സംവിധായകനും കൂട്ടുകാരും ടോര്‍ച്ചര്‍ ചെയ്തു, സഹകരിക്കാത്തതിന് തല്ലി; അന്ന് പത്മപ്രിയ നേരിട്ട ദുരനുഭവം
തമിഴ് സംവിധായകന്‍ ഷൂട്ടിംഗിനിടെ തന്നെ തല്ലിയെന്ന നടി പത്മപ്രിയയുടെ വാക്കുകള്‍ വാര്‍ത്തയായി മാറുകയാണ്. കോഴിക്കോട് ഒരു പരുപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. സിനിമയില്‍ പുരുഷാധിപത്യമാണെന്നും ടെക്‌നിക്കല്‍ വിഭാഗങ്ങളിലൊന്നും സ്ത്രീ പ്രാതിനിധ്യം ഇല്ലെന്നും പത്മപ്രിയ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.
2007 ല്‍ പുറത്തിറങ്ങിയ മിരുഗം എന്ന സിനിമയിലെ സംവിധായകനെതിരെ പത്മപ്രിയ രംഗത്ത് വന്നിരുന്നു. സെറ്റില്‍ വെച്ച് മിരുഗം സിനിമയുടെ സംവിധായകന്‍ സാമി തന്റെ മുഖത്തടിച്ചു എന്ന പരാതി നടി ഉന്നയിച്ചു. പിന്നാലെ സംവിധായകനെതിരെ തമിഴ് സിനിമാ സംഘടനകള്‍ നടപടിയെടുക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച് പത്മപ്രിയ പത്രസമ്മേളനത്തിലൂടെ സംസാരിച്ചിരുന്നു.

''ഇത് സിനിമ ഇന്‍ഡസ്ട്രിയോടുള്ള പ്രശ്‌നമല്ല. സ്വാമി എന്ന ഒരു വ്യക്തിയോട് മാത്രമുള്ള പ്രശ്‌നമാണ്. ദേഷ്യത്തില്‍ അടിച്ചതല്ല. പ്ലാന്‍ ചെയ്ത് അടിച്ചതാണ്. ഞാന്‍ ഇറങ്ങിപ്പോന്നു. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം അദ്ദേഹം വിളിച്ചതിനാലാണ് ഞാന്‍ കാണാന്‍ പോയത്. അതിനാലാണ് പ്ലാനിംഗ് ആണെന്ന് പറയുന്നത്. അവര്‍ എന്നെ ശല്യപ്പെടുത്തിയിരുന്നു'' എന്നാണ് അന്ന് പത്മപ്രിയ പറഞ്ഞത്.
അന്ന് നടന്ന സംഭവത്തെക്കുറിച്ച് ഈയ്യടുത്ത് കാസ്റ്റിംഗ് ഡയറക്ടറായ മനോജ് കൃഷ്ണ സംസാരിച്ചിരുന്നു. പത്മപ്രിയയെ സംവിധായകന്‍ വല്ലാതെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് മനോജ് കൃഷ്ണ വെളിപ്പെടുത്തിയത്. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴുമായുള്ള അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ആ വാക്കുകളിലേക്ക്.
''പത്മപ്രിയക്ക് നടന്ന സംഭവം നിരവധി പേര്‍ക്ക് അറിയാം. ഒരു സിനിമയ്ക്ക് ഔട്ട് ഡോര്‍ ഷൂട്ടിന് പോയപ്പോള്‍ അവരെ ഒരുപാട് ടോര്‍ച്ചര്‍ ചെയ്തു. ഞാനായിരുന്നു അന്ന് മാനേജര്‍. സംവിധായകരും സുഹൃത്തുക്കളും ചേര്‍ന്ന് ഒരുപാട് വിഷയങ്ങളില്‍ നടിയെ ടോര്‍ച്ചര്‍ ചെയ്തു. എന്നാല്‍ അവര്‍ സഹകരിക്കാത്തതിന്റെ ദേഷ്യത്തിന് അവസാനത്തെ ഷൂട്ടിം?ഗ് ദിവസം ആ സംവിധായകന്‍ നടിയെ വിളിച്ച് അടിച്ചു. അത് വലിയ പ്രശ്‌നമായി.'' എന്നാണ് മനോജ് പറഞ്ഞത്.
സംഭവം ഉണ്ടായി പത്ത് നിമിഷത്തിനുള്ളില്‍ പത്മപ്രിയ തന്നെ ഫോണ്‍ ചെയ്ത് വിവരങ്ങളെല്ലാം പറഞ്ഞു എന്നാണ് മനോജ് പറഞ്ഞത്. ഉടനെ ഞാന്‍ അസോസിയേഷനും പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിനും ഫോണ്‍ ചെയ്തു. അര മണിക്കൂറിനുള്ളില്‍ ഷൂട്ടിംഗ് നിന്നു. സംവിധായകനെക്കൊണ്ട് മാപ്പ് പറയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ഒന്നര വര്‍ഷം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിലക്കി ആക്ഷനും എടുത്തിരുന്നുവെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

തന്റെയും സംഘടനകളുടെയും ശക്തമായ ഇടപെടല്‍ അന്നുണ്ടായെന്നും മനോജ് കൃഷ്ണ ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ ശക്തമായ പിന്തുണ ലഭിച്ചാല്‍ ഒരു ആര്‍ട്ടിസ്റ്റിനും പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മനോജ് കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു. പത്മപ്രിയയുടെ വാക്കുകള്‍ വാര്‍ത്തയായി മാറുമ്പോള്‍ അന്ന് നടന്ന സംഭവം ചര്‍ച്ചയായി മാറുകയാണ്.
മലയാള സിനിമയില്‍ പുരുഷ മേധാവിത്വമെന്നാണ് പത്മപ്രിയ പറഞ്ഞത്. സിനിമയില്‍ പുരുഷ കേന്ദ്രീകൃതമായ കഥകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ 'അതേ കഥകള്‍ തുല്യതുടേയും നീതിയുടേയും പുതിയ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു താരം.


Click it and Unblock the Notifications











