അതെല്ലാം അക്സെപ്റ്റ് ചെയ്താണ് വിവാഹം കഴിച്ചത്; ആദ്യ നാളുകൾ കളർഫുള്ളായിരുന്നു, പിന്നീട്!; നവ്യ പറഞ്ഞത്
മലയാളികളുടെ ഇഷ്ട നായികമാരിലൊരാളാണ് നവ്യ നായർ. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് താരം. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന വിട്ടുനിന്ന നവ്യ കഴിഞ്ഞ വർഷമാണ് വീണ്ടും സിനിമയിലേക്ക് എത്തിയത്. നവ്യയുടെ തിരിച്ചുവരവിനെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമെല്ലാം സജീവ സാന്നിധ്യമാണ് നവ്യ ഇപ്പോൾ.
അതേസമയം സിനിമയിലേക്കുള്ള മടങ്ങിവരവിൽ കാഴ്ചയിലും സംസാരത്തിലുമെല്ലാം പുതിയൊരു നവ്യ നായരെയാണ് പ്രേക്ഷകർക്ക് കാണാനായത്. വിവാഹശേഷം തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നുവെന്നാണ് നവ്യ പറഞ്ഞിട്ടുള്ളത്. തിരിച്ചുവരവിൽ നൽകിയ അഭിമുഖങ്ങളിലെല്ലാം തനിക്കുണ്ടായ മാറ്റങ്ങളെ കുറിച്ചെല്ലാം നവ്യ വാചാലയാവുകയുണ്ടായി. അന്ന് നൽകിയ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

ഇൻഡിപെൻഡന്റ് ആയി ഒന്നും ചെയ്യാൻ അറിയാത്ത ഒരു സാധാരണക്കാരിയായിരുന്നു വിവാഹം കഴിക്കുമ്പോൾ താനെന്ന് നവ്യ പറയുന്നു. വിവാഹശേഷമാണ് ജീവിതത്തെ നേരിട്ട് ഫേസ് ചെയ്യാൻ തുടങ്ങിയത്. പതിനഞ്ചാം വയസ്സിൽ സിനിമയിൽ വന്ന ശേഷം താൻ ഒന്നും ചെയ്തിട്ടില്ല. മൊത്തത്തിൽ ഡിപ്പെൻഡന്റ് ആയ വ്യക്തി ആയിരുന്നു. രാവിലെ ലൊക്കേഷനിൽ കൊണ്ട് പോകുന്നത് വരെ അച്ഛന്റെയും അമ്മയുടെയും ജോലിയാണ്. അവിടെ കൊണ്ടുപോയി നിർത്തി കഴിയുമ്പോൾ അഭിനയം തുടങ്ങും എന്നാണ് നവ്യ പറഞ്ഞത്.
പ്രണയം ഉണ്ടായിരുന്നുവെന്നും, എന്നാൽ അത് വർക്ക്ഔട്ട് ആയില്ലെന്നും നവ്യ ഇതേ അഭിമുഖത്തിൽ പറയുകയുണ്ടായി. സിനിമ മേഖലയിൽ നിന്നുള്ള ആളായിരുന്നു. ഒരു ഓർത്തോഡോക്സ് ഫാമിലി ആയതുകൊണ്ടും, അച്ഛൻ കുറച്ച് റെസ്ട്രിക്ഷൻസ് വച്ചതുകൊണ്ടും പ്രണയം പറയാതെ പോവുകയായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നവ്യ മനസ്സ് തുറന്നത്.
അഭിനയം കഴിഞ്ഞ് വീട്ടിൽ എത്തിയാൽ പിന്നെ മടി പിടിച്ചിരിക്കും. നമുക്ക് എല്ലാം ചെയ്തു തരാൻ ഒരാൾ ഉണ്ടെങ്കിൽ പിന്നെ അവിടെ ഇരുന്നാൽ പോരെ, ഭാര്യമാർ എല്ലാം ചെയ്തുകൊടുക്കുമ്പോൾ ചുമ്മാ ഇരിക്കുന്ന ഭർത്താക്കന്മാരെ പോലെ. വിവാഹം കഴിഞ്ഞു ചെന്നപ്പോൾ ഭർത്താവ് ചോദിച്ചിട്ടുണ്ട്, ഇതാണോ വീട്ടിൽ നിന്നും പഠിപ്പിച്ചു വിട്ടതെന്ന്. അത് പിന്നെ ആരായാലും ചോദിച്ചു പോകുമല്ലോ എന്നും നവ്യ പറയുന്നു.
ഭാര്യ ആയെന്ന് തിരിച്ചറിയും മുന്നേ തന്നെ താൻ അമ്മ ആയെന്നും നവ്യ പറയുകയുണ്ടായി. കൂട്ടുകാരൊക്കെ വിവാഹം കഴിച്ചു, അതുകൊണ്ട് എനിക്കും വിവാഹം കഴിക്കണം എന്നായിരുന്നു അക്കാലത്തെ ചിന്ത. പിന്നെ അഭിനയിച്ചഭിനയിച്ച് കുഴഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു ആദ്യ നാളുകൾ കളർഫുൾ ആയിരുന്നു. പിന്നെ ചേട്ടൻ നല്ല ബിസി ആയി. എനിക്ക് ആണെങ്കിൽ ഒരു പണിയും ഇല്ല. ആദ്യം ബുദ്ധിമുട്ട് ഉണ്ടായെങ്കിലും പിന്നീട് അതും ശരിയായി.

വിവാഹം കഴിക്കാൻ താൻ റെഡി ആയിരുന്നു. ഇതൊക്കെ അക്സെപ്റ്റ് ചെയ്താണ് വിവാഹം കഴിച്ചത്. അല്ലാതെ ആരും നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചതല്ല. പിന്നീട് ഒറ്റപ്പെടൽ തോന്നിയപ്പോൾ താൻ പയ്യേ കുക്കിങ്ങിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് നവ്യ പറഞ്ഞത്. അതേസമയം ഓവർ സൗഹൃദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ആളാണ് താൻ. വല്ലാതെ അറ്റാച്ച്ഡ് ആകും, അതുകൊണ്ട് ഡിറ്റാച്ഡ് ആയി നിൽക്കാനാണ് ഇപ്പോൾ ശ്രമിക്കാറുള്ളതെന്നും നവ്യ പറഞ്ഞിരുന്നു.
ജാനകി ജാനേയാണ് നവ്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. തിരിച്ചുവരവ് നടത്തിയ ഒരുത്തീ എന്ന ചിത്രത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് നവ്യ ജാനകി ജാനെയിൽ അഭിനയിച്ചത്. രണ്ടാം വരവിൽ സെലക്ടീവായാണ് നവ്യ സിനിമകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ അഭിനയിച്ച രണ്ടു ചിത്രങ്ങൾക്കും കാര്യമായ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.


Click it and Unblock the Notifications