അറിയപ്പെടുന്ന ആളാകുന്നതിന്റെ പ്രശ്‌നമാണ്! നമ്മളെ ആളുകൾ വിമർശിക്കും, അത് സ്വാഭാവികമാണ്; നവ്യ പറഞ്ഞത്

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിമാരിൽ ഒരാളാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് നവ്യ. എന്നാൽ വിവാഹത്തോടെ താരം സിനിമയിൽ നിന്നൊരു ഇടവേള എടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം ആദ്യം ഒരുത്തീ എന്ന സിനിമയിലൂടെ നവ്യ വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിലെ നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

ഒരുത്തിക്ക് ശേഷം മറ്റു സിനിമകൾ ഒന്നും നവ്യ ചെയ്തിട്ടില്ല. എങ്കിലും ടെലിവിഷൻ പരിപാടികളൊക്കെയായി സജീവമാണ് താരം. വിവിധ പരിപാടികളിൽ അതിഥി ആയി എത്തിയ നടി ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന കിടിലം എന്ന പരിപാടിയിൽ ജഡ്ജായും എത്തുന്നുണ്ട്.

ഇതൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു

ഏകദേശം 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു നവ്യ മലയാള സിനിമയിലേക്ക് മടങ്ങി എത്തിയത്. മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലൊക്കെ താരം സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇതൊക്കെ വൈറലായി മാറുകയും ചെയ്തിരുന്നു. അതിനിടെ നവ്യ നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളും പരാമർശങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

നവ്യയുടെ മറ്റൊരു വീഡിയോ ശ്രദ്ധ നേടുകയാണ്

കഴിഞ്ഞ ദിവസങ്ങളിലും സന്യാസിമാരെ കുറിച്ചുള്ള നവ്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും നടി ഒരുപാട് ട്രോളുകൾക്ക് ഇരയാവുകയും ചെയ്തിരുന്നു. അതിന് പിന്നാലെയിതാ, നവ്യയുടെ മറ്റൊരു വീഡിയോ ശ്രദ്ധ നേടുകയാണ്. മനോരമ ഓൺലൈന് നൽകിയ ഒരു അഭിമുഖത്തിൽ നിന്നുള്ള ഭാഗങ്ങളാണ് വൈറലാകുന്നത്. അറിയപ്പെടുന്ന ആളാകുന്നതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചാണ് നവ്യ സംസാരിക്കുന്നത്.

നമ്മുടെ ജീവിതം ചർച്ച ചെയ്യപ്പെടും

'നവ്യ നായർ എന്ന പേര് കൊണ്ട് ഞാൻ എവിടെ പോയാലും എനിക്ക് കിട്ടുന്ന മുൻഗണന, അതെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. ഞാൻ അംഗീകരിക്കുന്നുണ്ട്. അതൊക്കെ ഞാൻ ഏറ്റെടുക്കുന്നുമുണ്ട്. പക്ഷെ അതിന്റെ കൂടെ തന്നെ വരുന്നതാണ്, നമ്മുടെ ജീവിതം ചർച്ച ചെയ്യപ്പെടും. നമ്മൾ ചെയ്യുന്നതിനെ ആളുകൾ കൂടുതൽ ക്രിട്ടിസൈസ് ചെയ്യും. അത് സ്വാഭാവികമാണ്,'

'എന്റെ മാത്രം അല്ല, ഞാൻ അറിയുന്ന അറിയപ്പെടുന്ന ആളുകളുടെ ജീവിതത്തിൽ സംഭവിച്ചതല്ലാതെ ഒന്ന് എന്റെ ജീവിതത്തിലും സംഭവിക്കുന്നില്ല. അറിയപ്പെടുന്ന ആളാവുക എന്ന ഗുണത്തിനോട് താരതമ്യം ചെയ്യുമ്പോൾ ഈ ദോഷങ്ങളൊക്കെ അവഗണിക്കാവുന്നതാണ്,' നവ്യ പറഞ്ഞു.

സന്യാസിമാരെ കുറിച്ച് നടത്തിയ പരാമർശം ട്രോളായി

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ പരിപാടിയിൽ നവ്യ സന്യാസിമാരെ കുറിച്ച് നടത്തിയ പരാമർശം ട്രോളായി മാറിയത്. 'ചില വലിയ സന്യാസിമാരൊക്കെ അവരുടെ ആന്തരിക അവയവങ്ങൾ എടുത്ത് പുറത്തിട്ട് ക്ലീൻ ചെയ്യും അത്രേ.. സത്യമായിട്ടും... ഇങ്ങനെ കേട്ടിട്ടുണ്ട് ഞാൻ. അതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും എനിക്ക് കൂടുതൽ അറിയത്തില്ല..' എന്നായിരുന്നു നവ്യയുടെ വാക്കുകൾ.

ഇതുപോലൊരു മണ്ടത്തരം

അതിന് നടൻ മുകേഷ് നൽകിയ കൗണ്ടറും ശ്രദ്ധനേടിയിരുന്നു. 'ഉണ്ട് ഉണ്ട്.. ഞാൻ കണ്ടിട്ടുണ്ട്. ഞാൻ ഒരു ദിവസം സെക്കൻഡ് ഷോ കഴിഞ്ഞ് കൊല്ലത്ത് നിന്ന് വഴിയിൽ കൂടി ഇങ്ങനെ വന്നപ്പോ മൂന്ന് സന്യാസിമാര്.. വെളിയിൽ കഴുകി കൊണ്ടിരിക്കുന്നു. സത്യമാ...' എന്നാണ് മുകേഷ് പറഞ്ഞത്.

ഇതിന്റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇതുപോലൊരു മണ്ടത്തരം, പൊതുവേദിയിൽ വലിയ കാര്യമായി പറയാൻ മാത്രം ബോധം ഇല്ലാത്ത ആളാണോ നവ്യ എന്നായിരുന്നു പലരുടെയും ചോദ്യം. അതോടൊപ്പം മുകേഷിന്റെ കൗണ്ടറിന് കൈയ്യടിയും ലഭിക്കുന്നുണ്ട്. നവ്യക്ക് മുകേഷിന്റെ ട്രോൾ എന്ന് പറഞ്ഞായിരുന്നു വീഡിയോ പ്രചരിച്ചത്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X