For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കൽ മീൻകാരി ചേച്ചിയുടെ കൂടെ ഇറങ്ങിപ്പോയി, ഒരിടത്തും അടങ്ങി ഇരിക്കില്ല; പേളിയുടെ കുസൃതിയെക്കുറിച്ച് അമ്മ

  |

  മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. അഭിനേത്രി, അവതാരക, വ്‌ലോഗര്‍, മോഡൽ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും എല്ലാം ഒരുപോലെ തിളങ്ങി നിൽക്കുകയാണ് പേളി ഇപ്പോൾ. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പേളിയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത്. ആ സീസണിലെ ഫസ്റ്റ് റണ്ണറപ്പുമായിരുന്നു പേളി മാണി.

  ബിഗ് ബോസ് വീട്ടിൽ വെച്ചാണ് പേളിയും ഭർത്താവ് ശ്രീനിഷും പ്രണയത്തിലാകുന്നത്‌. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇവരുടേത്. ഷോ പൂർത്തിയായി പുറത്തെത്തിയ ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഇന്ന് ഇവർക്ക് നില എന്നൊരു മകളുമുണ്ട്. പേളിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ശ്രീനീഷും നിലയും.

  Also Read: 'ഇതിൽ കൂടുതൽ എന്ത് വേണം'; ദിൽഷയുടെയും റംസാന്റെയും ഡാൻസ് പങ്കുവച്ച് എആർ റഹ്മാൻ, സന്തോഷമറിയിച്ച് താരങ്ങൾ

  ബിഗ് ബോസിന് ശേഷം തങ്ങളുടെ വിശേഷങ്ങൾ പതിവായി പേളിയും ശ്രീനിഷും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും തങ്ങളുടെ വിവാഹ ശേഷമുള്ള ഓരോ വിശേഷങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു. നിലയെ ഗര്‍ഭിണിയായത് മുതല്‍ പ്രസവം വരെ എല്ലാം ആരാധകർ പേളിയുടെ യൂട്യൂബ് ചാനലിലൂടെ കണ്ടിരുന്നു.

  ഇപ്പോഴും തങ്ങളുടെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പേളി പങ്കുവയ്ക്കാറുണ്ട്. ഒപ്പം താരങ്ങളുടെ അഭിമുഖങ്ങളും പേളി ചെയ്യുന്നുണ്ട്. പേളി പങ്കുവയ്ക്കുന്ന നിലയുടെ ചിത്രങ്ങളും വിശേഷണങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. നിലയുടെ കുസൃതികളൊക്കെ പേളി അടുത്തിടെ പങ്കുവച്ചിരുന്നു.

  Also Read: 'ദുൽഖറുമായി പ്രണയത്തിൽ എന്ന ഗോസിപ്പ് കേട്ട് ഞെട്ടി, ഭാര്യയെ അത്ര സ്നേഹിക്കുന്ന ഒരാളാണ്'; നിത്യാ മേനോൻ പറഞ്ഞത്

  ഇപ്പോഴിതാ, പേളി കുട്ടി ആയിരുന്നപ്പോൾ കാണിച്ചിരുന്ന കുസൃതികളെ കുറിച്ച് പേളിയുടെ മാതാപിതാക്കൾ പറയുന്ന വീഡിയോയാണ് വൈറലാകുന്നത്. ഒരിടത്തും അടങ്ങി ഇരിക്കാത്ത കുട്ടി ആയിരുന്നു പേളിയെന്നും ഇടയ്ക്കിടെ കാണാതെ പോയിട്ട് തപ്പി നടക്കൽ ആയിരുന്നു പണിയെന്നും അച്ഛനും അമ്മയും പറയുന്നുണ്ട്. അവരുടെ വാക്കുകൾ ഇങ്ങനെ.

  ഒരുസമയത്തും അടങ്ങിയിരിക്കില്ല. ഇതിനെ തപ്പി നടക്കലാണ് എന്റെ ജോലി. ഒരുദിവസം പെട്ടെന്നങ് കാണാതായി. എല്ലാവരും അവിടേയും ഇവിടേയുമൊക്കെ കുറെ നോക്കി. ഹൗസ് ഓണറുടെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് ചെറിയ കുഞ്ഞ് ആയിരുന്നു. അതുപോലെ മാണിയുടെ സഹോദരൻ വന്ന സമയത്ത് ഇവള്‍ പുള്ളിയുടെ കൂടെ ബൈക്കില്‍ പോയിട്ടുണ്ട് എന്നാണ് ഞങ്ങള്‍ കരുതിയത്. പുള്ളി വിചാരിച്ചത് ഇവള്‍ വീട്ടിലേക്ക് കയറിയെന്നാണ്.

  അന്ന് ഒരു മീന്‍കാരിയുടെ പിന്നാലെ പോവുകയായിരുന്നു. ഞങ്ങള്‍ മീന്‍ വാങ്ങിക്കുമ്പോള്‍ ഇവള്‍ അവിടെ ഉണ്ടായിരുന്നു. കൊച്ച് അങ്ങോട്ടേക്ക് പോകുന്നെന്ന് അപ്പുറത്തുള്ള ആളാണ് എന്നോട് വന്ന് പറഞ്ഞത്. അവിടത്തെ ആന്റി ഇവളെ നോക്കാൻ പോയിരിക്കുകയായിരുന്നു എന്ന് പേളിയുടെ അമ്മ പറയുന്നുണ്ട്.

  'ഞാന്‍ വഴക്കുണ്ടാക്കുമ്പോള്‍ ഇതാണ് നിന്റെ മമ്മിയെന്ന് പറഞ്ഞ് എനിക്ക് മീന്‍കാരി ചേച്ചിയെ ആരൊക്കെയോ കാണിച്ച് തന്നിട്ടുണ്ടായിരുന്നു. ആ ദിവസം ഞാന്‍ വഴക്കിട്ടിരിക്കുകയായിരുന്നു. എന്റെ ശരിക്കും മമ്മി അതാണെന്ന് വിചാരിച്ചാണ് പോയത്' എന്നാണ് പേളി ഇതിനിടെ പറയുന്നത്.

  നേരത്തെ നടക്കാന്‍ തുടങ്ങിയ സമയം മുതല്‍ നിലയ്ക്ക് ഭയങ്കര കുസൃതിയാണെന്ന് പേളി പറഞ്ഞിരുന്നു. സാധനങ്ങളെല്ലാം എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റി വെയ്ക്കും. ഭക്ഷണം കഴിപ്പിക്കണമെങ്കില്‍ പോലും വലിയ ബുദ്ധിമുട്ടാണ് ഇപ്പോഴെന്ന് പേളി പറഞ്ഞിരുന്നു. നമ്മൾ പറയുന്നത് തിരിച്ച് പറയുമെന്നും പേളി പുതിയ വ്ലോഗിൽ പറഞ്ഞിരുന്നു.

  Read more about: pearle maaney
  English summary
  When Pearle Maaney's Parents Opened Up About Her Childhood Naughtiness Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X