എന്റെ അച്ഛൻ എന്നോട് പറഞ്ഞതേ ഞാൻ പ്രണവിനോട് പറഞ്ഞുള്ളു: മോഹൻലാലിന്റെ വെളിപ്പെടുത്തൽ ഇതായിരുന്നു
മലയാള സിനിമയിൽ ഇന്ന് മറ്റാർക്കും ഇത് വരെ തൊടാനാവാത്ത ഉയരങ്ങൾ കീഴടക്കി കഴിഞ്ഞ സൂപ്പർതാരമാണ് മോഹൻലാൽ. ബോക്സ് ഓഫീസിലെ രാജ പദവി മുതൽ, ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ പുരസ്കാരമെന്ന് കരുതപ്പെടുന്ന ദാദ സാഹേബ് ഫാൽക്കെ അവാർഡ് വരെ നേടിക്കഴിഞ്ഞു ലെജൻഡറി താരം ഇന്ന്. മോഹൻലാലിന്റെ കുടുംബത്തിൽ നിന്ന് ഇന്ന് മറ്റൊരു നടൻ കൂടി സിനിമയിൽ സജീവമാണ് - അദ്ദേഹത്തിന്റെ മകൻ പ്രണവ് മോഹൻലാൽ. എന്നാൽ അച്ഛനെ പോലെ സിനിമയിൽ സജീവമായി നിൽക്കുന്ന താരമല്ല മകൻ.
തന്റെ പല അഭിമുഖങ്ങളിലും, വല്ലപ്പോഴും മാത്രം അഭിനയിക്കാനും, അതല്ലാത്ത സമയങ്ങളിൽ യാത്രകൾക്കായി സമയം മാറ്റി വയ്ക്കാനും ഇഷ്ടമുള്ള വ്യക്തിയാണ് തന്റെ മകനെന്ന് രാവണപ്രഭു താരം പറഞ്ഞിട്ടുണ്ട്. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി പോലും മാധ്യമങ്ങളോട് സംസാരിക്കാൻ പ്രണവ് മോഹൻലാൽ ഇത് വരെ തയ്യാറായിട്ടുമില്ല. അങ്ങനെയുള്ള മകന്, കരിയർ തുടങ്ങുന്നതിന് മുൻപ് കൊടുത്തത്, തന്റെ അച്ഛൻ തനിക്കു തന്നെ അതെ ഉപദേശമാണെന്ന് മോഹൻലാൽ ഒരിക്കൽ പറഞ്ഞിരുന്നു.

അന്ന് വാനോളം പുകഴ്ത്തി പൃഥ്വിരാജ്, എന്നിലിന്ന്...; ആ സൗഹൃദത്തിൽ സംഭവിച്ചത്? എമ്പുരാൻ കാരണമെന്ന് വാദം
വർഷങ്ങൾക്ക് മുൻപ്, പ്രണവ് സിനിമയിലേക്ക് തിരിച്ചെത്തുന്നതിനും മുൻപ്, കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്ത ജെ.ബി. ജംഗ്ഷൻ എന്ന പരിപാടിയിൽ അതിഥിയായി മോഹൻലാൽ എത്തിയിരുന്നു. അന്ന് തന്റെ മകനെ കുറിച്ചും, അയാളുടെ ആഗ്രഹങ്ങളെ കുറിച്ചും, സൂപ്പർതാരം മനസ്സ് തുറന്നു. സിനിമയിൽ നായകനായി എത്തണമെന്ന് അങ്ങനെ ആഗ്രഹമൊന്നും അപ്പു എന്ന് വിളിക്കുന്ന മകൻ ഇത് വരെ പറഞ്ഞിട്ടില്ല എന്നാണ് അന്ന് ലെജൻഡറി നടൻ വെളിപ്പെടുത്തിയത്. പക്ഷെ ജീവിതത്തിൽ ഒരുപാട് എക്സൈറ്റ് ചെയ്യിക്കുന്ന കാര്യങ്ങൾ ചെയ്യാനാണ് അയാൾ ഇഷ്ടപ്പെടുന്നതെന്നും മോഹൻലാൽ പറഞ്ഞു.
മകൻ സിനിമയിൽ അഭിനയിക്കുന്നതിനോട് അത്ര താത്പര്യമില്ലാതിരുന്ന അച്ഛൻ വിശ്വനാഥൻ നായർ മോഹൻലാലിനോട് ഒറ്റ കാര്യമേ പറഞ്ഞിരുന്നുള്ളു. അഭിനയിക്കണമെങ്കിൽ, അത് ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം മതി എന്നായിരുന്നു അത്. താൻ തന്റെ മകൻ പ്രണവിനോട് പറഞ്ഞതും തന്റെ അച്ഛൻ തന്നോട് പറഞ്ഞ അതേ കാര്യമാണെന്ന് മോഹൻലാൽ വെളിപ്പെടുത്തി. എന്ത് കരിയർ വേണമെങ്കിലും സ്വീകരിക്കാം, യാത്ര ചെയ്യാം, സിനിമയിൽ വരണമെങ്കിൽ അതും ആവാം, പക്ഷെ വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ അതാകാവു എന്ന് അദ്ദേഹം മകനോട് പറഞ്ഞു.

