'കല്യാണം കഴിഞ്ഞ് എളുപ്പമായിരിക്കുമെന്ന് വിചാരിച്ചു, പിന്നീട് അത് പണിയായി'; വിവാഹത്തെക്കുറിച്ച് നിത്യ ദാസ്

മലയാളി പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകളൊന്നും ആവശ്യമില്ലാത്ത നടിയാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു താരം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്തിരുന്ന നിത്യ അടുത്തിടെയാണ് വീണ്ടും സിനിമയിലേക്കും ടെലിവിഷനിലേക്കുമെല്ലാം മടങ്ങിയെത്തിയത്. മിനിസ്‌ക്രീനിലൂടെയായിരുന്നു നിത്യ ദാസിന്റെ തിരിച്ചുവരവ്.

തമിഴ് പരമ്പരയിലൂടെയാണ് നിത്യ വീണ്ടും അഭിനയത്തിൽ സജീവമായത്. ശേഷം റിയാലിറ്റി ഷോ വിധി കർത്താവായി മലയാളത്തിലേക്കുമെത്തി. അതിനു പിന്നാലെ പള്ളിമണി എന്ന സിനിമയിൽ നായികയായി ബിഗ് സ്‌ക്രീനിലേക്കും നിത്യ മടങ്ങിയെത്തി. വീണ്ടും സിനിമകളിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നിത്യ. സോഷ്യൽ മീഡിയയിലൊക്കെ സജീവമാണ് താരം. കോവിഡ് സമയത്ത് മകൾക്കൊപ്പമുള്ള നിത്യയുടെ വീഡിയോകളൊക്കെ വൈറലായിരുന്നു.

Nithya Das

നാൽപ്പത്തിരണ്ടുകാരിയായ നിത്യ ​ദാസ് അന്നും ഇന്നും അതേ ചെറുപ്പത്തോടെയും ചുറുചുറുക്കോടെയുമാണ് ഇരിക്കുന്നത്. നിത്യയെ കണ്ടാൽ പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ അമ്മയാണെന്ന് തോന്നുകയില്ലെന്നാണ് ആരാധകരെല്ലാം പറയാറുള്ളത്. തിരിച്ചുവരവിൽ നൽകിയ അഭിമുഖങ്ങളിൽ തന്റെ കുടുംബത്തെ കുറിച്ചും വിവാഹജീവിതത്തെ കുറിച്ചൊക്കെ നിത്യ സംസാരിച്ചിരുന്നു.

വെള്ളിത്തിരയിൽ സജീവമായി നിൽക്കുമ്പോഴാണ് നിത്യ വിവാഹം കഴിക്കുന്നത്. ജമ്മു സ്വദേശി അരവിന്ദ് സിംഗാണ് നിത്യ ദാസിന്റെ ഭർത്താവ്. അരവിന്ദ് പഞ്ചാബിയാണ്. 2007 ലാണ് ഇവർ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അടുത്തിടെ കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പഞ്ചാബിയായ ഒരാളെ വിവാഹം കഴിക്കാനുണ്ടായ കാരണത്തെ കുറിച്ച് നിത്യ പറയുകയുണ്ടായി. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

ഭർത്താവിന്റെ വൃത്തികണ്ടാണ് താൻ വിവാഹം കഴിച്ചതെന്ന് നിത്യ പറയുന്നു. വൃത്തിയുള്ള ആളായതിനാൽ പണിയൊക്കെ എളുപ്പമാകുമല്ലോ എന്നാണ് കരുതിയത്, എന്നാൽ അത് മറ്റൊരു പണിയായി എന്നാണ് നിത്യ പറഞ്ഞത്. 'എല്ലാവരും എന്നോട് ചോദിച്ചു, ഒരു മലയാളിയെ കല്യാണം കഴിക്കാതെ അങ്ങോട്ട് പോയി കല്യാണം കഴിച്ചത് എന്തുകൊണ്ടാണെന്ന്. ഞാൻ പൊതുവെ നോക്കുമ്പോൾ, എന്റെ വീട്ടിലൊക്കെ ആണെങ്കിൽ അച്ഛനേക്കാളും എല്ലാം അടക്കി ഒതുക്കിയൊക്കെ വെക്കുന്ന ആൾ അമ്മയാണ്. അച്ഛൻ ഓരോന്ന് എടുത്ത് അവിടെയും ഇവിടെയുമൊക്കെ ഇടും',

Nithya Das

'ഞാൻ അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈൽ കണ്ടപ്പോൾ നല്ല അടുക്കും ചിട്ടയും ഉള്ള ആളാണെന്ന് തോന്നി. അപ്പോൾ എന്റെ ചിന്ത പോയത്, അദ്ദേഹത്തെ വിവാഹം കഴിച്ചാൽ കുറച്ചുകൂടെ എളുപ്പമായിരിക്കും, പണികളൊക്കെ കുറഞ്ഞു കിട്ടും എന്നാണ്. എന്നാൽ അത് ഓ.സി.ഡി ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ അത് നമുക്കൊരു പണിയായി. പണിയില്ലെന്ന് വിചാരിച്ച് ചെയ്തിട്ട് അതൊരു പണിയായി', നിത്യ ദാസ് പറഞ്ഞു.

നേരത്തെ വിവാഹം കുളമായതിനെ കുറിച്ചും നിത്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചില വിവാഹസങ്കല്പങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ വിവാഹം പെട്ടെന്നായതിനാൽ ചില പ്രശ്നങ്ങളുണ്ടായി. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. ഞങ്ങളുടെ വിശ്വാസപ്രകാരം പുടമുറി കല്യാണമാണ് നടത്തുക. പുടവ കൈമാറ്റം ചെയ്താണ് വിവാഹം. പക്ഷെ പുടവ കൊണ്ടുവരാൻ അവർ മറന്നുപോയി. എങ്കിൽ അത് കുഴപ്പമില്ല. കുങ്കുമം എടുക്കൂ എന്ന് പറഞ്ഞു. അതും അവർ മറന്നുപോയി. അവസാനം കുങ്കുമത്തിന് പകരം ലിപ്സ്റ്റിക്കാണ് ഉപയോഗിച്ചത് എന്നാണ് നിത്യ പറഞ്ഞത്.

More from Filmibeat

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X