ഇന്ദ്രന്റെ അഭിനയം വിലയിരുത്താൻ ഞാൻ ആളല്ല, പക്ഷേ വലിയ ഫാനാണ്; പൂർണിമ ഇന്ദ്രജിത് പറഞ്ഞത്
മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അഭിനേത്രി എന്നതിന് പുറമെ അവതാരകയായും സംരഭകയായുമെല്ലാം തിളങ്ങിയിട്ടുണ്ട് താരം. ഒരുകാലത്ത് ടെലിവിഷൻ പരമ്പരകളിലും സീരിയലുകളിലും തിളങ്ങി നിന്ന പൂർണിമ ഇന്ദ്രജിത്തിനെ വിവാഹം കഴിച്ചതോടെയാണ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്.
പിന്നീട് മിനിസ്‌ക്രീനിലൂടെ തന്നെ അവതാരകയായി തിരിച്ചെത്തിയ താരം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. വൈറസിന് ശേഷം രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിലാണ് പൂർണിമ അഭിനയിച്ചത്.
കഴിഞ്ഞ വർഷം പലതവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില പ്രശ്‍നങ്ങളെ തുടർന്ന് റിലീസ് നീളുന്ന ചിത്രമാണ് തുറമുഖം. വലിയ കാൻവാസിൽ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിവിൻ പോളി നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, അർജ്ജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, നിമിഷ സജയൻ തുടങ്ങിയ താരങ്ങളും എത്തുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരിക്കൽ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പൂർണിമയോട് ഇന്ദ്രജിത്തിന്റെ അഭിനയത്തെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് പൂർണിമ നൽകിയ മറുപടി ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്. ആരുടെയും അഭിനയത്തെ വിലയിരുത്താൻ താൻ ആളല്ലെന്ന് ആണ് പൂർണിമ പറഞ്ഞത്. വിശദമായി വായിക്കാം.
'ഞങ്ങൾ ആരും സിനിമ മുഴുവനായി കണ്ടിട്ടില്ല. അത് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് ആരുടേയും പെർഫോമൻസിനെ വിലയിരുത്താൻ ഞാൻ ആളല്ല. ഞാൻ ഇന്ദ്രൻ എന്ന നടന്റെ വലിയ ഫാൻ ആണ്. ഇന്ദ്രന്റെ വർക്കുകൾ എല്ലാവരും ആഗ്രഹിക്കുന്നത് പോലെയുള്ളതാണ്. വളരെ വ്യത്യസ്തമായി തന്നെയാണ് ചെയ്തിരിക്കുന്നത്,'
'ഓരോ നടനിലും നമുക്ക് ഓരോ വിശ്വാസം ഉണ്ടല്ലോ. അത് അനുസരിച്ച് നല്കാൻ പറ്റുമെന്ന് തുറമുഖം എന്ന ചിത്രത്തിലെ ഓരോ താരങ്ങൾക്കും നൽകാൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ആക്ടർ എന്ന നിലയിൽ ഞാൻ അങ്ങനെ കരുതുന്നു,' എന്നാണ് പൂർണിമ പറഞ്ഞത്.
നിവിൻ പോളിയുടെ തിരിച്ചുവരവാകുമെന്ന ആരാധകരുടെ അഭിപ്രായത്തോടുള്ള തന്റെ പ്രതികരണവും പൂർണിമ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 'നിവിൻ പോളിയുടെ കംബാക്ക് എന്ന് സ്നേഹം കൊണ്ട് ആളുകൾ പറയുന്നതാണ്. വേഗത്തിൽ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ പറ്റില്ലല്ലോ. അതിനൊരു പ്രോസസുണ്ട്. ആ പ്രോസസിലൂടെയാണ് അതിന് എടുത്ത സമയമാണ്. അവരെ സ്‌ക്രീനിൽ കാണാനുള്ള പ്രതീക്ഷയാണ് അതിലുള്ളത്. അത് ആ നടനെ ചിലപ്പോൾ ലിമിറ്റ് ചെയ്‌തേക്കും',
'നിവിൻ അക്കാര്യത്തിൽ ഭയങ്കര ലക്കിയാണെന്നാണ് ഞാൻ കരുതുന്നത്. ഈ സിനിമയിലെ കഥാപാത്രം ഒരുപാട് ലേയേർസ് ഉള്ള കഥാപാത്രമാണ്. അത് പുള്ളോഫ് ചെയ്യുക എന്നത് നിസാരമായ കാര്യമല്ല. അത്രയും ഏഫോർട്ട് എടുത്ത് ചെയ്തതാണ്. ഈ സിനിമയിലെ എല്ലാവരും തന്നെ അത് എടുത്തിട്ടുണ്ട്. അതിൽ നായകനാവുക. ജനങ്ങൾക്ക് അതിൽ താല്പര്യമുണ്ടാവുകയൊക്കെ നല്ല കാര്യമാണ്. അതുകൊണ്ട് നിവിന്റെ കാര്യത്തിൽ ഞാൻ ഭയങ്കര ഹാപ്പിയാണ്,' പൂർണിമ പറഞ്ഞു.

സംവിധായകൻ രാജീവ് രവിയെ കുറിച്ചും നടി സംസാരിച്ചു. 'ഒരു ആക്ടറെ മോൾഡ് ചെയ്‌തെടുക്കുന്ന ഡയറക്ടറാണ് രാജീവ് രവി. നമ്മുക്ക് എപ്പോഴും ഒരു ഫ്രീഡം ഉണ്ട്. നമ്മുടെ ഒരു കാര്യങ്ങളും റെസ്ട്രിക്ക്റ്റ് ചെയ്യാതെ ആ കഥാപാത്രത്തിന് ആവശ്യമുള്ള കാര്യം ആക്ടറിന്റെ മനോധർമ്മം പോലെ ആ ഫ്രീഡം നൽകി കൊണ്ട് കറക്റ്റായി മോൾഡ് ചെയ്ത് എടുക്കാൻ രാജീവിന് കഴിയും. അതാണ് അയാളുടെ പ്രോസസ്,'
'എല്ലാ ആക്ടർമാർക്കും ആ പ്രോസസിലൂടെ കടന്ന് പോകാൻ പറ്റണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റേത് വളരെ കുറവായിരുന്നു. അതിൽ എനിക്കുള്ള എക്സ്പീരിയൻസ് ഇങ്ങനെയാണ്. ആ അനുഭവം ഞാൻ ഇന്നും വളരെ അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കുന്നതാണ്,' പൂർണിമ ഇന്ദ്രജിത് പറഞ്ഞു.


Click it and Unblock the Notifications











