കരയുന്നത് കാണാതിരിക്കാന്‍ കൂളിങ് ഗ്ലാസ് വെക്കും; കുഞ്ഞില്ലാതിരുന്ന കാലത്തെക്കുറിച്ച് പ്രിയ പറഞ്ഞത്

മലയാള സിനിമയുടെ എവര്‍ഗ്രീന്‍ ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അന്നും ഇന്നും മലയാള സിനിമയുടെ റൊമാന്റിക് ഹീറോ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അനിയത്തിപ്രാവില്‍ ബൈക്കോടിച്ച് പാട്ടും പാടി വന്ന ആ പയ്യനെ മലയാളികള്‍ ഇന്നും അതുപോലെ ഓര്‍ക്കുന്നുണ്ട്. കാലങ്ങള്‍ക്കിപ്പുറം ഇരുത്തം വന്നൊരു നടനാണ് കുഞ്ചാക്കോ ബോബന്‍. ഓരോ സിനിമ കഴിയുന്തോറും തന്നിലെ നടനെ അദ്ദേഹം തേച്ചു മിനുക്കി കൂടുതല്‍ തിളക്കം നല്‍കുന്നു.

സിനിമയേക്കാള്‍ റൊമാന്റിക് ആണ് കുഞ്ചാക്കോ ബോബന്‍ ജീവിതത്തില്‍. കുഞ്ചാക്കോ ബോബന്റേയും ഭാര്യ പ്രിയയുടേയും പ്രണയകഥ സിനിമയെ വെല്ലുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കാണാന്‍ വന്നൊരു ആരാധികയുമായി കുഞ്ചാക്ക ബോബന്‍ പ്രണയത്തിലാവുകയായിരുന്നു. കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും പ്രണയകഥ വായിക്കാം തുടര്‍ന്ന്.

Kunchacko Boban

മലയാള സിനിമയെ റൊമാന്റിക് ഹീറോ ആയതിനാല്‍ ഒരുപാട് പെണ്‍കുട്ടികളുടെ ആരാധനാപാത്രമായിരുന്നു കുഞ്ചാക്കോ ബോബന്‍. അങ്ങനെ ഒരിക്കല്‍ കുഞ്ചാക്കോ ബോബന്റെ ഓട്ടോഗ്രാഫ് വാങ്ങാന്‍ എത്തിയതായിരുന്നു പ്രിയയും കൂട്ടുകാരും. എന്നാല്‍ പ്രിയ കണ്ടമാത്ര തന്നെ ചക്കോച്ചനുള്ളില്‍ പ്രണയം മൊട്ടിട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ വിവാഹാ വാര്‍ഷികത്തില്‍ ആ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ എഴുതിയിരുന്നു.

''നമ്മുടെ കണ്ണുകള്‍ കൂട്ടിമുട്ടിയ ആ സമയം ഞാന്‍ ഓര്‍ക്കുന്നുണ്ട്. നമ്മള്‍ പരസ്പരം നോക്കിയത്. ഇന്നലെയെന്നത് പോലെ തന്നെ ഓര്‍ക്കുന്നു. കണ്ണിലൂടെ അത്രയൊക്കെ വികാരങ്ങള്‍ കൈമാറാന്‍ സാധിക്കുമെന്ന് അതുവരെ എനിക്ക് അറിയില്ലായിരുന്നു. നാളെ എന്നൊന്നില്ലാതെ പുഞ്ചിരിച്ചു. ഒരു പൂമ്പാറ്റയെ പോലെ മനസ് പാറി പറന്ന് നടന്നു'' എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

മൊബൈലുകളുടേയും സോഷ്യല്‍ മീഡിയയുടേയും കാലത്തല്ല ചാക്കോച്ചനും പ്രിയയും പ്രണയിക്കുന്നത്. അതിനാല്‍ ഇരുവരും പരസ്പരം മനസ് കൈമാറിയത് പ്രണയലേഖനങ്ങളിലൂടേയായിരുന്നു. 2021 ലെ വാലന്റൈന്‍സ് ഡേയില്‍ താന്‍ പ്രിയയ്‌ക്കെഴുതിയ കത്തുകളെക്കുറിച്ച് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ''1999 ആണ് വര്‍ഷം. അന്ന് മുതല്‍, ഇന്നും, എന്നും ഈ പെണ്ണാണ് എന്റെ വാലന്റൈന്‍. ആ സമയത്ത് എനിക്ക് കിട്ടിയ പ്രണയ ലേഖനങ്ങളെക്കുറിച്ച് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. ഇതാ, പ്രിയ കുഞ്ചാക്കോ പ്രിയ ആന്‍ സാമുവല്‍ ആയിരുന്ന കാലത്ത് ഞാനെഴുതിയ കുറച്ച് പ്രണയ ലേഖനങ്ങള്‍'' എന്നാണ് കത്തുകളുടെ ചിത്രം പങ്കിട്ട് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്.

അഞ്ച് വര്‍ഷക്കാലത്തെ പ്രണയത്തിന് ശേഷം 2005ലാണ് കുഞ്ചോക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. വിവാഹ ശേഷം ഇരുവരും ഒരു കുഞ്ഞിനായി കാത്തിരുന്നത് നീണ്ട 14 വര്‍ഷങ്ങളാണ്. ഇക്കാലമത്രയും കുടുംബക്കാരുടേയും അറിയുന്നവരുടേയും ഒരുപാട് ചോദ്യങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നു. ഒരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആ കാലത്തെക്കുറിച്ച് പ്രിയ സംസാരിക്കുന്നുണ്ട്.

Kunchacko Boban

''പോസിറ്റീവ് എനര്‍ജി തന്ന് ചാക്കോച്ചന്‍ എപ്പോഴും ഒപ്പമുണ്ടായിരുന്നു. എങ്കിലും കരഞ്ഞു പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്. ചില പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് പോകുമ്പോള്‍ മനസിനെ എത്ര ശാന്തമാക്കി വയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്‍പ്പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞു പോയിട്ടുണ്ട്. അപ്പോള്‍ വലിയ കൂളിങ് ഗ്ലാസ് വെക്കും. പോയതിനേക്കാള്‍ ജാഡയ്ക്കാണല്ലോ തിരിച്ചുവരുന്നതെന്ന് പലരും ഓര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ'' എന്നാണ് പ്രിയ പറഞ്ഞത്.

പലപ്പോഴും പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കുമായിരുന്നു. ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും നമ്മളെ എത്ര മുറിവേല്‍പ്പിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ല. മലയാളികളില്‍ ചിലരുടെ പൊതു സ്വഭാവമാണിത്. മോളേ കുഞ്ഞുങ്ങളില്ലേ, ഇത്രയും പ്രായമായ സ്ഥിതിയ്ക്ക് ഇനി ഒരു കുഞ്ഞുണ്ടാകാന്‍ പ്രയാസമായിരിക്കും അല്ലേ എന്നൊക്കെ ചോദിച്ചവരുണ്ടെന്നാണ് പ്രിയ പറഞ്ഞത്. അത്തരം ഭയത്തിന്റെ വിത്തുകള്‍ മനസില്‍ വീഴുമ്പോള്‍ ചാക്കോച്ചന്‍ തന്ന എല്ലാ പോസിറ്റീവ് ചിന്തകളും ഉണങ്ങിപ്പോകുമെന്നും പ്രിയ പറയുന്നുണ്ട്.

More from Filmibeat

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X