Don't Miss!
- News
ആഴ്ചയിൽ 10 കോണ്ടം ,വാലന്റൈൻസ് ദിനത്തിൽ 95 മില്യൺ കോണ്ടം സൗജന്യം!!
- Sports
IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്സര്‍, അത് അവനുതന്നെ- ബട്ലര് പറയുന്നു
- Lifestyle
ശനി-സൂര്യ സംയോഗം നല്‍കും സൗഭാഗ്യകാലം; നല്ലകാലം അടുത്തെത്തി, സമ്പത്തില്‍ ഇരട്ടി വര്‍ധന
- Automobiles
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- Finance
റിസ്കില്ലാതെ 18 ലക്ഷം സ്വന്തമാക്കാന്‍ ആവര്‍ത്തന നിക്ഷേപം; ആര്‍ഡി തുടങ്ങുമ്പോള്‍ 4 കാര്യങ്ങള്‍ ശ്രദ്ധിക്കാം
- Travel
വിശാഖപട്ടണം- പടിഞ്ഞാറൻ തീരം ഒരുക്കിയ അത്ഭുത കാഴ്ച, നരസിംഹത്തിന്റെ നാട്
- Technology
'ഏറെ കഷ്ടപ്പെട്ടുകാണും പാവം'! എയർടെൽ 359 രൂപ പ്ലാനിന്റെ വാലിഡിറ്റി കൂട്ടി, എത്രയെന്നോ?
അന്ന് എന്റെ ഏക ആശ്വാസം നവ്യ ആയിരുന്നു, എന്റെ ആദ്യത്തെ ടീച്ചറാണ്!, നടിയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്
മലയാളത്തിലെ മിന്നും താരമാണ് പൃഥ്വിരാജ് ഇന്ന്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടൻ. രഞ്ജിത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ തന്റെ ഇരുപതാം വയസ്സിലാണ് പൃഥ്വിരാജ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. 20 വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ് നടൻ.
മലയാള സിനിമയിൽ പൃഥ്വിരാജ് കൈവയ്ക്കാത്ത മേഖലകൾ ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം. ഗായകനായും സംവിധായകനായും നിർമ്മാതാവായും താരം വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുകയാണ്. ലൂസിഫർ, ബ്രോ ഡാഡി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തും ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവും വിതരണക്കാരനായും പൃഥ്വിരാജ് മലയാള സിനിമയിലെ വലിയ പേരുകളിൽ ഒന്നായി കഴിഞ്ഞു.

നന്ദനത്തിൽ എത്തുമ്പോൾ സിനിമയെ കുറിച്ച് കൂടുതൽ അറിവുകൾ ഒന്നുമില്ലാത്ത ചെറുപ്പക്കാരൻ ആയിരുന്നു പൃഥ്വിരാജ്. ചിത്രത്തിൽ നായികയായത് നവ്യ നായരായിരുന്നു. നവ്യ നായരുടെ മൂന്നാമത്തെ ചിത്രമായിരുന്നു ഇത്. എങ്കിലും നവ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയാകുന്നത് ഈ ചിത്രത്തിലൂടെ ആയിരുന്നു. നന്ദനത്തിലൂടെ ഇരുവരും മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായി മാറുകയും ചെയ്തു.
നന്ദനത്തിന് ശേഷം നവ്യയും പൃഥ്വിരാജും പിന്നീട് അമ്മക്കിളിക്കൂട്, വെള്ളിത്തിര തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു. ഈ ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം, ഒന്നുമറിയാതെ സിനിമയിൽ എത്തിയ തനിക്ക് സിനിമയുടെ ബാലപാഠങ്ങൾ പറഞ്ഞു തന്ന ഒരാൾ നവ്യ ആയിരുന്നു എന്ന് പൃഥ്വിരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആ വീഡിയോ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

