'ഒളിച്ചോടി പോകില്ല; അച്ഛനും അമ്മയും എന്നെ അങ്ങനെയല്ല വളർത്തിയത്'; നയൻ‌താര അന്ന് പറഞ്ഞത്

കെെനിറയെ അവസരങ്ങളുമായി കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ നിൽക്കുകയാണ് നയൻ‌താര. ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിൽ അടക്കം സാന്നിധ്യം അറിയിച്ചിരിക്കുകയാണ് താരം. 2000ന്റെ തുടക്കത്തിൽ സാധാരണ ഒരു ടെലിവിഷൻ അവതാരകയായി കരിയർ ആരംഭിച്ച നയൻതാരയുടെ ഈ വളരെ ആരും പ്രതീക്ഷിച്ചിരുന്നതല്ല. ലേഡി സൂപ്പർസ്റ്റാറായി, തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറിയ നയൻതാരയുടെ കരിയർ പലർക്കും അത്ഭുതമാണ്.

2003ൽ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നയൻതാരയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാകുന്നത് തമിഴിലെത്തിയ ശേഷമാണ്. ഒരുപിടി ഹിറ്റ് സിനിമകളിലൂടെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അധികം വൈകാതെ തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായി മാറി. അതിനിടെ കരിയറിലും ജീവിതത്തിലുമെല്ലാം നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായെങ്കിലും അതിനെയെല്ലാം മറികടന്ന് മുന്നോട്ട് കുതിക്കുകയായിരുന്നു താരം.

Nayanthara

ഒടുവിൽ തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും കണ്ടെത്തിയ നയൻ‌താര ഇപ്പോൾ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ്. വിഘ്‌നേഷിനും രണ്ടു മക്കൾക്കുമൊപ്പം ജീവിതം ആസ്വദിക്കുമ്പോൾ തന്നെ സിനിമയിലും ബിസിനസിലുമെല്ലാം സജീവമാണ് താരം. അടുത്തിടെയാണ് നയൻ‌താര തന്റെ പുതിയ സ്കിൻ കെയർ പ്രോഡക്ട് ബ്രാൻഡ് ആരംഭിച്ചത്. അങ്ങനെ ആകെമൊത്തം കരിയറിലും ജീവിതത്തിലുമെല്ലാം ഏറ്റവും മികച്ച സമയത്തിലൂടെയാണ് നയൻസ് കടന്നുപോകുന്നത്.

അതിനിടെ നയൻതാരയുടെ പഴയൊരു അഭിമുഖവും ശ്രദ്ധനേടുകയാണ്. വിഘ്‌നേശ് ശിവനുമായുള്ള വിവാഹത്തിനൊക്കെ ഏറെനാൾ മുമ്പ് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് നയൻ‌താര പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തന്നെക്കുറിച്ച് വന്ന വിവാഹഗോസിപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു നയൻസ്. രഹസ്യമായി വിവാഹം കഴിക്കാൻ താത്പര്യപ്പെടുന്ന ആളല്ല താനെന്നാണ് നയൻ‌താര പറയുന്നത്.

'ഞാൻ വിവാഹം കഴിച്ചാൽ ഉറപ്പായും മാധ്യമങ്ങളെ അറിയിക്കും. ഞാൻ ഒളിച്ചോടി പോയി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളല്ല. എനിക്ക് എന്റെ റിലേഷൻഷിപ്പിനെ കുറിച്ചോ, എന്റെ പടങ്ങളെകുറിച്ചോ ഒരു ഒളിവും മറവും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എനിക്ക് ഒന്നും ഒളിച്ചുവയ്ക്കേണ്ട കാര്യമില്ല. ഞാൻ ഒളിച്ചുവച്ചു ചെയ്താൽ ഞാൻ എന്തോ തെറ്റ് ചെയ്തു എന്ന ഫീൽ എനിക്ക് തന്നെ വരും. അതുകൊണ്ട് ഞാൻ അങ്ങനെ ചെയ്യാറില്ല. അങ്ങനെയുള്ള ഒരാൾ എന്തിന് ഒളിച്ചുവിവാഹം കഴിക്കണം',

Nayanthara

'ഞാൻ എന്റെ അച്ഛനെയും അമ്മയേയും ദൈവതുല്യരായിട്ട് കാണുന്ന ആളാണ്. എന്റെ അച്ഛനും അമ്മയും കണ്ടെത്തി തരുന്ന ഒരാളെയോ, അല്ലെങ്കിൽ അവർക്ക് കൂടി താത്പര്യമുള്ള ആളെയോ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. എനിക്ക് ഒളിച്ചോടിപ്പോയി വിവാഹം കഴിക്കേണ്ട കാര്യമില്ല, എന്റെ അച്ഛനും അമ്മയും എന്നെ അങ്ങനെയല്ല വളർത്തിയത്. അങ്ങനെ ഒരു കുടുംബത്തിൽ നിന്നുമല്ല ഞാൻ വരുന്നത്. എനിക്ക് ഒരാളോട് ഇഷ്ടം ഉണ്ടെങ്കിൽ എന്റെ ഇഷ്ടം ഞാൻ തുറന്നുപറയും, അവർക്ക് അതേ ഇഷ്ടമുണ്ടെങ്കിൽ വിവാഹം കഴിക്കും, അല്ലെങ്കിൽ അവരുടെ സമ്മതത്തിനായി കാത്തിരിക്കും', നയൻ‌താര അന്ന് പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിലാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ഒക്ടോബറിലാണ് സറോഗസിയിലൂടെ ഇരുവരും ഇരട്ട കുട്ടികൾ പിറന്നത്. ഉയിർ, ഉലകം എന്നാണ് കുട്ടികളുടെ പേര്. അടുത്തിടെ സോഷ്യൽ മീഡിയയിൽ സാന്നിധ്യം അറിയിച്ചതിന് പിന്നാലെ നയൻ‌താര കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവച്ച് മുഖം വെളിപ്പെടുത്തിയിരുന്നു. ഇരൈവൻ ആണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X