മമ്മൂട്ടിക്ക് വേണ്ടി അന്ന് പ്രഭുദേവ എത്തി! സൂപ്പർ ഹിറ്റായ ഗാനത്തിന് പിന്നിൽ നടന്നത്; കെ രാധാകൃഷ്ണൻ പറയുന്നു

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ തകർത്താടിയ ചിത്രമാണ് ജോണി വാക്കർ. ജയരാജ് സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളിൽ ഇന്നും ചർച്ചയാകുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ തെന്നിന്ത്യൻ താരം രഞ്ജിതയാണ് നായികയായത്. ജഗതി ശ്രീകുമാർ, എം ജി സോമൻ, പ്രേം കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമായിരുന്നു.

മമ്മൂട്ടിയുടെ ജോണി വർഗീസ് എന്ന കഥാപാത്രം തന്റെ അനിയനോടൊപ്പം ബാംഗ്ലൂരിലെ കോളേജിൽ വീണ്ടും പഠിക്കാൻ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങമാണ് ചിത്രത്തിന്റെ കഥ. യുവാക്കളും കുടുംബപ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത സിനിമയാണ് ഇത്. ഗിരീഷ് പുത്തഞ്ചേരി-എസ് പി വെങ്കടേഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമയിലെ ശാന്തമീ രാത്രിയിൽ എന്ന് തുടങ്ങുന്ന ഗാനം കൂട്ടത്തിലെ ഏറ്റവും വലിയ ഹിറ്റാണ്.

mammootty prabhudeva

ചെറിയ ഡാൻസ് രംഗങ്ങളുമായാണ് ചിത്രത്തിൽ ആ ഗാനം വരുന്നത്. ഡാൻസ് രംഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ള മമ്മൂട്ടിയും ആ ഗാനരംഗത്തിൽ ചുവടുവയ്ക്കുന്നുണ്ട്. മികച്ച അഭിപ്രായമാണ് മമ്മൂട്ടിയുടെ ഡാൻസിന് ലഭിച്ചത്. ഇപ്പോഴിതാ ആ ഡാൻസിന് പിന്നിലെ ആർക്കും അറിയാത്ത പങ്കുവയ്ക്കുകയാണ് ജോണി വക്കാറിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന കെ രാധാകൃഷ്ണൻ. ഒരിക്കൽ മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

ചിത്രത്തിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനരംഗം കൊറിയോഗ്രാഫി ചെയ്യാൻ, തെന്നിന്ത്യയിലെ അക്കാലത്തെ സൂപ്പർ താരവും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഡാൻസർമാരിൽ ഒരാളുമായ പ്രഭുദേവയാണ് എത്തിയതെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിക്ക് കളിക്കാൻ സാധിക്കുന്ന സ്റ്റെപ്പുകൾ പഠിപ്പിക്കാൻ പ്രഭുദേവയെ കൊണ്ടുവരുകയായിരുന്നു എന്നാണ് രാധാകൃഷ്‌ണൻ പറഞ്ഞത്. മമ്മൂട്ടി ആ സെറ്റിൽ വളരെ കൂളായിരുന്നുവെന്നും രാധാകൃഷ്‍ണൻ പറഞ്ഞു.

'മമ്മൂക്ക ആ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് വളരെ കൂളായിരുന്നു. ഞങ്ങൾക്കൊരു ആഘോഷമൊക്കെ ഉണ്ടായിരുന്നു. മമ്മൂക്ക ഒരു ക്രിസ്മസ് കേക്കൊക്കെ മുറിച്ച് എല്ലാവർക്കും തരുകയും ഒക്കെ ചെയ്തു. ബാംഗ്ലൂർ, ചെന്നൈ, ഊട്ടി എന്നിവിടങ്ങളിലായിട്ടായിരുന്നു ഷൂട്ട്.
സിനിമയിൽ മമ്മൂക്കയ്ക്ക് പറ്റുന്ന സ്റ്റെപ്പുകൾ പറഞ്ഞ് കൊടുത്തത് പ്രഭുദേവയാണ്. മമ്മൂട്ടിക്ക് ഡാൻസ് പ്രശ്‌നമാണല്ലോ. അപ്പോൾ പുള്ളിക്ക് പറ്റുന്ന സ്റ്റെപ്പുകൾ പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് അന്ന് അങ്ങനെ കൊണ്ടുവന്നത്',

mammootty prabhudeva

'മമ്മൂട്ടിക്കു പറ്റുന്ന രീതിയിലുള്ള സ്റ്റെപ്പുകൾ എല്ലാം പ്രഭുദേവയാണ് പറഞ്ഞു കൊടുത്തത്. ശാന്തമീ രാത്രിയിൽ ചെന്നൈയിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. അതാണ് ആ ഗാനമാണ് പ്രഭുദേവ കൊറിയോഗ്രാഫി ചെയ്തത്. ബാക്കി വേറെ ഡാൻസ് മാസ്റ്റർ ആയിരുന്നു. അതിന് മാത്രമായി പ്രഭുദേവയെ കൊണ്ടുവന്നതാണ്,' കെ രാധാകൃഷ്ണൻ പറഞ്ഞു.

മലയാളത്തിൽ കൊറിയോഗ്രാഫർ എന്ന നിലയിൽ പ്രഭുദേവയുടെ അരങ്ങേറ്റ സിനിമയായിരുന്നു ജോണി വാൾക്കർ. അടുത്തിടെ മഞ്ജു വാര്യർ നായികയായി എത്തിയ ആയിഷ എന്ന ചിത്രത്തിലും കൊറിയോഗ്രാഫറുടെ റോളിൽ പ്രഭുദേവ എത്തിയിരുന്നു. കണ്ണില് കണ്ണില് എന്ന ഗാനരംഗമാണ് പ്രഭുദേവ കൊറിയോഗ്രാഫി ചെയ്തത്. അതേസമയം മലയാളത്തിൽ പൃഥ്വിരാജ് നായകനായ ഉറുമിയിൽ മാത്രമാണ് പ്രഭുദേവ അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് പ്രഭുദേവ എത്തിയത്.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X