നടന്‍ തുടരെതുടരെ കരണത്തടിച്ചു, മുടി പിടിച്ച് വലിച്ചു; മോശം പെരുമാറ്റം ചോദ്യം ചെയ്ത നോറയ്ക്ക് സംഭവിച്ചത്!

ബോളിവുഡിലെ നിറ സാന്നിധ്യമാണ് നോറ ഫത്തേഹി. ബോളിവുഡില്‍ ഇന്ന് ഹിറ്റ് ചിത്രങ്ങളില്‍ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്തതാണ് നോറയുടെ ഡാന്‍സ് നമ്പര്‍. ജന്മം കൊണ്ട് ഇന്ത്യാക്കാരിയല്ലെങ്കിലും ഇതിനോടകം ഇന്ത്യന്‍ സിനിമാ പ്രേമികളുടെ മനസില്‍ ഒരു സ്ഥാനം നേടിയെടുത്തിരിക്കുകയാണ് നോറ. താരത്തിന്റെ ഡാന്‍സ് മികവും മെയ് വഴക്കവുമൊക്കെ ആരാധകരെ എന്നും അമ്പരപ്പിക്കാറുണ്ട്.

സോഷ്യല്‍ മീഡിയയിലും താരമാണ് നോറ. നോറ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ വൈറലായി മാറാറുണ്ട്. അതേസമയം സിനിമയില്‍ വേരുകളില്ലാതെ കടന്നു വന്ന താരമെന്ന നിലയില്‍ ധാരാളം വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട് നോറയ്ക്ക്. ഒരിക്കല്‍ തനിക്കുണ്ടായൊരു മോശം ്അനുഭവം നോറ വെളിപ്പെടുത്തിയിരുന്നു.

Nora Fatehi

തന്റെ കൂടെ അഭിനയിച്ച നടനുമായി വഴക്കുണ്ടായതിനെക്കുറിച്ചാണ് നോറ വെളിപ്പെടുത്തിയത്. ആന്‍ ആക്ഷന്‍ ഹീറോ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു നോറയുടെ വെളിപ്പെടുത്തല്‍. നോറയുടെ തുറന്ന് പറച്ചില്‍ വാര്‍ത്തയായി മാറിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ഒരിക്കല്‍ ഞാന്‍ ബംഗ്ലാദേശില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആ നടന്‍ എന്നോട് മോശമായി പെരുമാറി. ഞാന്‍ അവന്റെ കരണത്തടിച്ചു, അവന്‍ എന്നേയും തിരിച്ചടിച്ചു. ഞാന്‍ അവനെ വീണ്ടും അടിച്ചു. അവന്‍ എന്റെ മുടിയില്‍ പിടിച്ചു വലിച്ചു. ഞങ്ങള്‍ തമ്മില്‍ വലിയ അടിയായി. ഒടുവില്‍ സംവിധായകന്‍ ഇടപെട്ടു'' എന്നായിരുന്നു നോറ അന്ന് പറഞ്ഞത്. എന്നാല്‍ ആ നടന്‍ ആരെന്നോ സിനിമ ഏതെന്നോ വെളിപ്പെടുത്താന്‍ നോറ കൂട്ടാക്കിയില്ല. റോര്‍ ടൈഗേഴ്സ് ഓഫ് സണ്‍ബര്‍ബന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നോറയ്ക്ക് മോശം അനുഭവമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റോര്‍ ടൈഗേഴ്സ് ഓഫ് സണ്‍ബര്‍ബന്‍സ് ആയിരുന്നു നോറയുടെ അരങ്ങേറ്റ സിനിമ. പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. മലയാളത്തിലും നോറ ഡാന്‍സ് നമ്പറുകളുമായി എത്തിയിട്ടുണ്ട്. കായംകുളം കൊച്ചുണ്ണി, ഡബിള്‍ ബാരല്‍ എന്നീ മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നോറ.

തെലുങ്ക് ചിത്രം ടെമ്പറിലെ പാട്ടാണ് നോറയെ താരമാക്കുന്നത്. തുടര്‍ന്ന് ബോളിവുഡിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇതിനിടെ ഡാന്‍സ് റിയാലിറ്റി ഷോയായ ജലക്ക് ദിഖല ജായിലെ വിധി കര്‍ത്താവായും നോറയെത്തി. കൂടുതലും ഐറ്റം ഡാന്‍സുകളിലാണ് നോറ സിനിമകളിലെത്തുന്നത്. ടെലിവിഷനിലും നോറ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി സീസണ്‍ 9 ലെ മത്സരാര്‍ത്ഥിയായിരുന്നു നോറ. ഈ ഷോയിലൂടെയാണ് നോറ ശ്രദ്ധ നേടുന്നത്.

Nora Fatehi

പിന്നാലെ ഡാന്‍സ് റിയാലിറ്റി ഷോയായ ജലക്ക് ജിഖലാ ജയിലെ മത്സരാര്‍ത്ഥിയായി എത്തി. പിന്നീട് ഷോയില്‍ വിധി കര്‍ത്താവായിട്ടും നോറ എത്തിയെന്നത് രസകരമായ വസ്തുതയാണ്. ഇതിനിടെ നിരഴധി ഷോകളുടെ ഭാഗമായിട്ടുണ്ട് നോറ ഫത്തേഹി. നിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം, സിനിമയ്ക്ക് പുറമെ സോഷ്യല്‍ മീഡിയയിലും താരമാണ് നോറ.

എന്നാല്‍ തന്റെ ബോള്‍ഡ് ലുക്കിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണവും നോറ നേരിടാറുണ്ട്. ശരീരം പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരിലും നോറയ്ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്താറുണ്ട്. പക്ഷെ അത്തരക്കാരെയൊന്നും നോറ ഗൗനിക്കാറില്ല. സിനിമകളും ഡാന്‍സ് റിയാലിറ്റി ഷോ വിധികര്‍ത്താവായുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് നോറ ഫത്തേഹി.

More from Filmibeat

Read more about: nora fatehi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X