"എന്റെ അച്ഛന് ഞാൻ സിനിമയിലഭിനയിക്കുന്നത് ഇഷ്ടമാണോ അല്ലയോ എന്നുള്ളത് വേറെ കാര്യം... അന്ന് അതല്ല, "നീ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യൂ... എന്നിട്ട് നിനക്ക് ഇഷ്ടം പോലെ ചെയ്യൂ..." എന്നാണ് അച്ഛൻ പറഞ്ഞത്. ഞാൻ എന്റെ മകനോട് അത് തന്നെയാണ് പറയുന്നത്. "ഡിഗ്രി ചെയ്യുക, അത് കഴിഞ്ഞ് നിനക്ക് എന്താണോ ഇഷ്ടം, നീ അത് ചെയ്യൂ. നിന്റെ മാർഗ്ഗം നീ തിരഞ്ഞെടുക്കൂ" എന്ന്. അദ്ദേഹത്തിന് (പ്രണവിന്) പഠിപ്പിക്കാനാണ് ഇഷ്ടം," സൂപ്പർതാരം വെളിപ്പെടുത്തി.
"ഒരുപാട് പേർ അദ്ദേഹത്തെ സിനിമയിലഭിനയിക്കാൻ വിളിച്ചപ്പോഴൊക്കെ താത്പര്യമില്ല എന്നാണ് പറഞ്ഞത്. ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു, "എനിക്ക് ഏഷ്യയിൽ ഇംഗ്ലീഷ് അറിയാത്ത ഒരുപാട് രാജ്യങ്ങളുണ്ട്. എനിക്ക് അവരെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ഇഷ്ടം, എനിക്ക് ടീച്ചർ ആകണം," എന്നാണ് പ്രണവ് പറഞ്ഞത്. ഏറ്റവും നല്ല കാര്യമാണ്. അതാണ് അയാൾക്ക് ഇഷ്ടമെങ്കിൽ അയാൾ അത് ചെയ്യട്ടെ," മോഹൻലാൽ കൂട്ടിച്ചേർത്തു. എന്തായാലും, ഇപ്പോൾ വല്ലപ്പോഴും മാത്രം സിനിമയിൽ അഭിനയിച്ച്, ബാക്കി സമയം ഇത്തരം സ്വപ്നങ്ങൾക്കായി മാറ്റി വയ്ക്കുന്ന പ്രണവ് ഒരുപാട് ചെറുപ്പക്കാരുടെ പ്രചോദനമാണ്.


Click it and Unblock the Notifications