'ഞാൻ ഭയങ്കര വിമുഖത ഉള്ള നടനായിരുന്നു. ഞാൻ അഭിനയിക്കാമെന്ന് സമ്മതിച്ചിട്ട് സിനിമ സെറ്റിൽ എത്തിയപ്പോൾ ഇത് ഒരു ബോർ പരിപാടിയാണല്ലോ എന്ന് എനിക്ക് തോന്നിയിരുന്നു. സെറ്റിൽ എത്തി ആദ്യത്തെ കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ കരുതി ഇത് കഴിഞ്ഞ് എനിക്ക് പഠിക്കാനൊക്കെ പോകാമെന്ന്,'

'അങ്ങനെയൊക്കെ വിചാരിച്ച് ഇരിക്കുമ്പോൾ രണ്ടു പേരാണ്. ഒന്ന് ആശ ചേച്ചി (രേവതി ചേച്ചി) ആദ്യം എന്നെ വിളിച്ചിട്ട് നീ നല്ല നടനാണ് എന്നൊക്കെ പറയുന്നത്. രണ്ടാമത് ആ സെറ്റിൽ എനിക്ക് ഉണ്ടായ ഏക ആശ്വാസം നവ്യ ആയിരുന്നു. എന്റെ പ്രായത്തിൽ ഉള്ള ഏക ആൾ നവ്യ ആയിരുന്നു. എന്നോട് ആദ്യമായി ഇത് ഇങ്ങനെയല്ല, ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടത് ഇങ്ങനെയല്ല എന്നൊക്കെ പറഞ്ഞ് പഠിപ്പിച്ചത് നവ്യ ആണ്,'

'പല രീതിയിലും എന്റെ ആദ്യത്തെ ടീച്ചറാണ്. ഞാൻ അത് എന്തായാലും പറയണം. കാരണം രഞ്ജിയേട്ടൻ എന്നെ ചീത്ത വിളിക്കുമ്പോൾ നവ്യ ആണ് അത് എന്താ സംഭവം എന്ന് അറിയാമോ, ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ നമ്മൾ അൽപം ഇങ്ങനെ തിരിഞ്ഞ് നിൽക്കണം എന്നൊക്കെ പറഞ്ഞ് തന്നത്,' പൃഥ്വിരാജ് പറഞ്ഞു.

മറ്റൊരു അഭിമുഖത്തിൽ നവ്യയും ഇതേകുറിച്ച് പറഞ്ഞിട്ടുണ്ട്. നന്ദനത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ അന്ന് പൃഥ്വിരാജിന് എങ്ങനെ അഭിയിക്കണമെന്ന് പറഞ്ഞുകൊടുത്തിട്ടുണ്ടെന്നും ഇപ്പോള്‍ അത് ആലോചിക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നുമാണ് നവ്യ പറഞ്ഞത്. ഇന്ന് പൃഥ്വിരാജ് സംവിധയകനാണ് എന്നാൽ പഴയതൊന്നും അദ്ദേഹം മറന്നിട്ടില്ലെന്നുമാണ് നവ്യ പറഞ്ഞത്.
ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയ ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിൽ ആയിരുന്നു നവ്യ ഇക്കാര്യം പറഞ്ഞത്. ഒരുത്തിക്ക് ശേഷം മറ്റു സിനിമകളൊന്നും നവ്യ ചെയ്തിട്ടില്ലെങ്കിലും മിനിസ്‌ക്രീനിലെ മറ്റും സജീവമാണ് താരം.
-
'ബാലയ്യയെ കുറിച്ച് അറിഞ്ഞത് ട്രോളുകളിലൂടെ, അദ്ദേഹം അടുത്തിരുന്ന് എല്ലാം പറഞ്ഞ് തരും, എനർജെറ്റിക്കാണ്'; ഹണി
-
'പ്ലാൻ ചെയ്ത് തോറ്റ് പോയി, മകളെ എന്നിൽ നിന്നും പറിച്ചെടുത്തു, ഇനി ചെയ്യുന്നത് ബംബർ ഹിറ്റായിരിക്കും'; ബാല
-
പാഡ് കെട്ടിവെക്കണം, മാറിടങ്ങളുടെ വലിപ്പം കൂട്ടാനാണ് അവര്‍ പറഞ്ഞത്; പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ച് സമീറ റെഡ്ഡി