായിരുന്നു മോഹൻലാലിൻറെ മറുപടി.

  'അത് ശരിയല്ല, അതിൽ കൂടുതൽ ഉണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ തമാശ ആയിട്ട് പറയാനേ സാധിക്കൂ. അത് ഒരു ഗോസ്സിപ്പാണ്. അതിനെ അവർക്ക് എങ്ങനെ വേണമെങ്കിലും എഴുതാമല്ലോ. എന്റെ ഫോട്ടോ വെച്ചും വീട്ടിൽ വരുന്നു എന്ന് പറഞ്ഞും അമ്മായിയച്ഛൻ പറഞ്ഞെന്നും ഒക്കെ പറഞ്ഞ് എഴുതും,'

  Also Read: 'കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി, ഇന്ന് കാശുണ്ടെങ്കിൽ നാളെ ഉണ്ടാവില്ല'; വിവാഹത്തെ കുറിച്ച് നിഖിലും രമ്യയും

  'നമ്മുടെ പത്രങ്ങളും മാസികകളും ഒക്കെ അത് വിൽക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ അവരവരുടെ വീട്ടുകാരെ കുറിച്ച് വരെ എഴുതാൻ തയ്യാറായിട്ടുള്ള പ്രസ്ഥാനങ്ങളാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അവർ പലതും എഴുതിയിട്ടുണ്ട്. എന്റെ കുട്ടികളെ കുറിച്ച്, സ്വന്തം കുട്ടികൾ അല്ല, എനിക്ക് വേറെ കുട്ടികൾ ഉണ്ടെന്ന് ഒക്കെ,' പിന്നെ ഞാൻ വൃക്ക മാറ്റി വെച്ച് കിഡ്‌നി റാക്കറ്റിൽ വരെ പെട്ടതാണെന്ന് പറഞ്ഞെന്നും മോഹൻലാൽ പറഞ്ഞു.

  അതേസമയം, തനിക്കെതിരെ വരുന്ന ഗോസിപ്പുകൾ എല്ലാം ഭാര്യ പോസിറ്റീവ് ആയിട്ടേ എടുത്തിട്ടുള്ളു എന്നും മോഹൻലാൽ പറയുന്നുണ്ട്. 'എന്റെ ഭാര്യയുടെ അച്ഛൻ ഒരു നടനും സംവിധായകനും നിർമ്മാതാവും ഒക്കെയാണ്. ഇപ്പോഴും സിനിമയിൽ സജീവമായിട്ടുള്ള ആളാണ്. അതുകൊണ്ട് സിനിമ സർക്കിളിനെ കുറിച്ച് ധാരണയുള്ള ആളാണ് ഭാര്യ,' മോഹൻലാൽ പറഞ്ഞു.

  Read more about: mohanlal
  English summary
  When Mohanlal Open Up About The Gossips On His Name In Nere Chowe Show, Video Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X