ഗുരുവായൂരപ്പന്‍ എന്റെ കൂടെ ഡാന്‍സ് കളിക്കുന്നതായി തോന്നി; കണ്ടവര്‍ കരഞ്ഞു, ഞാനൊരു ട്രാന്‍സില്‍!

നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായി ബിഗ് സ്‌ക്രീനിലേക്ക് തിരികെ വന്ന നടിയാണ് നവ്യ നായര്‍. വികെ പ്രകാശ് ഒരുക്കിയ ഒരുത്തീയിലൂടെ തിരികെ വന്ന നവ്യ ഇപ്പോള്‍ സജീവമായി സിനിമയിലുണ്ട്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധികര്‍ത്താവായി നിറഞ്ഞു നില്‍ക്കുകയാണ് നവ്യ നായര്‍.

നന്ദനം എന്ന സിനിമയിലൂടെയാണ് നവ്യ നായര്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. ചിത്രത്തിലേത് പോലെ ഗുരുവായൂരപ്പനെ കണ്ടൊരു അനുഭവമുണ്ട് നവ്യയ്ക്ക്. നേരത്തെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് നവ്യ സംസാരിക്കുന്നുണ്ട്.

Navya Nair

ഗുരുവായൂര്‍ അമ്പലത്തില്‍ ഡാന്‍സ് കളിക്കുന്നതിനിടെയായിരുന്നു നവ്യയ്ക്ക് അത്തരത്തിലൊരു അനുഭവമുണ്ടായത്. ''അന്ന് ചില സംഭവങ്ങള്‍ കാരണം ഞാന്‍ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. കല്യാണത്തിന് മുമ്പായിരുന്നു. അന്നവിടെ ലളിതാന്റി വന്നിരുന്നു. മേക്കപ്പ് ഇടുമ്പോഴൊക്കെ ഞാന്‍ കരയുകയായിരുന്നു. ലളിതാന്റി വന്ന് എന്നെ ആശ്വസിപ്പിക്കുകയൊക്കെ ചെയ്തു. പരിപാടി കാണാനും അവരുണ്ടായിരുന്നു. അങ്ങനെ വളരെ വിഷമത്തോടെയാണ് അന്ന് സ്റ്റേജില്‍ കയറുന്നത്'' എന്നാണ് നവ്യ പറയുന്നത്.

പെര്‍ഫോം ചെയ്യുന്നതും മൂഡില്ലാതെയായിരുന്നു എന്നാണ് നവ്യ പറയുന്നത്. രണ്ടാമത്തെ ഐറ്റം ആയപ്പോഴേക്കും നവ്യയ്ക്ക് കരച്ചില്‍ വരാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് വയ്യ എന്ന് മാഷിനോട് ചെന്നു പറഞ്ഞു. കുട്ടികള്‍ കളിച്ച് യെന്ന തവം ചെയ്‌തേനെ കളിച്ച് നിര്‍ത്താം എന്നായി. ''അങ്ങനെ യെന്ന തവം കളിച്ചു കൊണ്ടിരിക്കുമ്പോള്‍, എനിക്ക് എന്താ ഇങ്ങനെ സംഭവിച്ചത് ഭഗവാനേ എന്ന് പറഞ്ഞു കൊണ്ടാണ് കളിക്കുന്നത്. ആ പാട്ടും അത്തരത്തിലുള്ള ഒന്നായിരുന്നു'' എന്നാണ് നവ്യ പറയുന്നത്.

Navya Nair

''കളിച്ച് കുറച്ച് കഴിഞ്ഞപ്പോഴേക്കും എനിക്ക് ഫീല്‍ ചെയ്യുകയാണ് എന്റെ കൂടെ ഒരു കുട്ടി കൃഷ്ണനും ഉണ്ടെന്നും. ദീപാരാധന കഴിഞ്ഞ് കാണാന്‍ പോകുന്ന സമയത്ത് കാണുന്ന വേഷത്തിലുള്ള കൃഷ്ണന്‍ എന്റെ കൂടെ നില്‍ക്കുന്നതായും എന്റെ കൂടെ ഡാന്‍സ് കളിക്കുന്നതായും എനിക്ക്് തോന്നി. ഞാന്‍ കുറേ അധികം നേരെ ഡാന്‍സ് ചെയ്തു. തീര്‍ത്തും ഇംപ്രവൈസ് ചെയ്തതായിരുന്നു കളിച്ചത്. നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നില്ല. ഡാന്‍സ് കഴിഞ്ഞതും ഭയങ്കര കയ്യടിയായിരുന്നു. മാഷ് വന്ന് കെട്ടിപ്പിടിച്ചു'' എന്നാണ് നവ്യ പറയുന്നത്.

ഡാന്‍സ് കഴിഞ്ഞ് ഒരുപേര്‍ വന്ന നവ്യയെ കെട്ടിപ്പിടിക്കുകയും കരയുകയും ചെയ്തു. ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാത്തൊരു അവസ്ഥയിലായിരുന്നു താന്‍ അപ്പോഴെന്നാണ് നവ്യ പറയുന്നത്. താനൊരു ട്രാന്‍സ് മൂഡിലായിരുന്നു. അതേസമയം അന്നത്തോടെ തന്നെ അലട്ടിയിരുന്ന പ്രശ്‌നം ജീവിതത്തില്‍ നിന്നും പോയെന്നും താരം പറയുന്നു. അന്ന് കരയാന്‍ കാരണമായ പ്രശ്‌നം പിന്നീടൊരിക്കലും നവ്യയുടെ ജീവിതത്തിലുണ്ടായിട്ടില്ല. തനിക്കത് ഭഗവാനെ നേരിട്ട് കണ്ടതു പോലൊരു അനുഭവമായിരുന്നു എന്നാണ് നവ്യ പറയുന്നത്.

ഒരുത്തീയിലൂടെ തിരികെ വന്ന നവ്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ജാനകി ജാനേയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നവ്യയില്‍ നിന്നും ഗംഭീര സിനിമകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അഭിനയത്തിന് പുറമെ മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയിലെ വിധികര്‍ത്താവുമാണ് നവ്യ. നൃത്ത വേദികളിലും താരം സജീവമാണ്.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X