നടന്മാരുടെ വിവാഹ ആലോചനകൾ വന്നിരുന്നു; സിനിമയിൽ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്നും നവ്യ

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് നവ്യ. വിവാഹത്തോടെയാണ് സിനിമയിൽ നിന്ന് താരം മാറി നിന്നത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെ ആയിരുന്നു നവ്യയുടെ തിരിച്ചുവരവ്. വി കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിൽ മികച്ച നവ്യയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

2001 പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നന്ദനം, കല്യാണരാമൻ, പാണ്ടിപ്പട, ​ഗ്രാമഫോൺ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായി മാറുകയായിരുന്നു താരം. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായ നവ്യക്ക് തമിഴിൽ നിന്നും കന്നഡയിൽ നിന്നുമെല്ലാം നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.

കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയാകുന്നത്

ഹാസ്യ രം​ഗങ്ങളും വൈകാരിക രം​ഗങ്ങളുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് നവ്യ. ഏത് വേഷങ്ങളും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന നടി ആയിട്ടാണ് നവ്യയെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്. കാവ്യ, ഭാവന, മീര ജാസ്മിൻ തുടങ്ങിയ നായികമാരെല്ലാം തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെയാണ് നവ്യയും മലയാളത്തിലെ മുൻനിര നായികയായി ഉയർന്നത്.

അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുമ്പോഴാണ് നവ്യ വിവാഹിതയാകുന്നതും അഭിനയ രംഗത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേക്കായി ഒതുങ്ങുന്നത്. ബിസിനസുകാരനായ സന്തോഷ് മേനോൻ ആണ് നവ്യയുടെ ഭർത്താവ്. ഇവർക്ക് ഒരു മകനുമുണ്ട്. നവ്യക്ക് ഒപ്പം ചിത്രങ്ങളിൽ എല്ലാം പ്രത്യക്ഷപ്പെടാറുള്ള സായ് പ്രേക്ഷകർക്കും പ്രിയങ്കരനാണ്.

തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്

മകൻ വളർന്ന ശേഷമാണു നടി വീണ്ടും സിനിമയിലേക്ക് എത്തിയത്. ഏകദേശം 11 വർഷങ്ങൾക്ക് ശേഷമായിരുന്നു മടങ്ങി വരവ്. മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതെല്ലാം വൈറലായി മാറാറുമുണ്ട്. ഇടയ്ക്ക് നവ്യ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

സിനിമാ താരമായില്ലായിരുന്നെങ്കിൽ ജീവിതം എന്താകുമെന്ന് ചിതിന്തിച്ചിട്ടുണ്ടോ

ഇപ്പോഴിതാ, നവ്യയുടെ ഒരു പഴയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. സിനിമയിലേക്ക് വരേണ്ടിയിരുന്നില്ലെന്ന് തനിക്ക് തോന്നിയിരുന്നു എന്നാണ് നവ്യ പറയുന്നത്. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിൽ സിനിമാ താരമായില്ലായിരുന്നെങ്കിൽ ജീവിതം എന്താകുമെന്ന് ചിതിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകുമ്പോഴാണ് സിനിമയിൽ അഭിനയിച്ചത് എന്തിനാണെന്ന് തോന്നിയിട്ടുണ്ടെന്ന് നവ്യ പറഞ്ഞത്. സിനിമയിൽ എത്തിയില്ലെങ്കിൽ താൻ എന്താകുമെന്നും ഒരുപാട് ചിന്തിച്ചിട്ടുണ്ടെന്ന് നടി പറയുന്നുണ്ട്.

അതിനെ ഓവർക്കം ചെയ്യാൻ കഴിയില്ലല്ലോ

'സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്താകുമെന്ന് ഞാൻ ഗൗരവപൂർവ്വം ചിന്തിച്ചിട്ടുണ്ട്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സിനിമയിൽ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് സംഭവിച്ചു പോയില്ലേ. പിന്നെ അതിനെ ഓവർക്കം ചെയ്യാൻ കഴിയില്ലല്ലോ. ചെറിയ കുട്ടി ആയിരിക്കുമ്പോൾ അങ്ങനെ ഒരു ആഗ്രഹം വന്നതാണ്. ഈശ്വര ഇത് വെണ്ടയിരുന്നു. എന്തിനാണ് എന്ന് ഒരുപാട് പ്രാവശ്യം തോന്നിയിട്ടുണ്ട്,'

'പക്ഷെ ആ ചിന്ത ശരിയാണെന്ന് ഞാൻ കരുതുന്നില്ല. സിനിമയിലേക്ക് വന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാലും പലപ്പോഴും എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്,' നവ്യ പറഞ്ഞു.

മിക്ക കരച്ചിലുകളും കോമഡി ആയിരിക്കുമെന്നും നവ്യ പറയുന്നുണ്ട്

താൻ സ്വന്തമായി അഭിനയിച്ച സീനുകൾ കണ്ട് ചിരിവരാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു നവ്യയുടെ മറുപടി. നന്ദനത്തിലെ കരച്ചിലൊക്കെ കാണുമ്പോൾ ചിരിവരാറുണ്ട്. എന്റെ മിക്ക കരച്ചിലുകളും കോമഡി ആയിരിക്കുമെന്നും നവ്യ പറയുന്നുണ്ട്. ഞാനേ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു എന്ന നന്ദനത്തിലെ ഡയലോഗ് പറഞ്ഞ് സുഹൃത്തുക്കൾ ഉൾപ്പെടെ കളിയാക്കാറുണ്ടെന്നും നവ്യ പറയുന്നുണ്ട്. നന്ദനം സിനിമയ്ക്ക് രണ്ടാം ഭാഗം വന്നാൽ താൻ അതിൽ അഭിനയിക്കുമെന്നും താരം പറഞ്ഞു.

മറ്റൊരു ചോദ്യത്തിന് തനിക്ക് മോഡേൺ വേഷങ്ങൾ ചേരില്ലെന്നും. എന്നാൽ താൻ അത് ധരിക്കാറുണ്ടെന്നും നവ്യ പറയുന്നുണ്ട്. മകൻ സായ് സിനിമയിലേക്ക് വരാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് നവ്യ മറുപടി നൽകുന്നത്. മകനും അങ്ങനെ ആഗ്രഹുമുണ്ടെന്ന് നവ്യ പറഞ്ഞു. തനിക്ക് സിനിമാ നടന്മാരിൽ നിന്ന് വിവാഹ ആലോചനകൾ വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് നടി നൽകുന്ന മറുപടി. എന്നാൽ അത് ആരിൽ നിന്നാണെന്ന് ഒന്നും പറയുന്നില്ല.

More from Filmibeat

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X