For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  16-ാം വയസിലായിരുന്നു വിവാഹം, മക്കളോടൊപ്പം ഞാനും വളരുകയായിരുന്നു; പൊന്നമ്മ ബാബു പറയുന്നു

  |

  മലയാളികള്‍ക്ക് സുപരിചിതയും പ്രിയപ്പെട്ടവളുമാണ് നടി പൊന്നമ്മ ബാബു. സിനിമയിലും സീരിയയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന താരം. സ്റ്റേജ് ഷോകളിലും പൊന്നമ്മ ബാബു എത്താറുണ്ട്. കോമഡിയും വില്ലത്തരവും ക്യാരക്ടര്‍ റോളുകളുമെല്ലാം ഒരുപോലെ മികവുറ്റതാക്കി മാറ്റാന്‍ സാധിക്കുന്ന താരം കൂടിയാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തി അ്തിലൂടെ സിനിമയിലെത്തിയ താരമാണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള പൊന്നമ്മ ബാബുവിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്നാണ് പൊന്നമ്മ ബാബു പറയുന്നത്. തനിക്ക് കുളപ്പുള്ളി ലീലയാണ് ഈ പേര് ആദ്യമായി വിളിച്ചതെന്നും പൊന്നമ്മ പറയുന്നു. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് പൊന്നമ്മ ബാബു. നിസാര്‍ സംവിധാനം ചെയ്ത പടനായകനിലൂടെയായാണ് സിനിമയില്‍ താന്‍ അ്‌രങ്ങേറുന്നതെന്നും പിന്നീട് തനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നും പൊന്നമ്മ ബാബു പറയുന്നു. താരത്തിന്റെ വിശേഷങ്ങള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ലോക് ഡൗണ്‍ കാലത്തായിരുന്നു പൊന്നമ്മാസ് കലവറ എന്ന ചാനല്‍ തുടങ്ങിയത്. ഇനിയെന്ത് ചെയ്യുമെന്നാലോചിച്ചപ്പോഴാണ് ഇങ്ങനെയൊരു ആശയം വന്നത്. വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്തയാളാണ് ഞാന്‍ എന്നാണ് താരം പറയുന്നത്. മക്കളെല്ലാം കുടുബമായി സെറ്റിലാണ്. സിനിമയുമായി ഞാനെപ്പോഴും തിരക്കിലാണ്. ചാനലുകളില്‍ കുക്കറി പരിപാടികളെല്ലാം അവതരിപ്പിച്ചിരുന്നത് ഗുണമായെന്നും തനിക്ക്് സിനിമയില്‍ നിന്നുള്ളവരെല്ലാം മികച്ച പിന്തുണയാണ് തന്നതെന്നുമാണ് പൊന്നമ്മ ബാബു പറയുന്നത്. തന്റെ വിവാഹത്തെക്കുറിച്ചും പൊന്നമ്മ ബാബു മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  16ാമത്തെ വയസിലായിരുന്നു പൊന്നമ്മ ബാബുവിന്റെ വിവാഹം. വിവാഹശേഷം സിനിമയില്‍ നിന്നും പൊന്നമ്മ ബാബു ബ്രേക്കെടുത്തിരുന്നു. പിള്ളേരേടൊപ്പം ഞാനും വളരുകയായിരുന്നു എന്നാണ് താരം പറയുന്നത്. മൂന്ന് മക്കളാണ് എനിക്ക്. എല്ലാവരും വിദേശത്താണെന്നും താരം പറയുന്നു. വളരെയധികം കഷ്ടപ്പെട്ടാണ് അവരെ പഠിപ്പിച്ചത് എന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്. മക്കളുടെ വിവാഹം കഴിഞ്ഞു. അവര്‍ക്ക് മക്കളായി, ഇതൊക്കെ കാണാന്‍ ദൈവം ഭാഗ്യം തന്നു എന്നും നേരത്തെ കല്യാണം കഴിച്ചോണ്ടാണ് അത് സാധ്യമായതെന്നും പൊന്നമ്മ ബാബു പറഞ്ഞിരുന്നു.

  മലയാള സിനിമയിലെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു പൊന്നമ്മ ബാബു. പതിറ്റാണ്ടുകളായി മലയാള സിനിയിലെ സജീവ സാന്നിധ്യമാണ് പൊന്നമ് ബാബു. സിനിമയില്‍ മാത്രമല്ല, സീരിയില്‍ രംഗത്തും സജീവമാണ് പൊന്നമ്മ ബാബു. കോമഡി ഷോകളിലും അഭിനയിച്ചിട്ടുണ്ട് പൊന്നമ്മ ബാബു. ഈയ്യടുത്ത് മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലെ മിന്നും പ്രകടനത്തിലൂടേയും പൊന്നമ്മ കയ്യടി നേടിയിരുന്നു. നേരത്തെ അ്‌രയന്നങ്ങളുടെ വീട്, നന്ദനം, പ്രിയമാനസം, സ്ത്രീ, കായംകുളം കൊച്ചുണ്ണി, സന്‍മനസുള്ളവര്‍ക്ക് സമാധാനം എന്നിങ്ങനെ നിരവധി ഹിറ്റ് പരമ്പരകളുടെ ഭാഗമായിരുന്നു പൊന്നമ്മ ബാബു.

  Recommended Video

  Violence Likes Me. മാസ്സ് ഡയലോഗുമായി റോക്കിഭായ്

  നാടകത്തിലൂടെ സിനിമയിലെത്തിയ നടിയാണ് പൊന്നമ്മ ബാബു. ഉപ്പുകണ്ടം ബ്രദേഴ്‌സ്, കളിവീട്, വംശ, നീ വരുവോളം, മാനസം, മയില്‍പ്പീലികാവ്, ഇരട്ടകുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് തുടക്കകാലത്ത് നിറസാന്നിധ്യമായി മാറുന്നത്. ഒരുപാട് ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുമ്ട്. ബ്രദേഴ്‌സ് ഡേ, എടക്കാട് ബറ്റാലിയണ്‍, ബ്ലാക്ക് കോഫി, ധമാക്ക തുടങ്ങിയ സിനിമകളിലാണ് ഈയ്യടുത്ത് അഭിനയിച്ചിട്ടുള്ളത്. നിലവില്‍ മിസിസ് ഹിറ്റ്‌ലര്‍ പരമ്പരയിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നാണ് പൊന്നമ്മ ബാബു അവതരിപ്പിക്കുന്നത്. കേന്ദ്ര കഥാപാത്രമായ ഡികെയുടെ അമ്മയും ജ്യോതിയുടെ അമ്മായിയമ്മയുമായ പത്മാവതിയമ്മ എന്ന കഥാപാത്രത്തെയാണ് പൊന്നമ്മ ബാബു അവതരിപ്പിക്കുന്നത്. പരമ്പരയില്‍ നിന്നും നായക വേഷം ചെയ്തിരുന്ന ഷാനവാസ് ഈയ്യടുത്ത് പിന്മാറിയിരുന്നു, പകരം അരുണ്‍ രാഘവാണ് ഇപ്പോള്‍ നായക വേഷത്തിലെത്തുന്നത്.

  Read more about: ponnamma babu
  English summary
  When Ponnamma Babu Opened Up About Marriage And Her Kids
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X