സുചിത്രയുടെ സിനിമ പാരമ്പര്യം മോഹൻലാലിന്റെ ജീവിതത്തെ സ്വാധീനിച്ചിരുന്നോ? ഭാര്യയെ കുറിച്ച് സൂപ്പർതാരം പറയുന്നു 

മലയാള സിനിമയിലെ മാതൃക ദമ്പതികളാണ് മോഹൻലാലും ഭാര്യ സുചിത്രയും. സിനിമയ്ക്കായി ജീവിതം ഉഴിഞ്ഞു വച്ച ലെജൻഡറി താരത്തിന് എന്നും പിന്തുണച്ച വ്യക്തിയാണ് അദ്ദേഹത്തിന്റെ പ്രിയ പത്നി. കരിയറിന്റെ തുടക്കത്തിൽ വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന ലാലിനെ, സിനിമ നിർമ്മാതാവ് ബാലാജിയുടെ മകൾ സുചിയ്ക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു. പക്ഷെ പതുക്കെ ആ ഇഷ്ടക്കേട് കടുത്ത ആരാധനയ്‌ക്കും, പ്രണയത്തിനും വഴിമാറി. ഇന്ന്, വിവാഹത്തിന്റെ മുപ്പത്തിയഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ, മോഹൻലാലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി സുചിത്ര തന്നെയാണ്.

കുറച്ചു കാലം മുൻപ്, ഒരു തമിഴ് യൂട്യൂബ് ചാനലിന് വേണ്ടി പ്രശസ്ത നടി സുഹാസിനി മണി രത്‌നത്തിന് നൽകിയ ഒരു അഭിമുഖത്തിൽ, തുടരും താരം അദ്ദേഹത്തിന്റെ ഭാര്യയെ സുചിത്രയെ കുറിച്ചും, അവർക്ക് തന്റെ കരിയറിലും ജീവിതത്തിലുമുള്ള സ്ഥാനത്തെ കുറിച്ചും മനസ്സ് തുറന്നിരുന്നു. ഒരു സിനിമ കുടുംബത്തിൽ നിന്ന് വന്ന ആളായത് കൊണ്ട് തന്നെ, സുചിയ്ക്ക് എന്നും തനിക്ക് സിനിമയോടുള്ള അഭിനിവേശം നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് മോഹൻലാൽ പറഞ്ഞത്. അത് കൊണ്ട് തന്നെ, തന്റെ യാത്രയിൽ ഒരു വലിയ പിന്തുണ തരാൻ ഭാര്യക്ക് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

Mohanlal and Suchitra
Photo Credit: Filmibeat

'ഡബ്ബ് ചെയ്യാൻ സമ്മതിച്ചില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് ശോഭന, തരുൺ മൂർത്തി പറഞ്ഞ നുണ, അവർ എന്റെ ശബ്ദം മാറ്റി'

"സുചിയുടെ അമ്മ എന്നും അവരുടെ അച്ഛന് ഒരു വലിയ സപ്പോർട്ട് ആയിരുന്നു. അത് കണ്ടാണ് അവൾ വളർന്നത്. ഒരു പക്ഷെ ഞാനുമായുള്ള വിവാഹത്തിന് മുൻപ് അച്ഛൻ (നിർമ്മാതാവ് ബാലാജി) സുചിയോട് എന്റെ ഭാര്യയാകുമ്പോൾ അവളും അതും പോലെയാകണം എന്ന് ഉപദേശിച്ചിരിക്കാം. അവരുടെ അമ്മ അച്ഛനോട് എങ്ങനെയായിരുന്നോ, അത് പോലെയാണ് എന്നും സുചി എന്നോട് പെരുമാറിയിട്ടുള്ളത്. അവൾ തന്നിട്ടുള്ള പിന്തുണ അത്രയേറെ വലുതാണ്," മോഹൻലാൽ വെളിപ്പെടുത്തി. ഒപ്പം, ഭാര്യയും താനും പരസ്പരം സ്പേസ് കൊടുക്കണമെന്ന് നിർബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Mohanlal and Suchitra
Photo Credit: Filmibeat

ഒപ്പം, സ്ത്രീകൾക്ക് തന്റെ ജീവിതത്തിലുള്ള സ്ഥാനത്തെ കുറിച്ചും മോഹൻലാൽ അഭിമുഖത്തിൽ വാചാലനായി. "സ്ത്രീകളെ ബഹുമാനിക്കാൻ കാരണങ്ങളാണോ വേണ്ടത്? എത്രയെത്ര കാരണങ്ങളുണ്ട്? അത് എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത്," സൂപ്പർസ്റ്റാർ പറഞ്ഞു. ഒപ്പം തന്നെ, ലോകത്തെ എല്ലാവരും തെറ്റ് കുറ്റങ്ങൾ ഉള്ളവരായത് കൊണ്ട് പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാമെന്നും, അത് എങ്ങനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം എന്നും, ലെജൻഡറി താരം കൂട്ടി ചേർത്തു. പലപ്പോഴും നമ്മൾ പറയുന്ന കാര്യങ്ങൾ അതെ അർത്ഥത്തിൽ മുന്നിലുള്ള ആൾ എടുക്കണമെന്നില്ല, പക്ഷെ അപ്പോഴും ബഹുമാനപൂർവ്വമേ അത് നേരിടാവൂ.

ഒപ്പം ഭാര്യ ആണെങ്കിലും, ഏതൊരു വ്യക്തിക്കും ബഹുമാനത്തിനൊപ്പം അവർ ആഗ്രഹിക്കുന്ന സ്പേസ് കൂടി കൊടുത്താലേ ഏതു ബന്ധവും മുന്നോട്ട് പോകൂ എന്നും മോഹൻലാൽ പറഞ്ഞു. താനും ഭാര്യ സുചിത്രയും പരസ്പരം സ്പേസ് നൽകുന്നവരാണ്. തന്റെ ജോലിയോടുള്ള കമ്മിറ്റ്മെന്റ് അവർ അങ്ങേയറ്റം ബഹുമാനിക്കുന്നത് പോലെ, സുചിത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളെ താനും ബഹുമാനിക്കുന്നുവെന്നും എമ്പുരാൻ താരം പറഞ്ഞു. "ബഹുമാനം കൊടുത്താൽ മാത്രമേ അത് തിരിച്ചു കിട്ടൂ എന്നാണ് എന്റെ വിശ്വാസം. ഒപ്പം സ്ത്രീകളും പുരുഷന്മാരും വളരെ വ്യത്യസ്തരാണ്. അത് അംഗീകരിച്ച് പരസ്പരം മനസ്സിലാക്കാൻ ശ്രമിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: mohanla suchithra mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X